Exclusive | കവർച്ചയ്ക്ക് പിന്നിൽ ബിഹാർ റോബിൻഹുഡ് തന്നെ; കയ്യിൽ പച്ചകുത്തിയത് കാമുകിയുടെ പേരും മുഖവും
Last Updated:
മോഷ്ടിച്ച പണത്തിൽ ഒരു വിഹിതം കൊണ്ട് സമൂഹ വിവാഹവും മെഡിക്കൽ ക്യാമ്പുകളും നടത്തുന്ന ഇർഫാന് നാട്ടിൽ വലിയ ആരാധകരുണ്ട്.
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ ബി ഗോവിന്ദന്റെ വീട്ടിൽ മോഷണം നടത്തിയത് കുപ്രസിദ്ധ മോഷ്ടാവ് ബിഹാർ റോബിൻഹുഡെന്ന് ഉറപ്പിച്ചു. സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമായ കയ്യിലെ പച്ചകുത്ത് പൊലീസ് തിരിച്ചറിഞ്ഞു. വിവിധ മോഷണക്കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസ് പിടികൂടുമ്പോഴാണ് കയ്യിലെ പച്ചകുത്ത് ചിത്രങ്ങൾ പ്രധാന തിരിച്ചറിയൽ മാർഗമായി പൊലീസ് ശേഖരിച്ചത്.
പൂജ എന്നാണ് സ്ത്രീയുടെ ചിത്രത്തിന് താഴെ എഴുതിയിരിക്കുന്നത്. റോബിൻഹുഡ് എന്നറിയപ്പെടുന്ന ഇർഫാന്റെ കാമുകിയാണിതെന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിവരം.
പബ്ബുകളിലും ആഢംബര ഹോട്ടലുകളിലും നിത്യസന്ദർശകനായ ഇർഫാന് നിരവധി കാമുകിമാരുണ്ടെന്നാണ് വിവരം. ഭോജ്പുരി നടി ഉൾപ്പെടെയുള്ളവർ ഇക്കൂട്ടത്തിൽപ്പെടും. ഇവരോടൊപ്പം ലക്ഷങ്ങൾ മുടക്കിയാണ് ഇർഫാന്റെ ജീവിതമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കുന്നു.
advertisement

മോഷ്ടിച്ച പണത്തിൽ ഒരു വിഹിതം കൊണ്ട് സമൂഹ വിവാഹവും മെഡിക്കൽ ക്യാമ്പുകളും നടത്തുന്ന ഇർഫാന് നാട്ടിൽ വലിയ ആരാധകരുണ്ട്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് കേരള പൊലീസ്.

കഴിഞ്ഞ ആഴ്ചയാണ് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വർണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം പതിഞ്ഞെങ്കിലും ഒരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ആന്ധ്രാപ്രദേശ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 20, 2021 6:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Exclusive | കവർച്ചയ്ക്ക് പിന്നിൽ ബിഹാർ റോബിൻഹുഡ് തന്നെ; കയ്യിൽ പച്ചകുത്തിയത് കാമുകിയുടെ പേരും മുഖവും