കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശിയായ ജിതിൻ വിജയൻ 43,000 അടി ഉയരത്തിൽ നിന്ന് സ്കൈ ഡൈവിംഗ് നടത്തി ഫ്രീ ഫാൾ സമയത്തിൽ ഗിന്നസ് ലോക റെക്കാഡും (2.47 മിനിട്ട്) ഡിസ്റ്റൻസ് വിഭാഗത്തിൽ ഏഷ്യൻ റെക്കാഡും നേടിയിട്ടുണ്ട്. യു എസിലെ ടെന്നിസിയിൽ കൈയിൽ ഇന്ത്യൻ ദേശീയ പതാകയും കെട്ടിയായിരുന്നു ജിതിന്റെ ചാട്ടം.
പാരാ ഗ്ലൈഡിംഗിൽ നിന്നാണ് ജിതിൻ സ്കൈ ഡൈവിംഗിൽ എത്തിയത്. 2019 ലാണ് സ്കൈ ഡൈവിംഗ് തുടങ്ങിയത്. കൊച്ചിയിലെ എൻ ഡയമെൻഷൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഐ ടി കമ്പനിയുടെ സി ഇ ഒ ആണ് ജിതിൻ. പനായി മയിലകത്തുട്ട് ദ്വിജിയിൽ വിജയന്റെയും സത്യഭാമയുടെയും മകനാണ്. ഭാര്യ ദിവ്യ ടെക് മൈൻഡ്‌സ് ഐ ടി കമ്പനിയുടെ സിഇഒ ആണ്. മകൻ: സൗരവ്.
advertisement
'ടെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരം'
കരയിലോ കടലിലോ വായുവിലോ നടത്തുന്ന സാഹസീക കായിക പ്രവര്‍ത്തികളില്‍ അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്നവര്‍ക്കായി നല്‍കുന്ന പരമോന്നത ദേശീയ പുരസ്‌കാരമാണ് 'ടെന്‍സിംഗ് നോര്‍ഗേ ദേശീയ സാഹസിക പുരസ്‌കാരം'. അര്‍ജുന അവാര്‍ഡിന് തത്തുല്യമായ ഈ ബഹുമതി 1953-ല്‍ എഡ്മണ്ട് ഹില്ലറിയുടെ കൂടെ എവറസ്റ്റിന്റെ കൊടുമുടിയിലെത്തിയ ആദ്യ വ്യക്തികളിലൊരാളായ ടെന്‍സിംഗ് നോര്‍ഗേയുടെ പേരിലാണ്.
1993-94 കാലഘട്ടത്തില്‍ സ്ഥാപിതമായ ഈ പുരസ്‌കാരത്തിന് 150-ഓളം പ്രതിഭകളാണ് ഇതുവരെ അര്‍ഹരായത്, അതില്‍ എയര്‍ അഡ്വെഞ്ചറില്‍ ഇതുവരെ 17 പേര്‍ക്ക് മാത്രമാണ് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.