വിനോദ ലോകത്തെ സർഗ്ഗാത്മക മനസ്സുകളുമായി സഹകരിക്കാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സംരംഭകൻ എന്ന നിലയിൽ മാത്രമല്ല, വിനോദത്തിന്റെ ശക്തിയിലും ഇന്ത്യയുടെ അതിരുകളില്ലാത്ത സർഗ്ഗാത്മക മനോഭാവത്തിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിലാണ് സംസാരിക്കുന്നതെന്ന് കൂട്ടിച്ചേർത്തു. ഇന്ത്യ ലോകത്തിന്റെ വിനോദ കേന്ദ്രമായി മാറാൻ അധികം സമയമില്ലെന്നും ഇന്ത്യയിൽ നിന്ന് അടുത്ത ആഗോള 'വിനോദ വിപ്ലവം' സൃഷ്ടിക്കുക എന്നതാണ് നമ്മളടെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
"സിനിമ, നാടകം, ടിവി പ്രോഗ്രാമുകൾ, സംഗീതം, നാടകം, സാഹിത്യം - ഈ തരത്തിലുള്ള സർഗ്ഗാത്മക വ്യവസായങ്ങളുടെ ഉൽപ്പന്നങ്ങൾ മറ്റ് വ്യവസായങ്ങളിൽ നിന്ന് ഗുണപരമായി വ്യത്യസ്തമാണ്. മറ്റ് വ്യവസായങ്ങൾ മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിന് അത്യാവശ്യമായ വസ്തുക്കളും സേവനങ്ങളും ഉത്പാദിപ്പിക്കുന്നു. എന്നാൽ ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ അവ ഇല്ലാതാകും. മറുവശത്ത്, സർഗ്ഗാത്മക വ്യവസായങ്ങളുടെ ഉൽപ്പന്നങ്ങൾ നമ്മുടെ മനസ്സുകളെയും ഹൃദയങ്ങളെയും ആത്മാവുകളെയും സ്പർശിക്കുന്നതിനാൽ അവ ശാശ്വതമായ സ്വാധീനം ചെലുത്തുന്നു. അവ നമ്മുടെ വികാരങ്ങളോട് സംസാരിക്കുന്നു, നമ്മുടെ ചിന്തകളെ ഉണർത്തുന്നു, സൗന്ദര്യത്തെ വിലമതിക്കാൻ നമ്മെ പഠിപ്പിക്കുന്നു, ഭൂതകാലത്തെ അഭിമുഖീകരിക്കാനും ശോഭനമായ ഒരു ഭാവി സ്വപ്നം കാണാനും നമ്മെ പ്രേരിപ്പിക്കുന്നു. അവ നമ്മുടെ ആത്മീയ അസ്തിത്വത്തെ പോലും ഉണർത്തുന്നു. ചുരുക്കത്തിൽ, അവ മനുഷ്യജീവിതത്തിന്റെ നാടകത്തെ അതിന്റെ എല്ലാ നിറങ്ങളിലും ഷേഡുകളിലും പ്രകാശിപ്പിക്കുന്നു. ” മുകേഷ് അംബാനി പറഞ്ഞു.
advertisement
ലോകജനസംഖ്യയുടെ ഏകദേശം 85% വരുന്ന ഗ്ലോബൽ സൗത്തിന്റെ സാമ്പത്തിക ശക്തി അതിവേഗം വളർന്നുവരികയാണെന്നും മാധ്യമ, വിനോദ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ഉപഭോഗവും കൂടുതലും ഇനി ഏഷ്യ, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലായിരിക്കും നടക്കാൻ തുടങ്ങുക എന്നും അദ്ദേഹം പറഞ്ഞു.വിനോദ വ്യവസായത്തിനായി ഇന്ത്യയ്ക്ക് പുതിയ നിക്ഷേപ മാർഗങ്ങൾ ഉണ്ടാകണമെന്നും.ലോകത്തെ ഒരു വിപണിയായി കണ്ട് ആഗോള പ്രേക്ഷകർക്കായി ഉള്ളടക്കം സൃഷ്ടിക്കാൻ തുടങ്ങണമെന്നും ലോകമെമ്പാടുമുള്ള നൂതന സംരംഭകർ, കലാകാരന്മാർ, സ്റ്റുഡിയോകൾ എന്നിവരുമായി പങ്കാളിത്തവും സഹകരണവും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുതായി സൃഷ്ടിക്കപ്പെട്ട വേവ്സ് പ്ലാറ്റ്‌ഫോം, ഉയിർത്തെഴുന്നേൽക്കുന്ന പുതിയ ഇന്ത്യയിൽ നിന്നുള്ള ഒരു പുതിയ ലോകത്തിനായുള്ള പ്രതീക്ഷയുടെ സന്ദേശം നൽകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മെയ് 1 മുതൽ മെയ് 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിലാണ് ഉച്ചകോടി നടക്കുന്നത്. വിനോദ ലോകത്ത് നിന്നുള്ള നിരവധി പ്രഭാഷകരെ ഉൾക്കൊള്ളുന്ന ഉച്ചകോടി, 2024 ൽ 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയ മാധ്യമ, വിനോദ വ്യവസായത്തിന്റെ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.