ജമ്മു കാശ്മീരീൽ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും മകൾക്കും ദാരുണാന്ത്യം
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകൾക്കും വെടിയേറ്റിരുന്നു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരും വൈകാതെ മരണത്തിന് കീഴടങ്ങി.
ശ്രീനഗർ: ജമ്മുകാശ്മീരിൽ അജ്ഞാതരുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. സ്പെഷ്യൽ പൊലീസ് ഓഫീസറായ ഫയാസ് അഹമ്മദ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ത്രാലിലെ ഹരിപരിഗം മേഖലയിലുള്ള ഫയാസിന്‍റെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു.
ഫയാസിന് തലയ്ക്കാണ് വെടിയേറ്റത്. ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന്‍റെ ഭാര്യക്കും മകൾക്കും വെടിയേറ്റിരുന്നു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരും വൈകാതെ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം എന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്‍റെ വീട്ടിൽ കടന്നു കയറിയ അജ്ഞാതർ വെടിയുതിർക്കുകയായിരുന്നു. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്‍റെ മകൻ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണ്.
advertisement
അക്രമസംഭവത്തിന് പിന്നാലെ പ്രദേശം വളഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ച ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ സംഭവത്തെക്കുറിച്ച് അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.
'അവന്തിപോറയിൽ എസ്‌പിഒ ഫയാസ് അഹമ്മദിനും കുടുംബത്തിനും നേരെയുള്ള ക്രൂരമായ ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. ഇതൊരു ഭീരുത്വ നടപടിയാണ്, അക്രമകാരികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. രക്തസാക്ഷിയുടെ കുടുംബത്തിന് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു' എന്നായിരുന്നു സംഭവത്തെ അപലപിച്ച് ഗവർണർ പ്രതികരിച്ചത്.
advertisement
I strongly condemn brutal terrorist attack on SPO Fayaz Ahmad & his family at Awantipora. This is an act of cowardice & perpetrators of violence will be brought to justice very soon. My deepest condolences to the family of martyr & prayers for the recovery of injured.
— Office of LG J&K (@OfficeOfLGJandK) June 27, 2021
advertisement
'പാകിസ്ഥാൻ സ്പോൺസർ ചെയ്ത തീവ്രവാദികൾ നിരപരാധിയായ മറ്റൊരു കശ്മീരിയെ കൂടി കൊലപ്പെടുത്തി. ദക്ഷിണ കശ്മീരിലെ പുൽവാമ ജില്ലയിലെ ട്രാലിലെ ഹരിപരിഗം ഗ്രാമത്തിലെ ബോൺപോറയിലെവീട്ടിൽ വച്ചാണ് ജമ്മു കശ്മീർ പൊലീസ് എസ്‌പിഒ ഫയാസ് അഹമ്മദിനെ തീവ്രവാദികൾ കൊലപ്പെടുത്തിയത്' സംഭവത്തെ അപലപിച്ച് സംസാരിക്കവെ കശ്മീർ ഐജി വിജയ് കുമാർ സിഎൻഎൻ ന്യൂസ്18നോട് വ്യക്തമാക്കി. മേഖല പൊലീസ് വളഞ്ഞിരിക്കുകയാണെന്നും അവിടെ തെരച്ചിൽ നടപടികൾ പുരോഗമിക്കുകയാണെന്നും കശ്മീർ പൊലീസും വ്യക്തമാക്കിയിട്ടുണ്ട്.
ജമ്മുവിലെ എയർഫോഴ്സ് ബേസിൽ കഴിഞ്ഞ ദിവസം സ്ഫോടനം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അക്രമ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു വൻ സ്ഫോടനം.ഡ്രോൺ ഉപയോഗിച്ചായിരുന്നു സ്ഫോടനം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ രണ്ട് വ്യോമസേന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അഞ്ചു മിനിറ്റിന്റെ ഇടവേളയിൽ രണ്ട് തവണയായാണ് സ്ഫോടനമുണ്ടായത്. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് വിമാനത്താവളം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 28, 2021 9:13 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ജമ്മു കാശ്മീരീൽ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു; രക്ഷിക്കാൻ ശ്രമിച്ച ഭാര്യക്കും മകൾക്കും ദാരുണാന്ത്യം