TRENDING:

ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും 10 പുരുഷന്മാരിൽ ഒരു സ്ത്രീ വീതം; പാർട്ടികളിലെ ലിംഗ വിവേചനം

Last Updated:

ഇതുവരെ സ്ത്രീകൾക്ക് മാന്യമായ പ്രാതിനിധ്യം നൽകിയ പാർട്ടികൾ തൃണമൂൽ കോൺഗ്രസും (TMC) ബിജു ജനതാദൾ (BJD) ഉം മാത്രമെന്ന് റിപ്പോർട്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് സ്ത്രീശാക്തീകരണത്തിന്റെ നിർണായക ചുവടുവെപ്പ് എന്ന രീതിയിൽ വനിതാ സംവരണ ബിൽ രാജ്യസഭയിൽ പാസാക്കിയിരിക്കുകയാണ്. മികച്ച വനിതാ പ്രാതിനിധ്യം രാഷ്ട്രീയ പാർട്ടികളിൽ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലെങ്കിലും 33 ശതമാനമോ അതിൽ കൂടുതലോ സീറ്റ് സ്ത്രീകൾക്ക് നൽകാൻ കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യമാണ് ബാക്കിനിൽക്കുന്നത്. ഇതുവരെയുള്ള കാലയളവിൽ സ്ത്രീകൾക്ക് മാന്യമായ പ്രാതിനിധ്യം നൽകിയ പാർട്ടികൾ തൃണമൂൽ കോൺഗ്രസും (TMC) ബിജു ജനതാദൾ (BJD) ഉം മാത്രമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
advertisement

കൂടാതെ കഴിഞ്ഞ ലോക്‌സഭയിൽ 724 വനിതാ സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത് എന്ന് 2019-ൽ പുറത്തിറക്കിയ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ), നാഷണൽ ഇലക്ഷൻ വാച്ച് എന്നിവയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ലോകസഭയിൽ കഴിഞ്ഞവർഷം സ്ത്രീകൾക്ക് 37 ശതമാനം തെരഞ്ഞെടുപ്പ് ടിക്കറ്റ് നൽകിയ ഏക പാർട്ടി പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (ടിഎംസി) ആണ്. അന്ന് ടിഎംസിയുടെ 62 സ്ഥാനാർത്ഥികളിൽ 23 പേരും സ്ത്രീകളായിരുന്നു.അതേസമയം ഒഡീഷയിലെ പ്രാദേശിക ഭരണകക്ഷിയായ ബിജു ജനതാദൾ (ബിജെഡി) പാർട്ടി സ്ത്രീകൾക്ക് 33 ശതമാനം തെരഞ്ഞെടുപ്പ് ടിക്കറ്റുകൾ നൽകിയിരുന്നു.

advertisement

Also read-ചൈനയിൽ നിന്നുള്ള ഫണ്ടിങ്ങ്: ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെ വസതികളിൽ റെയ്ഡ്

21 സീറ്റുകളിൽ ഏഴെണ്ണം സ്ത്രീകൾക്ക് നൽകി. എന്നാൽ പാർലമെന്റിൽ ആകട്ടെ എംപിമാരിൽ 33 ശതമാനം സ്ത്രീകളുള്ള ഏക പാർട്ടിയായി ബിജെഡി മാറി. എങ്കിലും സംസ്ഥാനതലത്തിൽ പാർട്ടിയുടെ സ്ത്രീ പ്രാതിനിധ്യം 14 % മാത്രമായി നിലനിന്നു. ഇതുകൂടാതെ മഹാരാഷ്ട്രയിലെ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ‌സി‌പി), ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി (എസ്‌പി), ജാർഖണ്ഡ് മുക്തി മോർച്ച എന്നിവയുൾപ്പെടെയുള്ള പാർട്ടികളിലും 33 ശതമാനമോ അതിൽ കൂടുതലോ വനിതാ എംപിമാർ വന്നിട്ടുണ്ട്. എങ്കിലും ഇപ്പോൾ ഈ പാർട്ടികളിൽ നിന്നുള്ള വനിതാ എംപിമാരുടെ എണ്ണം അഞ്ചിൽ താഴെ മാത്രമാണ്.

advertisement

അതേസമയം പാർലമെന്റിൽ ഇരുസഭകളിലുമായി 767 എംപിമാരാണുള്ളത്. മൊത്തത്തിൽ, 656 പുരുഷ എംപിമാരും 111 സ്ത്രീകളും ഉണ്ട്. അതായത് സ്ത്രീകളുടെ പ്രാതിനിധ്യം വെറും 15 ശതമാനം മാത്രമായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഈ മാസം പ്രസിദ്ധീകരിച്ച എഡിആറിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കൂടാതെ മൊത്തം എംപിമാരുടെ കണക്കിൽ 389 എംപിമാരും ബിജെപിയിൽ നിന്നാണ്. എന്നാൽ കേന്ദ്രം ഭരിക്കുന്ന പാർട്ടി വെറും 55 സ്ത്രീകൾക്ക് മാത്രമാണ് ഇതിൽ അവസരം നൽകിയിരിക്കുന്നത്.

Also read- മൺസൂൺ പ്രൂഫ് ടോയ്‌ലറ്റ് സൊല്യൂഷനുകൾക്കായുള്ള നൂതന സാങ്കേതികവിദ്യകൾ

advertisement

ഇനി 2014-ലും 2019-ലെയും തിരഞ്ഞെടുപ്പിൽ സ്ത്രീ സംവരണം 33% ആക്കി കണക്കാക്കിയിരുന്നെങ്കിൽ കുറഞ്ഞത് 128 സ്ത്രീകളെയെങ്കിലും ഇതിൽ പരിഗണിക്കേണ്ടതായി വരും. അതായത് നിലവിൽ തെരഞ്ഞെടുത്ത സ്ത്രീകളെക്കാൾ 73 പേരെ കൂടി ഉൾപ്പെടുത്തേണ്ടതായുണ്ട്. ബിജെപിയിൽ ഒരു വനിതാ എംപിയെ തെരഞ്ഞെടുക്കുമ്പോൾ മറുവശത്ത് ആറ് പുരുഷ എംപിമാരെ പരിഗണിച്ചിട്ടുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതേസമയം കോൺഗ്രസിന് പാർലമെന്റിൽ 81എംപിമാരാണ് ഉള്ളത്. 2009 മുതൽ പാർട്ടി വനിതാ സംവരണം വാഗ്ദാനം ചെയ്യുന്നുണ്ട്. കോൺഗ്രസിലെ 81 എംപിമാരിൽ 12 പേർ സ്ത്രീകളാണ്.

advertisement

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡിഎംകെ) 34 എംപിമാരാണുള്ളത്. എന്നാൽ ഇതിൽ മൂന്ന് സ്ത്രീകൾ (9%) മാത്രമാണ് ഉള്ളത്. കൂടാതെ ആന്ധ്രാപ്രദേശിൽ ഭരിക്കുന്ന യുവജന ശ്രമിക റൈതു കോൺഗ്രസ് പാർട്ടിക്ക് (വൈഎസ്ആർസിപി) 31 എംപിമാരുണ്ട്. എന്നാൽ നാല് പേർ മാത്രമാണ് സ്ത്രീകളായി (13 ശതമാനം) ഉള്ളത്. ഇനി അസംബ്ലികളിലെ ഇതുവരെയുള്ള സ്ത്രീ സംവരണം മികച്ചതാണോ എന്ന് പരിശോധിക്കാം.

Also read- മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണം; മരിച്ചത് 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേർ

ഇന്ത്യൻ അസംബ്ലികളിലുടനീളമുള്ള 4,001 എംഎൽഎമാരിൽ 378 സ്ത്രീകൾ മാത്രമാണുള്ളത്. അതായത് വെറും 9% മാത്രം സ്ത്രീകളെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വനിതാ പ്രാതിനിധ്യത്തിൽ നിയമസഭയെക്കാൾ കൂടുതൽ സ്ത്രീകളെ പാർലമെന്റിൽ ബിജെപിയും കോൺഗ്രസും ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 4,001 എംഎൽഎമാരിൽ 1,356 പേർ ബിജെപിയിൽ നിന്നുള്ളവരാണ്. ഇതിൽ 135 പേരാണ് സ്ത്രീകൾ (10%). ഇനി 719 എംഎൽഎമാരുള്ള കോൺഗ്രസിന് 65 വനിതാ എംഎൽഎമാർ ഉണ്ട് (9%). നിലവിൽ ഇന്ത്യയിലുടനീളമുള്ള അസംബ്ലികളിലും ലോക്‌സഭയിലും വനിതാ പ്രാതിനിധ്യം 15 ശതമാനമാണ്.

ഇന്ത്യൻ ഭരണഘടനയുടെ കരട് തയ്യാറാക്കുമ്പോൾ ബി ആർ അംബേദ്കർ തൊഴിൽപരമായ മേഖലകളിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തത്തിനായി വാദിച്ചു. എന്നാൽ ഇതുവരെ നമുക്ക് അത് വെറും സ്വപ്നം മാത്രമായിരുന്നു എന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. 1996 മുതല്‍ പലവട്ടം ശ്രമിച്ചിട്ടും വനിതാ സംവരണം വെറും വാദപ്രതിവാദങ്ങളില്‍ മാത്രമായി ഒതുങ്ങി നീണ്ടുപോവുകയായിരുന്നു. ഈയാഴ്ച ആദ്യമാണ് ലോകസഭയുടെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് വനിതാ സംവരണ ബില്ലിന് രാജ്യസഭ അനുമതി നൽകിയത്. എന്നാൽ ഇത് ഇപ്പോൾ യാഥാർത്ഥ്യം ആകും എന്നത് കാത്തിരുന്ന് കാണാം.

മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്‌സഭയിലും സംസ്ഥാന അസംബ്ലികളിലും 10 പുരുഷന്മാരിൽ ഒരു സ്ത്രീ വീതം; പാർട്ടികളിലെ ലിംഗ വിവേചനം
Open in App
Home
Video
Impact Shorts
Web Stories