1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമം, 1933ലെ വയര്‍ലെസ് ടെലിഗ്രഫി നിയമം, 1950-ലെ ടെലിഗ്രാഫ് വയേഴ്‌സ് നിയമം എന്നിവ അടിസ്ഥാനമാക്കി നിലവിലുള്ള ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ നിയന്ത്രണപരമായ ചട്ടക്കൂടുകള്‍ മാറ്റി സ്ഥാപിക്കുകയാണ് നിര്‍ദിഷ്ട ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക, ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്കാണ് ഈ ബില്ലില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര നമ്പറുകളില്‍ നിന്നും ഉണ്ടാകുന്ന തട്ടിപ്പ് കോളുകള്‍ വര്‍ധിച്ചുവരുന്ന ഭീഷണികള്‍ക്കെതിരേയുള്ള പോരാട്ടമാണ് ഇതിലൂടെ സാധ്യമാക്കുന്നത്.
ടെലികമ്മ്യൂണിക്കേഷന്‍സ് ബില്‍ 2023-ന്റെ പ്രത്യേകതകൾ
advertisement
ഏതെങ്കിലും അടിയന്തര സാഹചര്യമുണ്ടായാലോ അല്ലെങ്കില്‍ പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നങ്ങളുണ്ടായാല്ലോ ടെലികോം സേവനങ്ങളുടെ നിയന്ത്രണം താത്കാലികമായി സര്‍ക്കാര്‍ ഏറ്റെടുക്കും. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനതാത്പര്യം കണക്കിലെടുത്ത്, കുറ്റകൃത്യങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട് സന്ദേശങ്ങള്‍ അയക്കുന്നതും പ്രക്ഷേപണം നടത്തുന്നതും തടയാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കുമെന്ന് ബില്‍ നിര്‍ദേശിക്കുന്നു.
തടസ്സപ്പെടുത്താനും നിരീക്ഷിക്കാനും അധികാരം
ചില പ്രത്യേക സാഹചര്യങ്ങളില്‍ രണ്ടോ അതിലധികമോ ആളുകള്‍ തമ്മിലുള്ള സന്ദേശങ്ങള്‍ തടസ്സപ്പെടുത്താനും നിരീക്ഷിക്കാനും വേണമെങ്കില്‍ തടയാനും സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. അത്തരം കാര്യങ്ങള്‍ പൊതുസുരക്ഷ കണക്കിലെടുത്തായിരിക്കും തീരുമാനിക്കുക, പ്രത്യേകിച്ച് രാജ്യത്തിന്റെ സുരക്ഷ, കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രേരണ ഇല്ലാതാക്കല്‍, പൊതുജനങ്ങളുടെ സുരക്ഷ എന്നീ കാര്യങ്ങൾ പരിഗണിച്ചായിരിക്കും സർക്കാരിന്റെ ഇടപെടൽ.
വാട്ട്‌സ്ആപ്പ്, ടെലഗ്രാം എന്നിവയ്ക്ക് ഭീഷണിയാകുമോ?
വയര്‍ അല്ലെങ്കില്‍ വയര്‍ലെസ് സാങ്കേതികവിദ്യകള്‍ വഴി സന്ദേശങ്ങള്‍ കൈമാറുന്നത് ടെലികമ്മ്യൂണിക്കേഷനായിട്ടാണ് ബില്ലില്‍ നിര്‍വചിച്ചിരിക്കുന്നത്. അതേസമയം, ഓവര്‍ ദ ടോപ്പ് പ്ലാറ്റ്‌ഫോമുകളെ ടെലികമ്മ്യൂണിക്കേഷന്റെ നിര്‍വചനത്തില്‍നിന്ന് ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്. ഇത് വാട്ട്‌സ്ആപ്പ്, സിന്‍ഗാള്‍, ടെലഗ്രാം, ഗൂഗിള്‍ മീറ്റ് എന്നിവയ്ക്ക് ആശ്വാസം നല്‍കുന്നു. സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍സ്, ബാക്ക്‌ഹോള്‍ തുടങ്ങി സേവനങ്ങള്‍ക്കായി സ്‌പെക്ട്രം അനുവദിക്കുന്നതിന് ലേലമല്ലാത്ത മാര്‍ഗങ്ങളാണ് അവലംബിച്ചിരിക്കുന്നത്.
തട്ടിപ്പു കോളുകളില്‍ നിന്ന് സുരക്ഷ
പുതിയ ടെലികോം ബില്ലിന് കീഴില്‍ ഡു നോട്ട് ഡിസ്റ്റര്‍ബ് (ഡിഎന്‍ഡി) രജിസ്‌ട്രേഷന് നിയമസാധുത ലഭിക്കും. സ്പാം അല്ലെങ്കില്‍ ഉപയോക്താക്കള്‍ ആവശ്യപ്പെടാത്ത വാണിജ്യ സന്ദേശങ്ങള്‍, കോളുകള്‍ എന്നിവയില്‍ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനാണ് ഈ നീക്കം. ഉപയോക്താവ് സമ്മതം നല്‍കാത്തപ്പോൾ അത്തരം ആശയവിനിമയം നടത്തി മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 50,000 രൂപ പിഴ ചുമത്തും. പിന്നീട് ഓരോ ലംഘനത്തിനും രണ്ട് ലക്ഷം രൂപ വരെ ഇടാക്കാനുള്ള വകുപ്പും ബില്ലില്‍ നിര്‍ദേശിക്കുന്നു.