TRENDING:

'കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണ് കാണില്ലായിരുന്നു, അവനെ രക്ഷിക്കാൻ ഞാൻ എടുത്തു ചാടി' റെയിൽപാളത്തിൽ വീണ കുഞ്ഞിനെ രക്ഷിച്ച യുവാവ്

Last Updated:

കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേക്ക് കാൽതെറ്റി വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ എല്ലാവരുടെയും നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. വേഗത്തിൽ വരുന്ന ഒരു ട്രയിൻ. ഇതിനിടയിൽ ഒരു പിഞ്ചുകുഞ്ഞ് റെയിൽ പാളത്തിലേക്ക് വീണു പോകുന്നു. തക്ക സമയത്ത് കുതിച്ചെത്തിയ ജീവനക്കാരൻ ഇയാളുടെ ജീവൻ രക്ഷിക്കുന്നു. മയൂർ ഷെൽക്കെ എന്ന ചെറുപ്പക്കാരനാണ് അതിസാഹസികമായി ഒരു കുഞ്ഞിന്റെ ജീവൻ റെയിൽപാളത്തിൽ നിന്ന് രക്ഷിക്കുന്നത്.
advertisement

കുതിച്ചെത്തുന്ന തീവണ്ടിക്ക് മുന്നിലേക്ക് കാൽതെറ്റി വീണ കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നതാണ് വീഡിയോയിൽ കാണുന്നത്. കുഞ്ഞിന്റെ രക്ഷകനായ മയൂരിനെ തേടി അഭിനന്ദനപ്രവാഹമാണ്. സ്വന്തം ജീവൻ പോലും അപകടത്തിലാക്കി ഒരാൾക്ക് ഇത്തരത്തിൽ രക്ഷാപ്രവർത്തനം നടത്താൻ കഴിയുമോ എന്നാണ് വീഡിയോ കണ്ടവരെല്ലാം നോക്കുന്നത്.

Very proud of Mayur Shelke, Railwayman from the Vangani Railway Station in Mumbai who has done an exceptionally courageous act, risked his own life & saved a child's life. pic.twitter.com/0lsHkt4v7M

advertisement

മുംബൈ സബർബൻ റെയിൽവേയിൽ കർജത്ത് പാതയിലുള്ള വാംഗണി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു സംഭവം. അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നു പോകുകയായിരുന്ന ആൺകുട്ടിയാണ് കാലുതെറ്റി പാളത്തിലേക്ക് വീണത്. കുട്ടി ഉടൻ തന്നെ പാളത്തിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടെങ്കിലും പ്ലാറ്റ്ഫോമിലേക്ക് കയറാൻ കഴിയുന്നില്ല. കണ്ണു കാണാൻ കഴിയാത്ത അമ്മയാണെങ്കിൽ നിസ്സഹായയായി നിലവിളിക്കുകയും ചെയ്യുന്നു. തൊട്ടു പിന്നിലേക്ക് നോക്കുകയാണെങ്കിൽ വേഗതയിൽ കടന്നു വരുന്ന എക്സ്പ്രസ് തീവണ്ടി.

advertisement

Exclusive | കവർച്ചയ്ക്ക് പിന്നിൽ ബിഹാർ റോബിൻഹുഡ് തന്നെ; കയ്യിൽ പച്ചകുത്തിയത് കാമുകിയുടെ പേരും മുഖവും

ഈ സമയത്താണ് റെയിൽവേ പോയിന്റ്സ്മാനായ മയൂർ ഷെൽക്കെ പാളത്തിലൂടെ തന്നെ കുട്ടിയുടെ അടുത്തേക്ക് കുതിച്ചെത്തുന്നതും പ്ലാറ്റ്ഫോമിലേക്ക് എടുത്തു മാറ്റുന്നതും. തീവണ്ടി അടുത്തെത്തിയപ്പോഴേക്കും മയൂരും പ്ലാറ്റ്ഫോമിലേക്ക് കയറിക്കഴിഞ്ഞിരുന്നു. കുട്ടിയെ രക്ഷിച്ച് മയൂർ പ്ലാറ്റ്ഫോമിലേക്ക് കയറുന്നതും പാളത്തിലൂടെ ട്രയിൻ കുതിച്ച് കടന്നുപോകുന്നതും സെക്കൻഡുകളുടെ വ്യത്യാസത്തിലാണ്.

ഇന്ത്യൻ റെയിൽവേ തന്നെയാണ് തിങ്കളാഴ്ച ഇതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വിട്ടത്. ഏതായാലും സോഷ്യൽ മീഡിയയിൽ മയൂരിന് അഭിനന്ദന പ്രവാഹമാണ്. തന്റെ പ്രവർത്തിയോടെ മയൂർ പ്രതികരിച്ചത് ഇങ്ങനെ, 'കുട്ടിക്കരികിലേക്ക് ഓടിയെത്തിയെങ്കിലും ഒരു നിമിഷം എന്റെ ജീവനും അപകടത്തിലാണല്ലോ എന്ന് ഞാനോർത്തു. എന്നാലും അവനെ രക്ഷിക്കണമെന്ന് എനിക്ക് തോന്നി' - ഷെൽക്കെ പറഞ്ഞു.

advertisement

'കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണ് കാണില്ലായിരുന്നു. അതുകൊണ്ട് അവർക്കൊന്നും ചെയ്യാൻ കഴിഞ്ഞില്ല. അവർ വികാരാധീനായി. ഒരുപാട് നന്ദി പറഞ്ഞു' - ഷെൽക്കെ കൂട്ടിച്ചേർത്തു. കേന്ദ്ര റെയിൽവേമന്ത്രി പീയുഷ് ഗോയലും ഷെക്കെയെ അഭിനന്ദിച്ച് രംഗത്തെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സ്വന്തം ജീവൻ വരെ പണയപ്പെടുത്തി ഇത്ര അസാധാരണ ധൈര്യം കാണിച്ച മയൂർ ഷെൽക്കയെ ഓർത്ത് അഭിമാനം മാത്രം. ഒരു സമ്മാനത്തുകയുമായും താരതമ്യം ചെയ്യാവുന്ന കാര്യമല്ല അദ്ദേഹം ചെയ്തതെന്നും പീയൂഷ് ഗോയൽ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
'കുഞ്ഞിന്റെ അമ്മയ്ക്ക് കണ്ണ് കാണില്ലായിരുന്നു, അവനെ രക്ഷിക്കാൻ ഞാൻ എടുത്തു ചാടി' റെയിൽപാളത്തിൽ വീണ കുഞ്ഞിനെ രക്ഷിച്ച യുവാവ്
Open in App
Home
Video
Impact Shorts
Web Stories