ഈ പശ്ചാത്തലത്തില്‍ നെയ്യ് വിതരണം കര്‍ണാടകയിലെ പ്രമുഖ പാല്‍ ബ്രാന്‍ഡായ നന്ദിനിയെ ഏല്‍പ്പിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം(ടിടിഡി). കൂടുതല്‍ നെയ്യ് വിതരണം ചെയ്യാനും കമ്പനി അധികൃതരോട് ടിടിഡി ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ണാടകയിലെ ഏറ്റവും വലിയ പാല്‍ ബ്രാന്‍ഡാണ് നന്ദിനി. കര്‍ണാടകയെ കൂടാതെ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലും നന്ദിനി ബ്രാന്‍ഡിന് ആവശ്യക്കാരേറെയാണ്. കര്‍ണാടക കോ-ഓപ്പറേറ്റീവ് മില്‍ക് പൊഡ്യൂസേഴ്‌സ് ലിമിറ്റഡിന്റെ(കെഎംഎഫ്) ഉടമസ്ഥതയിലാണ് 'നന്ദിനി' പ്രവര്‍ത്തിക്കുന്നത്. കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥനായ എംകെ ജഗദീഷ് ആണ് നിലവില്‍ കെഎംഎഫിന്റെ ഡയറക്ടറും സിഇഒയും.
advertisement
കെഎംഎഫിന്റെ ഉദയം
1955ല്‍ കര്‍ണാടകയിലെ കുടഗ് ജില്ലയില്‍ ആദ്യ ക്ഷീര സഹകരണ സംഘം സ്ഥാപിതമായത് മുതലാണ് കെഎംഎഫിന്റെ ചരിത്രം ആരംഭിക്കുന്നത്. അന്നത്തെ കാലത്ത് പാല്‍ പാക്കറ്റിലാക്കി വീടുകളിലെത്തിക്കുന്ന സംവിധാനമില്ലായിരുന്നു. കര്‍ഷകര്‍ നേരിട്ടാണ് വീടുകളില്‍ പാല്‍വിതരണം നടത്തിയിരുന്നത്. പലപ്പോഴും പാലിന് ദൗര്‍ലഭ്യവും നേരിട്ടിരുന്നു. പിന്നീട് 1970കളില്‍ പാലുല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ധവള വിപ്ലവം ആരംഭിച്ചു. ലോകബാങ്കിന്റെ പിന്തുണയും ഈ ആശയത്തിനുണ്ടായിരുന്നു.
1974ല്‍ കര്‍ണാടക സര്‍ക്കാര്‍ കര്‍ണാടക ഡയറി ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍(കെഡിസിസി) സ്ഥാപിച്ചു. 1984 ആയപ്പോഴേക്കും കെഡിസിസിയുടെ പേര് കര്‍ണാടക മില്‍ക് ഫെഡറേഷന്‍(കെഎംഎഫ്) എന്നാക്കി പുനര്‍നാമകരണം ചെയ്തു. കെഎംഎഫിന്റെ നേതൃത്വത്തില്‍ പാക്ക് ചെയ്ത പാലും മറ്റ് പാലുല്‍പ്പന്നങ്ങളും 'നന്ദിനി' എന്ന ബ്രാന്‍ഡിന് കീഴില്‍ വിറ്റഴിക്കാന്‍ തുടങ്ങി. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ നന്ദിനി കര്‍ണാടകയിലെ ഏറ്റവും പ്രമുഖ പാലുല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡായി മാറി. അയല്‍സംസ്ഥാനങ്ങളിലേക്കും ഈ ബ്രാന്‍ഡിന്റെ കീര്‍ത്തി വ്യാപിച്ചു.
കര്‍ണാടയില്‍ കെഎംഎഫിന് 15 ക്ഷീര സഹകരണ യൂണിയനുകളുണ്ട്. ഈ യൂണിയനുകള്‍ ഗ്രാമങ്ങളിലെ ക്ഷീര സഹകരണ സൊസൈറ്റികളില്‍ നിന്ന് പാല്‍ വാങ്ങി കെഎംഎഫിലേക്ക് എത്തിക്കും. കര്‍ണാടകയിലെ 24000 ഗ്രാമങ്ങളിലെ 26 ലക്ഷം കര്‍ഷകരില്‍ നിന്ന് ദിവസവും 86 ലക്ഷം കിലോഗ്രാം പാല്‍ ആണ് കെഎംഎഫ് ശേഖരിക്കുന്നത്.