ടി.ആര്‍. രമേശ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ മദ്രാസ് ഹൈക്കോടതിയും തള്ളിയിരുന്നു. തുടര്‍ന്ന് ഇയാള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എച്ച്ആര്‍ ആന്‍ഡ് സിഇ ടെമ്പിള്‍ വഴി കോളേജ് നടത്തുന്നതില്‍ തെറ്റില്ലെന്ന് വെള്ളിയാഴ്ച സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതി ജഡ്ജിമാരായ വിക്രനാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.
2026 ജനുവരി ആകുമ്പോഴേക്കും സംസ്ഥാനത്തെ 4000 ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വെള്ളിയാഴ്ച വരെ 3503 ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പത്രസമ്മേളനത്തില്‍ സംസാരിക്കവെ മന്ത്രി അറിയിച്ചു. "ഇത് എച്ച്ആര്‍ ആന്‍ഡ് സിഇ വകുപ്പിന്റെ ചരിത്രത്തിലെ ഒരു വലിയ നേട്ടമാണ്. 2026 ജനുവരിയാകുമ്പോഴേക്കും 4000 ക്ഷേത്രങ്ങളുടെ പുനഃരുദ്ധാരണ ജോലികള്‍ പൂര്‍ത്തിയാക്കും. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ക്ഷേത്രങ്ങള്‍ പുനഃരുദ്ധാരണം നടത്തി പ്രതിഷ്ഠിച്ചതായും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാവപ്പെട്ട 2537 പേരുടെ വിവാഹങ്ങള്‍ സൗജന്യമായി നടത്തിയിട്ടുണ്ടെന്നും ശേഖര്‍ബാബു അറിയിച്ചു.
ഇതുവരെ 1206 ക്ഷേത്രങ്ങളുടെ ഭാഗമായ 7846.62 കോടി രൂപ വിലമതിക്കുന്ന 7923 ഏക്കര്‍ ക്ഷേത്ര ഭൂമി സര്‍ക്കാർ തിരിച്ചുപിടിച്ചിട്ടുണ്ട്. ഇതുവരെ 3840 കോടി രൂപ ചെലവിട്ട് നവീകരണ പ്രവര്‍ത്തനങ്ങള്‍(തിരുപ്പണികള്‍) നടത്തിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.