TRENDING:

‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്

Last Updated:

മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നത് ജീവനക്കാരുടെ നിർബന്ധിത കടമയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

advertisement
വയോധികരായ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ തുക കുറയ്ക്കാൻ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമം കൊണ്ടുവരുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. ഇത്തരത്തിൽ ഈടാക്കുന്ന തുക ജീവനക്കാരുടെ മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി
തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി
advertisement

തിങ്കളാഴ്ച ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുന്നത് ജീവനക്കാരുടെ നിർബന്ധിത കടമയാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ നിയമസഭയിൽ പുതിയ ബിൽ അവതരിപ്പിക്കാൻ പോകുകയാണ്. ഏതെങ്കിലും സർക്കാർ ജീവനക്കാരൻ മാതാപിതാക്കളുടെ ക്ഷേമത്തിൽ അശ്രദ്ധ കാണിക്കുന്നതായി കണ്ടെത്തിയാൽ, അവരുടെ ശമ്പളത്തിന്റെ 10 മുതൽ 15 ശതമാനം വരെ സർക്കാർ വെട്ടിക്കുറയ്ക്കുകയും അത് നേരിട്ട് മാതാപിതാക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും," മുഖ്യമന്ത്രി പറഞ്ഞു.

വരുന്ന ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം. മക്കൾക്ക് സർക്കാർ ജോലി ലഭിച്ചുകഴിഞ്ഞാൽ ദരിദ്രരും ഇടത്തരക്കാരുമായ മാതാപിതാക്കൾ പലപ്പോഴും ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരമൊരു മാനുഷികമായ നീക്കം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

advertisement

ഇന്ത്യയിൽ സമാനമായ നിയമം നിലവിലുള്ള ഏക സംസ്ഥാനം നിലവിൽ ആസാം ആണ്. 'പ്രാണം ആക്ട്' (PRANAM Act) എന്നാണ് ആസാമിൽ ഇത് അറിയപ്പെടുന്നത്. തെലങ്കാന കൂടി ഈ നിയമം പാസാക്കിയാൽ ഈ വ്യവസ്ഥ നടപ്പിലാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമായി തെലങ്കാന മാറും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Telangana Chief Minister A. Revanth Reddy has announced that the state government will introduce a new law to deduct 10 to 15 per cent of the salary of government employees who fail to care for their elderly parents. He further clarified that the deducted amount would be directly credited to the bank accounts of the parents.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
‘മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളത്തിൽ 15% കട്ട്’; തെലങ്കാന സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പ്
Open in App
Home
Video
Impact Shorts
Web Stories