ഈ വര്‍ഷം ആദ്യം സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ സംസ്ഥാന ബജറ്റിന്റെ ലോഗോയായി ഔദ്യോഗിക ഇന്ത്യന്‍ രൂപയുടെ ചിഹ്നം മാറ്റി തമിഴ് ചിഹ്നം ഉപയോഗിച്ചിരുന്നു. എംകെ സ്റ്റാലില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് ഇതില്‍ മാറ്റം വരുത്തിയത്.
ഔദ്യോഗിക ആശയവിനിമയങ്ങളിലും രേഖകളിലും പ്രാദേശിക ഭാഷകളുടെ ഉപയോഗം തര്‍ക്കവിഷയമാകുന്ന സമയത്താണ് ഹിന്ദിയ്ക്ക് നിരോധനമേര്‍പ്പെടുത്താന്‍ തമിഴ്‌നാട് ഒരുങ്ങുന്നത്. കേന്ദ്രസർക്കാർ പ്രാദേശിക ഭാഷകള്‍ക്ക് മുകളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.
തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചില്ലെങ്കില്‍ ഡിഎംകെ അതിനെ എതിര്‍ക്കില്ലെന്ന് സ്റ്റാലിന്‍ നേരത്തെ പറഞ്ഞിരുന്നു. തമിഴരുടെമേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നത് അവരുടെ ആത്മാഭിമാനം കളങ്കപ്പെടുത്തുന്നതിന് തുല്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
advertisement
ത്രിഭാഷാ ഫോര്‍മുലയുടെ പേരില്‍ ഹിന്ദിയും പിന്നെ സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ദ്വിഭാഷാ നയം (തമിഴ്, ഇംഗ്ലീഷ്) സ്‌കൂള്‍ വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.
ബിജെപി തമിഴ്‌നാടിനെ 'ഒറ്റിക്കൊടുക്കുകയാണെന്നും' ഭാഷയെയും ജനങ്ങളെയും സംരക്ഷിക്കാന്‍ സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ത്രിഭാഷാ ഫോര്‍മുലയിലൂടെ കേന്ദ്രസര്‍ക്കര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയും ചെയ്തിരുന്നു.