തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിതരണം ചെയ്ത പണവും പ്രഷർ കുക്കറുകളും തിരികെ വാങ്ങിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. നിരവധി വോട്ടർമാർ തങ്ങളെ അപമാനിച്ചതിൽ പ്രതിഷേധിച്ച് പ്രഷർ കുക്കർ ബോക്സുകൾ തെരുവിലേക്ക് എറിഞ്ഞ് പ്രതിഷേധിച്ചു. വോട്ട് തേടുന്നതിനിടയിൽ സ്ഥാനാർത്ഥി ഓരോ കുടുംബത്തിനും 2,500 രൂപയും പ്രഷർ കുക്കറും സ്വമേധയാ നൽകിയെന്നും പിന്നീട് അത് തിരികെ വേണമെന്ന് ആവശ്യപ്പെട്ടതായും വോട്ടർമാർ ആരോപിച്ചു. പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ഫലം പുറത്തുവന്നപ്പോൾ ജനവിധി കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്കൊപ്പം തന്നെയായിരുന്നു. പുതുതായി രൂപീകരിച്ച അശ്വരാവുപേട്ട മുനിസിപ്പാലിറ്റിയിലേക്ക് നടന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലം വെള്ളിയാഴ്ചയാണ് പ്രഖ്യാപിച്ചത്. ആകെ 22 വാർഡുകളിൽ 17 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. ഭാരത് രാഷ്ട്ര സമിതി (BRS) രണ്ട് വാർഡുകളിലും ഭാരതീയ ജനതാ പാർട്ടി (BJP) ഒരു വാർഡിലും വിജയിച്ചു. രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിട്ടുണ്ട്. ഏകദേശം 16,850 വോട്ടർമാരാണ് ഈ മുനിസിപ്പാലിറ്റിയിൽ ഉള്ളത്.
advertisement
