കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ബോര്‍ഡ്, കര്‍ണാടക സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയ്ക്ക് മേല്‍പ്പറഞ്ഞ ബാങ്കുകളിലുണ്ടായിരുന്ന നിക്ഷേപത്തില്‍ തിരിമറിയുണ്ടായെന്ന് ആരോപിച്ചാണ് നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയത്. കര്‍ണാടക സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ബോര്‍ഡിന്റെ 12 കോടി രൂപയും കര്‍ണാടക സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ 10 കോടി രൂപയും ബാങ്കിലെ ജീവനക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ബാങ്ക് അധികൃതരുമായി ചര്‍ച്ച നടത്തിയിട്ടും ഈ ഫണ്ട് തിരികെ ലഭിച്ചില്ല. ഇതേത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. തുടര്‍ന്ന് ആഗസ്റ്റ് 12ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ധനവകുപ്പ് സെക്രട്ടറി പി.സി ജാഫര്‍ സര്‍ക്കുലറില്‍ ഒപ്പുവെയ്ക്കുകയും ചെയ്തു. ഉത്തരവിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യുടെ അംഗീകാരവും ലഭിച്ചു. സെപ്റ്റംബര്‍ 20നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
advertisement
ഈ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യണമെന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ശേഷം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ധനകാര്യ വകുപ്പിന് നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ബാങ്കുകളുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.
വിഷയം രമ്യമായി പരിഹരിക്കുന്നതിനായി കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തിവരികയാണെന്ന് എസ്ബിഐ വൃത്തങ്ങള്‍ അറിയിച്ചു. വിഷയം കോടതി പരിഗണനയിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു. സമാനമായ മറുപടിയാണ് പഞ്ചാബ് നാഷണല്‍ ബാങ്കും നല്‍കിയത്. വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്ന് പഞ്ചാബ് നാഷണല്‍ ബാങ്കും അറിയിച്ചു.