മുഖ്യമന്ത്രിയുടെ പോസ്റ്ററിന് ചുവടെ പരസ്യമായി മൂത്രമൊഴിച്ച് ഒരു മന്ത്രി

News18 Malayalam
Updated: October 9, 2018, 10:14 AM IST
മുഖ്യമന്ത്രിയുടെ പോസ്റ്ററിന് ചുവടെ പരസ്യമായി മൂത്രമൊഴിച്ച് ഒരു മന്ത്രി
  • Share this:
അജ്മീർ: രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരരാജെയുടെ പോസ്റ്ററിന് ചുവടെ പരസ്യമായി മൂത്രമൊഴിച്ച മന്ത്രി വിവാദത്തിലായി. ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം. രാജസ്ഥാൻ മന്ത്രി ശംഭു സിംഗ് ഖതേസറാണ് തെരഞ്ഞെടുപ്പ് റാലി വേദിക്കരികിൽ മൂത്രമൊഴിച്ചത്. മന്ത്രി മൂത്രമൊഴിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. ഇതൊന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും പണ്ടുമുതൽക്കേ ഇങ്ങനെയാണെന്നുമാണ് മന്ത്രി പറഞ്ഞത്.

#മീറ്റു ഇഫക്ട്: കോമഡി പരിപാടിക്ക് താഴിട്ട് ഹോട്ട് സ്റ്റാർ

എന്നാൽ വാർത്താമാധ്യമങ്ങൾ കൂടി ഇക്കാര്യം ഏറ്റെടുത്തതോടെ തടിയൂരാനുള്ള ശ്രമത്തിലായി മന്ത്രി. രാവിലെ മുതൽക്കേ തെരഞ്ഞെടുപ്പ് പരിപാടികളുടെ തിരക്കിലായ തനിക്ക് മൂത്രമൊഴിക്കാൻ സാധിച്ചില്ല. വേദിക്കരികിൽ ശൌചാലയവുമില്ലായിരുന്നു. മൂത്രമൊഴിക്കാനായി കിലോമീറ്ററുകൾ അകലെ പോകേണ്ട സ്ഥിതിയായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടിവന്നതെന്നും ക്ഷമ ചോദിക്കുന്നതായും മന്ത്രി പറഞ്ഞു.

മൂത്രമൊഴിച്ച സ്ഥലത്ത് മുഖ്യമന്ത്രി വസുന്ധരരാജെയുടെ പോസ്റ്ററുണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതല്ലായിരുന്നുവെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ മന്ത്രിയുടെ വിശദീകരണത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന സ്വച്ഛ് ഭാരത് പരിപാടിക്ക് വിപരീതമല്ലേ മന്ത്രിയുടെ പ്രവർത്തിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രധാന വിമർശനം. രണ്ടരലക്ഷത്തോളം പേർ പങ്കെടുത്ത റാലിയ്ക്കിടെയായിരുന്നു മന്ത്രി പരസ്യമായി മൂത്രമൊഴിച്ചത്.
First published: October 9, 2018, 10:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading