TRENDING:

'ചെന്നൈ അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസിലെ പ്രതി ഡിഎംകെ അനുഭാവി; അംഗമല്ല'; എംകെ സ്റ്റാലിന്‍

Last Updated:

2024 ഡിസംബര്‍ 23നാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വെച്ച് രണ്ടാം വര്‍ഷ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അണ്ണാ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്തെത്തി. ബലാത്സംഗക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി ഡിഎംകെ അനുഭാവി മാത്രമാണെന്നും ഇയാള്‍ക്ക് പാര്‍ട്ടി അംഗത്വമില്ലെന്നും സ്റ്റാലിന്‍ സംസ്ഥാന നിയമസഭയില്‍ അറിയിച്ചു.
News18
News18
advertisement

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും ഈ കേസിലും കര്‍ശന നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് തൊട്ടുപിന്നാലെ കേസിലെ മുഖ്യപ്രതിയായ ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിയമസഭയില്‍ നിലപാട് വ്യക്തമാക്കി സ്റ്റാലിന്‍

'' പ്രതിയായ ജ്ഞാനശേഖരന്‍ ഡിഎംകെ പാര്‍ട്ടി അംഗമല്ല. അയാള്‍ ഒരു അനുഭാവി മാത്രമാണ്,'' സ്റ്റാലിന്‍ പറഞ്ഞു.

2024 ഡിസംബര്‍ 23നാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വെച്ച് രണ്ടാം വര്‍ഷ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടത്. ക്യാംപസിനടുത്ത് ബിരിയാണിക്കട നടത്തിവരികയായിരുന്ന ജ്ഞാനശേഖരനാണ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു.

advertisement

പ്രതിപക്ഷത്തെ വിമര്‍ശിച്ച് സ്റ്റാലിന്‍

സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കാണിക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്നും അത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ ഇവിടെ ചെലവാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

'' ആ സാര്‍ ആരാണെന്ന് പ്രതിപക്ഷം ചോദിക്കുന്നു. നിങ്ങള്‍ക്ക് അതേപ്പറ്റി എന്തെങ്കിലും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ കേസന്വേഷണം നടത്തുന്ന എസ്‌ഐടിയ്ക്ക് സമര്‍പ്പിക്കൂ. രാഷ്ട്രീയ നേട്ടത്തിനായി ഇത്തരം വിലകുറഞ്ഞ തന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ല. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. ഈയൊരു സംഭവത്തിലൂടെ സംസ്ഥാനത്ത് സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രചരിപ്പിക്കുകയാണ് ചിലര്‍. ഇതൊന്നും ജനങ്ങള്‍ക്കിടയില്‍ വിലപോകില്ല,'' സ്റ്റാലിന്‍ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ലൈംഗികാതിക്രമത്തിനിരയായ പെണ്‍കുട്ടിയോടൊപ്പമാണ് തന്റെ സര്‍ക്കാരെന്നും പെണ്‍കുട്ടിയ്ക്ക് നീതിയുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. '' സംഭവത്തിന് തൊട്ടുപിന്നാലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. എന്നിട്ടും രാഷ്ട്രീയനേട്ടത്തിനായി സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് ചിലര്‍,'' സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/
'ചെന്നൈ അണ്ണാ സര്‍വകലാശാല ലൈംഗികാതിക്രമ കേസിലെ പ്രതി ഡിഎംകെ അനുഭാവി; അംഗമല്ല'; എംകെ സ്റ്റാലിന്‍
Open in App
Home
Video
Impact Shorts
Web Stories