വിദ്യാര്‍ഥിയുമൊത്ത് ദീര്‍ഘദൂര യാത്ര നടത്തി വരുന്നതിനിടെ ഏപ്രില്‍ 30ന് രാജസ്ഥാന്‍ അതിര്‍ത്തിയില്‍വെച്ച് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തന്റെ കുട്ടി 13കാരന്റേതാണെന്നും അതിനാലാണ് ഇരുവരും ചേര്‍ന്ന് രക്ഷപ്പെട്ടതെന്നും അവര്‍ പറഞ്ഞു.
അധ്യാപികയുടെ മെഡിക്കല്‍ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഡിഎന്‍എ പരിശോധനയ്ക്ക് അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.
അധ്യാപികയുടെ വീട്ടില്‍ ട്യൂഷനുവേണ്ടി വിദ്യാര്‍ഥി പതിവായി എത്താറുണ്ടായിരുന്നു. ഇരുവരുടെയും കുടുംബാംഗങ്ങള്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് വീട് വിട്ടുപോകാന്‍ തീരുമാനിച്ചതെന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഇവരുടെ ബന്ധത്തിന്റെ സ്വഭാവം സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണ്.
advertisement
ഇരുവരും ഒരേ സ്ഥലത്താണ് താമസിച്ചിരുന്നതെന്നും രണ്ടോ മൂന്നോ വര്‍ഷമായി പരസ്പരം അറിയാമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏപ്രില്‍ 25നാണ് വിദ്യാര്‍ഥിയെ കാണാതയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അധ്യാപികയും വിദ്യാര്‍ഥിയും ഒരുമിച്ച് വാഹനത്തില്‍ സഞ്ചരിക്കുന്നത് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. വൃന്ദാവനിലും ജയ്പൂരിലും സന്ദര്‍ശനം നടത്തുന്നതിന് മുമ്പ് ഇരുവരും സൂറത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്തതായി അദ്ദേഹം പറഞ്ഞു.
''അവര്‍ പുതിയ ഒരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗുജറാത്തിലേക്ക് തിരിച്ചുവരുന്ന വഴിയെ സൂറത്തില്‍ നിന്ന് 390 കിലോമീറ്റര് അകലെയായി രാജസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം ഒരു സ്വകാര്യ ബസില്‍ അധ്യാപികയുണ്ടെന്ന് പോലീസ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ അവരെ അറസ്റ്റ് ചെയ്ത് സൂറത്തിലേക്ക് തിരികെ കൊണ്ടുവന്നു,'' ഡിസിപി ഭഗീരഥ് ഗാധ്വി പറഞ്ഞു.
പഠനത്തിന്റെ പേരില്‍ ശകാരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ ജോലിയുടെ പേരില്‍ തന്നെ ബുദ്ധിമുട്ടിച്ചതായി അധ്യാപിക പറഞ്ഞു.
മകനെ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് 13കാരന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ട്യൂഷന്‍ സെന്ററുകള്‍ പോലെയുള്ള അനൗദ്യോഗിക പഠനകേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയര്‍ത്തുന്ന കേസാണിത്.