'പാകിസ്ഥാനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം. കർശന നടപടി ആവശ്യമാണ്. എല്ലാ വർഷവും ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നത് തമാശയല്ല. തീവ്രവാദം വെച്ചുപൊറുപ്പിക്കാനാവില്ല' കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗാംഗുലി വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധങ്ങൾ വഷളായതിനാൽ കഴിഞ്ഞ 17 വർഷമായി ഇന്ത്യ പാക്കിസ്ഥാനിൽ പര്യടനം നടത്തിയിട്ടില്ല. ഇക്കഴിഞ്ഞ ഏഷ്യാക്കപ്പിന്റെ വേദി പാക്കിസ്ഥാനായിരുന്നിട്ടും ഇന്ത്യ പാക് മണ്ണിൽ മത്സരങ്ങൾ കളിക്കിൻ വിസമ്മതിച്ചിരുന്നു. ഇതിനുപകരമായി ഇന്ത്യയുടെ മത്സരങ്ങൾ ദുബായിയിലാണ് നടന്നത്.
അതേസമയം, നിയന്ത്രണ രേഖയിലുടനീളം പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയെന്നും ഇന്ത്യൻ സൈന്യം അവർക്ക് തിരിച്ചടി നൽകിയതായും സൈനിക വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർദ്ധിച്ച സാഹചര്യത്തിലാണ് തുടർച്ചയായ രണ്ടാം രാത്രിയിലും വെടിവയ്പ്പ് നടന്നത്.
advertisement