കാമരാജ് സര്‍വകലാശാല ലൈംഗിക വിവാദം: നക്കീരൻ ഗോപാൽ അറസ്റ്റിൽ
'ഓപ്പറേഷന്‍ നോര്‍ത്തേണ്‍ സ്റ്റാര്‍' എന്ന പദ്ധതിയാണ് വീരപ്പനെ കുടുക്കാൻ പ്രത്യേക ദൌത്യസേന ആസൂത്രണം ചെയ്തതത്. വീരപ്പനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സമയത്ത് അയാളുടെ ഭാര്യ മുത്തുലക്ഷ്മി വടവള്ളിയിലുള്ള തന്‍റെ വീട്ടിൽ നാലുമാസത്തോളം താമസിച്ചിട്ടുണ്ട്. ഈ സമയത്ത് അവരുമായി വളരെ അടുക്കുകയും അവരുടെ വിശ്വാസമാർജിച്ചശേഷം വീരപ്പനെക്കുറിച്ച് അതീവ രഹസ്യമായ ചില വിവരങ്ങൾ താൻ ചോർത്തി. ഇത് പൊലീസിന് കൈമാറുകയും ചെയ്തു. എന്‍.കെ. ചെന്താമരക്കണ്ണന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഇതുസംബന്ധിച്ച വിവരം കൈമാറിയതെന്ന് ഷൺമുഖ പ്രിയ പറഞ്ഞു. വീരപ്പന് കാഴ്ച സംബന്ധിച്ച് ചില പ്രശ്നങ്ങളുണ്ടെന്നും, അതിനാൽ ഗ്രാമപ്രദേശവുമായി ചേർന്ന വനാതിർത്തി പ്രദേശത്താണ് ഒളിവിൽ കഴിഞ്ഞിരുന്നത്. ഈ വിവരമാണ് താൻ പൊലീസിന് കൈമാറിയത്. വിവരം നൽകി മാസങ്ങൾക്കകം ദൌത്യസംഘം വീരപ്പനെ ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു.
advertisement
മുഖ്യമന്ത്രിയുടെ പോസ്റ്ററിന് ചുവടെ പരസ്യമായി മൂത്രമൊഴിച്ച് ഒരു മന്ത്രി
നിർണായക വിവരം നൽകുന്നതിന് സർക്കാർ പ്രഖ്യാപിച്ച പ്രതിഫലം വൈകാതെ നൽകാമെന്നാണ് പൊലീസ് വാഗ്ദ്ധാനം ചെയ്തത്. എന്നാൽ കുറേ കയറിയിറങ്ങി നടന്നിട്ടും തനിക്ക് ഒരു ചില്ലി കാശ് പോലും കിട്ടിയില്ലെന്ന് ഷൺമുഖ പ്രിയ പറയുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ 2015ൽ ഇതുസംബന്ധിച്ച ഫയൽ ക്ലോസ് ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിവരം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇക്കാര്യത്തിൽ വേണ്ടത് ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശിച്ചിട്ടും ഒരു നടപടിയും സംസ്ഥാന സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് ഷൺമുഖ പ്രിയ പറയുന്നു. ദൌത്യസംഘാംഗങ്ങൾക്ക് മാത്രമെ പ്രതിഫലം നൽകാൻ വകുപ്പുള്ളുവെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വിശദീകരണം. 2004ലാണ് വീരപ്പനെ തമിഴ്നാട് പൊലീസിന്‍റെ പ്രത്യേക ദൌത്യസംഘം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുന്നത്.
