TRENDING:

സഞ്ചാര്‍ സാഥി എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍; എന്താണ് ഈ ആപ്പ്?

Last Updated:

2025 ജനുവരി 17നാണ് 'സഞ്ചാര്‍ സാഥി' ആപ്പ് അവതരിപ്പിച്ചത്. 2025 ഓഗസ്റ്റ് വരെ ഏകദേശം 50 ലക്ഷം ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയായി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയില്‍ നിര്‍മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലും 'സഞ്ചാര്‍ സാഥി' ആപ്പ് (Sanchar Saathi app)  ഇന്‍സ്റ്റാള്‍ ചെയ്യുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര ടെലികമ്യൂണിക്കേഷന്‍ വകുപ്പ്.  ഇത് സംബന്ധിച്ച് എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നവംബര്‍ 28നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
(Image: AI generated)
(Image: AI generated)
advertisement

ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനായി നിര്‍മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളിലും 'സഞ്ചാര്‍ സാഥി' മൊബൈല്‍ ആപ്ലിക്കേഷന്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് നിര്‍ദേശിക്കുന്നു. മൊബൈല്‍ ഫോണ്‍ ആദ്യമായി ഉപയോഗിക്കുമ്പോള്‍ തന്നെ ഉപയോക്താക്കള്‍ക്ക് അത് വേഗത്തില്‍ തിരിച്ചറിയണമെന്നും പെട്ടെന്ന് ആക്‌സസ് ചെയ്യാന്‍ കഴിയുന്ന വിധമായിരിക്കണമെന്നും പറയുന്നു. അത് പ്രവര്‍ത്തനരഹിതമല്ലെന്നും നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്നും ഉറപ്പുവരുത്തണമെന്നും ടെലികമ്യൂണിക്കേഷന്‍ വകുപ്പ് മൊബൈല്‍ നിര്‍മാതാക്കളോടും ഇറക്കുമതിക്കാരോടും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതിനോടകം നിര്‍മിച്ചതും വില്‍പ്പനയ്ക്ക് എത്തിച്ചതുമായ മൊബൈല്‍ ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ വഴി ആപ്പ് മുന്നോട്ട് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നും പറഞ്ഞു. ഇത് നടപ്പിലാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് 90 ദിവസവും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 120 ദിവസവും സമയം നല്‍കിയിട്ടുണ്ട്.

advertisement

എന്താണ് സഞ്ചാര്‍ സാഥി ആപ്പ്?

സൈബര്‍ തട്ടിപ്പിനായി ടെലികോം ഉറവിടങ്ങളുടെ ദുരുപയോഗം തടയുന്നതിനും ടെലികോം സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനും നഷ്ടപ്പെട്ടതും മോഷ്ടിക്കപ്പെട്ടതുമായ ഫോണുകള്‍ റിപ്പോര്‍ട്ടു ചെയ്യാനും അതിന്റെ ഉപയോഗം തടയാനുമായി 2023ലാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് സഞ്ചാര്‍ സാഥി പോര്‍ട്ടല്‍ ആരംഭിച്ചത്. 2025 ജനുവരി 17നാണ് 'സഞ്ചാര്‍ സാഥി' ആപ്പ് അവതരിപ്പിച്ചത്. 2025 ഓഗസ്റ്റ് വരെ ഏകദേശം 50 ലക്ഷം ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയായി.

IMEI നമ്പര്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, സംശയാസ്പദമായതോ വഞ്ചനാപരമായതോ ആയ ആശയവിനിമയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈല്‍ ഫോണുകള്‍, അവരുടെ പേരിലുള്ള മൊബൈല്‍ കണക്ഷനുകള്‍ പരിശോധിക്കല്‍, ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വിശ്വസനീയമായ കോണ്‍ടാക്ട് വിശദാംശങ്ങള്‍ എന്നിവയും ഇതില്‍ ലഭ്യമാണ്.

advertisement

മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഉപകരണങ്ങള്‍ കണ്ടെത്താനും ഇത് പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നു. വ്യാജഫോണുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നത് ത'യുന്നു. ഉപകരണങ്ങള്‍ കൂട്ടിയോജിപ്പിക്കുന്ന ക്ലോണിംഗിനുള്ള ശ്രമങ്ങള്‍ തടയുന്നു. കോളുകള്‍, എസ്എംഎസ്, വാട്ട്‌സ്ആപ്പ് എന്നിവ വഴി തട്ടിപ്പെന്ന് സംശയിക്കപ്പെടുന്ന ആശയവിനിമയങ്ങള്‍, പ്രത്യേകിച്ച് കെവൈസി അപ്‌ഡേഷന്‍ സംബന്ധിച്ചത് റിപ്പോര്‍ട്ട് ചെയ്യാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ വരെ രാജ്യത്തുടനീളം മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ ഏഴ് ലക്ഷത്തിലധികം മൊബൈല്‍ ഫോണുകള്‍ വീണ്ടെടുക്കാന്‍ ആപ്പ് സഹായിച്ചിട്ടുണ്ട്. ഏകദേശം 42.14 ലക്ഷത്തിലധികം മൊബൈലുകള്‍ ബ്ലോക്ക് ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആപ്പിള്‍, സാംസംഗ്, ഷവോമി, ഒപ്പോ, വിവോ തുടങ്ങിയ മൊബൈല്‍ നിര്‍മാതാക്കള്‍ പുതിയ ഉത്തരവ് പാലിക്കേണ്ടതുണ്ട്. ടെലികോം വിഭവങ്ങളുടെ ദുരുപയോഗമെന്ന് സംശയിക്കപ്പെടുന്ന വിവരങ്ങള്‍ എളുപ്പത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും സഞ്ചാര്‍ സാഥി സംരംഭത്തിന്റെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി.

മലയാളം വാർത്തകൾ/ വാർത്ത/India/
സഞ്ചാര്‍ സാഥി എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍; എന്താണ് ഈ ആപ്പ്?
Open in App
Home
Video
Impact Shorts
Web Stories