TRENDING:

സ്കൂളിലേക്ക് നടക്കുന്നതിനിടെ നെഞ്ചുവേദന; പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; ഒരുമാസത്തിനിടെ സമാനമായ മൂന്നാമത്തെ മരണം

Last Updated:

കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയാഘാതം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൈദരാബാദ്: സ്കൂളിലേക്ക് നടന്നുപോകുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പത്താം ക്ലാസ് വിദ്യാർ‌ത്ഥിനി മരിച്ചു. തെലങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയില്‍ താമസിക്കുന്ന ശ്രീനിധി (16) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുഴഞ്ഞുവീഴുന്നത് കണ്ട അധ്യാപകനാണ് സ്‌കൂളിന് സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചത്.
News18
News18
advertisement

സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, രണ്ടാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ശ്രീനിധി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

അലിഗഢിലെ സിറൗലിയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മോഹിത് ചൗധരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച് ഒരുമാസത്തിനുള്ളിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനിധിയും സമാനമായ രീതിയില്‍ മരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ് അലിഗഢില്‍ തന്നെ എട്ട് വയസുകാരിയായ ദിക്ഷ എന്ന കുട്ടിയും കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

advertisement

കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയാഘാതം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ 22% വർധിച്ചതായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ പ്രൊഫസർ എം റബ്ബാനി പറഞ്ഞു. "ആരോഗ്യവാനായ ഒരാൾ ഒരു മണിക്കൂറിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചാൽ, അത് പെട്ടെന്നുള്ള ഹൃദയാഘാതമായി തരംതിരിക്കപ്പെടുന്നു. ഈ പ്രതിഭാസം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് ശ്വാസതടസ്സമോ നെഞ്ചുവേദനയോ അനുഭവപ്പെടുകയാണെങ്കിൽ, അവരെ ഉടൻ പരിശോധിക്കണം"- പ്രൊഫസർ പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Sri Nidhi, a Class 10 student, collapsed and died of a heart attack while walking to school on Thursday morning in Telangana’s Kamareddy district.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
സ്കൂളിലേക്ക് നടക്കുന്നതിനിടെ നെഞ്ചുവേദന; പത്താം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; ഒരുമാസത്തിനിടെ സമാനമായ മൂന്നാമത്തെ മരണം
Open in App
Home
Video
Impact Shorts
Web Stories