ഈ സാഹചര്യത്തിൽ ഉപഭോക്തൃ സംരക്ഷണ നിയമത്തിന് കീഴിൽ ഇവരുടെ സേവനം വളരെ മോശമാണെന്ന് വിശേഷിപ്പിക്കുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു. എന്നാൽ സംഭവത്തിൽ ഇതുവരെ ഇൻഡിഗോ അധികൃതർ പ്രതികരിച്ചിട്ടില്ല.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുന്നു എന്നതുകൊണ്ട് യാത്രക്കാർക്ക് ആവശ്യമായ ശ്രദ്ധയോ ബഹുമാനമോ നൽകേണ്ട എന്നതല്ല അർത്ഥമാക്കുന്നത് എന്നും ടിആർബി രാജ ചൂണ്ടിക്കാട്ടി. സുരക്ഷാ, കാര്യക്ഷമമായ സേവനം തുടങ്ങിയ മാനദണ്ഡങ്ങളിൽ എയർലൈൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.
advertisement
കൂടാതെ യാത്രയ്ക്കിടെ വലിയ കുലുക്കം അനുഭവപ്പെട്ടതും യാത്രക്കാരെ ദുരതത്തിലാക്കിയെന്ന് ടിആർബി രാജ പറഞ്ഞു.
" യാത്രക്കാരിൽ പലരും വിദേശത്ത് നിന്ന് വന്നവരും കണക്റ്റിംഗ് ഫ്ലൈറ്റ് എടുക്കുന്നവരുമാണ്. ചിലർ വിമാനത്തിനകത്ത് പ്രാർത്ഥിക്കുന്നതും സീറ്റിൽ പിടിച്ച് നിൽക്കുന്നതും കണ്ടു. ഈ മോശം കാലാവസ്ഥയിലും മികച്ച ലാൻഡിംഗ് നടത്തിയ പാവം പൈലറ്റിനെയാണ് അതിൽ ചിലർ ശപിക്കുന്നുണ്ടായിരുന്നത്," രാജ കൂട്ടിച്ചേർത്തു.