സംഭവം നടന്ന ദിവസം പൊലീസ് ഉദ്യോഗസ്ഥന്‍റെ വീട്ടിലേക്ക് ഇരച്ചു കയറിയ ജയ്ഷ്-ഇ-മുഹമ്മദ് ഭീകരര്‍ അദ്ദേഹത്തിന്‍റെ 18 മാസക്കാരിയായ ചെറുമകളെ പോലും വെറുതെ വിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് ഒരു വിദേശി ഉൾപ്പെടെ രണ്ട് ഭീകരർ ഫയാസിന്‍റെ വീട്ടിൽ കടന്നു കയറിയത്. അതിനുശേഷം ഉദ്യോഗസ്ഥനെ അതിക്രൂരമായി മര്‍ദ്ദിക്കാന്‍ തുടങ്ങി.
advertisement
പൊലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അദ്ദേഹത്തിന്‍റെ ഭാര്യ രാജ ബീഗം, മകൾ റഫിയ എന്നിവർക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ ഫയസ് സംഭവസ്ഥലത്തും ഭാര്യയും മകളും ആശുപത്രിയിൽ വച്ചും മരിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ മരുമകൾക്കും ചെറുമകൾക്കും നേരിടേണ്ടി വന്ന അതിക്രമങ്ങളുടെ വിവരങ്ങളാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
തീവ്രവാദികൾ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയപ്പോൾ തന്‍റെ പതിനെട്ട് വയസ് പ്രായമായ മകളെ അവരുടെ കാൽച്ചുവട്ടിൽ വച്ച്, കുടുംബത്തെ വെറുതെ വിടണമെന്ന് മരുമകൾ അഭ്യർഥിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ യാതൊരു മനുഷ്യത്വവും പ്രകടിപ്പിക്കാത്ത അക്രമികൾ, കുഞ്ഞിനെ ചവിട്ടിയെറിഞ്ഞ ശേഷം കുടുംബത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
Also Read-കൈയടിക്കാം! ഉള്ളുലച്ച ആ നൊമ്പരചിത്രത്തിലെ ചാന്ദ്നി പത്താം ക്ലാസ് പാസായി
“18 മാസം പ്രായമുള്ള കുഞ്ഞിനെ തൊഴിക്കുകയും നിരപരാധികളായ ഒരു കുടുംബത്തിന് നേരെ 20-25 വെടിയുണ്ടകൾ വർഷിക്കുകയും ചെയ്തു. ഏത് സംസ്കാരമാണ് ഇത്രയും ക്രൂരത പഠിപ്പിക്കുന്നത്” എന്നാണ് സംഭവത്തിൽ പ്രതികരിച്ചു കൊണ്ട് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ചോദിക്കുന്നത്.