TRENDING:

പ്രതികാരം കാഫിറുകൾക്കെതിരെ; ഐഇഡിക്ക് കോഡ്; പൂനെ IS കേസിൽ NIA കുറ്റപത്രം

Last Updated:

പ്രതികളായ സുൽഫികർ അലി ബറോഡവല്ല, സുബൈർ ഷെയ്ഖ് തുടങ്ങിയവർ 2015 മുതൽ യുവാക്കളെ പല രീതിയിൽ ഈ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചുവെന്നും സംഘത്തിൽ അംഗമാകാൻ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പൂനെ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ ( ISIS or IS ) കേസിൽ 78 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിൽ 7 പേരെ കുറ്റക്കാരാക്കി നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. 2015 മുതലുള്ള വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം.
(Representational Image: Reuters)
(Representational Image: Reuters)
advertisement

പ്രത്യേക കോടതിയ്ക്ക് മുൻപാകെ എൻഐഎ സമർപ്പിച്ച കുറ്റപത്ര പ്രകാരം ഏഴ് പ്രതികളും മുഹമ്മദ്‌ എന്ന് പേരുള്ള ഒരു വ്യക്തിയ്ക്ക് വേണ്ടിയാണ് പ്രവർത്തിച്ചത് എന്നും ഇവർ സ്വന്തമായി ബോംബ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയെന്നും പറയുന്നു. ഐഎസ്ഐഎസിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഹമ്മദിന്റെ നിർദേശ പ്രകാരം ഇവർ പ്രവർത്തിച്ചു വരികയായിരുന്നു. മുസ്ലീങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെയോ അവരെ ഉപദ്രവിക്കുകയോ ചെയ്യുന്നവരെ തീവ്രവാദം കൊണ്ട് നേരിടുകയായിരുന്നു ഇവരുടെ ലക്ഷ്യം. ബോംബ് നിർമ്മാണ പ്രവർത്തനങ്ങൾക്കായുള്ള അസംസ്കൃത വസ്തുക്കളെ പല കോഡുകൾ പറഞ്ഞാണ് ഇവർ കൈമാറിയിരുന്നത്. സൾഫ്യൂരിക് ആസിഡിനെ വിനഗർ അല്ലെങ്കിൽ സിർക എന്നും അസറ്റോണിനെ റോസ് വാട്ടർ എന്നും ഹൈഡ്രജൻ പെറോക്സൈഡിനെ ഷെർബറ്റ് എന്നുമാണ് ഇവർ വിളിച്ചിരുന്നത്. പ്രതികളായ സുൽഫികർ അലി ബറോഡവല്ല, സുബൈർ ഷെയ്ഖ് തുടങ്ങിയവർ 2015 മുതൽ യുവാക്കളെ പല രീതിയിൽ ഈ പ്രവർത്തനങ്ങളിലേക്ക് ആകർഷിച്ചുവെന്നും സംഘത്തിൽ അംഗമാകാൻ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

advertisement

പ്രതികൾ തങ്ങൾ നിർമ്മിച്ച ബോംബുകൾ പരീക്ഷിച്ചിരുന്നത് പൂനെ നഗരാതിർത്തിയിലെ ചില കാടുകളിലായിരുന്നുവെന്ന് മഹാരാഷ്ട്ര ആന്റി ടെററിസം അക്വാഡും ( ATS ) എൻഐഎയും ചേർന്ന് നടത്തിയ അന്വേഷണങ്ങളിൽ മുൻപ് കണ്ടെത്തിയിരുന്നു. പ്രതികൾ കാട്ടിൽ പോയതിന്റെ തെളിവുകളും കുറ്റപത്രത്തോടൊപ്പം എൻഐഎ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഗുജറാത്തിലെ പാഡ്ഗ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ ഇസ്ലാം പ്രവിശ്യയാക്കി മാറ്റുക എന്ന ലക്ഷ്യവും ഇവർക്ക് ഉണ്ടായിരുന്നതായി എൻഐഎ നേരുത്തേ തന്നെ വെളിപ്പെടുത്തിയിരുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും സംഘം നിരവധി പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി കണ്ടെത്തി. യൂണിറ്റി ഇൻ മുസ്ലീം ഉമ്മ, ഉമ്മ ന്യൂസ്‌ തുടങ്ങിയ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി ഐഎസ്ഐഎസിനെ പിന്തുണക്കുന്ന പോസ്റ്റുകളും, പലസ്തീനെയും സിറിയയെയും കുറിച്ചുള്ള ലേഖനങ്ങളും തങ്ങളുടെ ആശയങ്ങളും ഇവർ കൈമാറുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മതപണ്ഡിതനായ അൻവർ അവൽകിയുടെ ആശയങ്ങൾ തെരുവുകളിൽ പല പരിപാടികൾ സംഘടിപ്പിച്ചും ഇവർ പ്രചരിപ്പിച്ചിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഐസിസുമായുള്ള ബന്ധത്തിൽ അറസ്റ്റ് ചെയ്ത ആക്കിഫ് നചൻ, താബിഷ് നാസ്സർ സിദ്ദിഖി എന്നിവർ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവ തകർക്കാനുള്ള തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും കേന്ദ്ര ഗവണ്മെന്റിന് എതിരെയുള്ള പ്രവർത്തനങ്ങൾ നടത്താൻ പദ്ധതികൾ രൂപീകരിച്ചതായും എഫ്ഐആറിൽ പറയുന്നു. കേസിന് രത്ലം ഐസിസുമായി ബന്ധമുള്ളതായും എൻഐഎ കണ്ടെത്തി. ഐപിസി 120 ബി, 121 തുടങ്ങിയ വകുപ്പുകളും, തീവ്രവാദ പ്രവർത്തനങ്ങൾക്ക് എതിരെയുള്ള സെക്ഷൻ 18,18എ,18ബി, 38, 39 തുടങ്ങിയ വകുപ്പുകളുമാണ് പ്രതികളുടെ മേൽ ചുമത്തിയിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പ്രതികാരം കാഫിറുകൾക്കെതിരെ; ഐഇഡിക്ക് കോഡ്; പൂനെ IS കേസിൽ NIA കുറ്റപത്രം
Open in App
Home
Video
Impact Shorts
Web Stories