TRENDING:

'തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന് ആര്‍എസ്എസുമായി ബന്ധം; നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേര്‍ന്നേക്കും': കെ.ടി രാമ റാവു

Last Updated:

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ രേവന്ത് റെഡ്ഡിയ്‌ക്കെതിരെയാണ് രാമ റാവു വിമര്‍ശനവുമായി രംഗത്തെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: തെലങ്കാനയിലെ കോണ്‍ഗ്രസ് അധ്യക്ഷന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സംസ്ഥാന മന്ത്രിയും ഭാരത് രാഷ്ട്ര സമിതി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ.ടി രാമ റാവു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായ രേവന്ത് റെഡ്ഡിയ്‌ക്കെതിരെയാണ് രാമ റാവു വിമര്‍ശനവുമായി രംഗത്തെത്തിയത്.
കെ ടി രാമ റാവു
കെ ടി രാമ റാവു
advertisement

ഇദ്ദേഹത്തിന് ആര്‍എസ്എസുമായി ബന്ധമുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രേവന്ത് ബിജെപിയില്‍ ചേരുമെന്നും രാമ റാവു ആരോപിച്ചു. ശാദ്‌നഗറിലെ റാലിയ്ക്കിടെയായിരുന്നു രാമ റാവുവിന്റെ ആരോപണം.

ഇക്കാര്യമുന്നയിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്, സോണിയഗാന്ധിയ്ക്ക് കത്തയച്ചിരുന്നുവെന്നും രാമ റാവു പറഞ്ഞു. ഒരു ആര്‍എസ്എസ് നേതാവിനെ എന്തിനാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിച്ചിരിക്കുന്നത് എന്നായിരുന്നു അമരീന്ദര്‍ സിംഗ് കത്തിലൂടെ ചോദിച്ചത്.

”രേവന്ത് റെഡ്ഡി തെലങ്കാനയിലെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനാണ്. ആരാണ് ഈ രേവന്ത് റെഡ്ഡി? ഇക്കാര്യത്തെപ്പറ്റി ചോദിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ഒരു ആര്‍എസ്എസ് നേതാവിനെ എന്തിനാണ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനാക്കിയത് എന്ന് ചോദിച്ച് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു,” കെടി രാമ റാവു പറഞ്ഞു.

advertisement

”ഇന്ന് ബിജെപി പറയുന്നു ബിആര്‍എസ് എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബി-ടീം ആണെന്ന്. കോണ്‍ഗ്രസ് പറയുന്നു ഞങ്ങള്‍ ബിജെപിയുടെ ബി ടീം ആണെന്ന്. ഞങ്ങള്‍ എന്തിന് ബി ടീം ആകണം? ഞങ്ങള്‍ തെലങ്കാനയിലെ ജനങ്ങളുടെ എ ടീം ആണ്. സംസ്ഥാനത്തെ ബി ടീം ആണ് കോണ്‍ഗ്രസ് പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പത്തോ പന്ത്രണ്ടോ സീറ്റ് ലഭിച്ചേക്കാം. അതിന് ശേഷം രേവന്ത് റെഡ്ഡി ബിജെപിയില്‍ ചേരാനാണ് സാധ്യത. അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്നതില്‍ യാതൊരു തര്‍ക്കവുമില്ല,” കെടി രാമ റാവു ചൂണ്ടിക്കാട്ടി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും ബിആർഎസും സഖ്യമുണ്ടാക്കാൻ പദ്ധതിയിടുന്നതായി രേവന്ത് റെഡ്ഡി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
'തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന് ആര്‍എസ്എസുമായി ബന്ധം; നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയില്‍ ചേര്‍ന്നേക്കും': കെ.ടി രാമ റാവു
Open in App
Home
Video
Impact Shorts
Web Stories