കാമരാജ് സര്‍വകലാശാല ലൈംഗിക വിവാദം: നക്കീരൻ ഗോപാൽ അറസ്റ്റിൽ
Last Updated:
ചെന്നൈ: തമിഴ് വാരിക നക്കീരന്റെ എഡിറ്റര്‍ ഗോപാല്‍ അറസ്റ്റിലായി. ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഗോപാലിനെ കസ്റ്റഡിയില്‍ എടുത്തത്.
തമിഴ്‌നാട്ടില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ മധുര കാമരാജ് സര്‍വകലാശാല ലൈംഗിക വിവാദ റിപ്പോര്‍ട്ടിന്റെ പേരിലാണ് നക്കീരന്‍ എഡിറ്റര്‍ ഗോപാല്‍ അറസ്റ്റിലായത്. കഴിഞ്ഞ മേയിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇന്നു പുലര്‍ച്ചെ ചെന്നൈ വിമാനത്താവളത്തിലായിരുന്നു അറസ്റ്റ്. ഗവര്‍ണറേയും സര്‍വകലാശാലയില്‍ നിന്നു പുറത്താക്കപ്പെട്ട പ്രഫസര്‍ നിര്‍മലാ ദേവിയേയും ബന്ധിപ്പിച്ചു നല്‍കിയ വാര്‍ത്തയ്ക്ക് എതിരേയാണ് രാജ്ഭവന്‍ പരാതി നല്‍കിയത്.
ഗവേഷണത്തിനു വന്ന പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് നിര്‍മലാദേവി സസ്‌പെന്‍ഷനിലായത്. ഉന്നതരുമായി ലൈംഗികബന്ധത്തിന് പ്രൊഫസര്‍ നിര്‍ബന്ധിച്ചു എന്നായിരുന്നു പരാതി. ഈ വാര്‍ത്ത നിഷേധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗവര്‍ണര്‍ വനിതാ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത് വിവാദമായിരുന്നു.
advertisement
മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് നക്കീരന്‍ ഗോപാല്‍ ദേശീയ ശ്രദ്ധയില്‍ എത്തുന്നത്. 1994ലെ മാധ്യമ സ്വാതന്ത്ര്യം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ഗോപാല്‍ നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നായിരുന്നു. വീരപ്പന്റെ അഭിമുഖം തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചാണ് നക്കീരന്‍ വാരികയുടെ പ്രാചാരത്തില്‍ വന്‍വര്‍ദ്ധന ഉണ്ടായത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 09, 2018 11:05 AM IST


