TRENDING:

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍; പ്രാദേശിക ബാങ്കുകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം; ഓരോ വീട്ടിലും കോടീശ്വരന്‍

Last Updated:

ഒരു സാധാരണ ഗ്രാമം എന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ പല നഗരങ്ങളിലും കാണുന്ന ആധുനിക സൗകര്യങ്ങള്‍ മാധാപ്പറിലുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു ഗ്രാമത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ പലപ്പോഴും നമ്മുടെ മനസ്സിലേക്ക് വരുന്ന ചില പൊതുബിംബങ്ങളുണ്ട്. മണ്ണുകൊണ്ടുള്ള കുടിലുകള്‍, പച്ചപ്പുനിറഞ്ഞ പാടങ്ങള്‍, കന്നുകാലികള്‍ മേയുന്ന സ്ഥലങ്ങള്‍, കിണറുകളില്‍ നിന്നും വെള്ളം കോരുന്ന ഗ്രാമീണ സ്ത്രീകള്‍, ഗ്രാമീണ ജീവിതത്തിന്റെ ശാന്തമായ ലാളിത്യം തുടങ്ങിയ കാര്യങ്ങളാണ് ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചകള്‍. എന്നാല്‍ ഗ്രാമം എന്ന സങ്കല്പത്തിലെ ഈ പരമ്പരാഗത ബിംബങ്ങളെ പൂര്‍ണ്ണമായും പെളിച്ചെഴുതിയ ഒരു ഇന്ത്യന്‍ ഗ്രാമമുണ്ട്. ഗുജറാത്തിലെ കച്ച് ജില്ലയില്‍ സ്ഥിതിചെയ്യുന്ന മാധാപ്പര്‍.
മാധാപ്പർ
മാധാപ്പർ
advertisement

ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം മാധാപ്പര്‍ ആണെന്നാണ് പരക്കെ അംഗീകരിക്കുന്നത്. ഇവിടെ ഓരോ കുടുംബത്തിലും ഒരു കോടീശ്വരന്‍ അല്ലെങ്കില്‍ ലക്ഷപ്രഭു ഉണ്ടായിരിക്കും. കൂടാതെ 5,000 കോടി രൂപയിലധികമാണ് ഗ്രാമവാസികള്‍ പ്രാദേശികതലത്തിലുള്ള 17 ബാങ്ക് ശാഖകളിലായി നിക്ഷേപിച്ചിട്ടുള്ളത്. ഒരു ഇടത്തരം നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയേക്കാള്‍ ഉയര്‍ന്ന മൂല്യം വരുമിത്. ഏകദേശം 7,600 കുടുംബങ്ങളായി 92,000 പേരാണ് മാധാപ്പറില്‍ താമസിക്കുന്നത്.

മാധാപ്പര്‍ എങ്ങനെയാണ് ഇത്ര അഭൂതപൂര്‍വമായ മുന്നേറ്റമുണ്ടാക്കിയത് എന്നല്ലേ...?

ഉത്തരം അവിടുത്തെ ജനങ്ങളാണ്. മാധാപ്പറിലെ കുടുംബങ്ങളില്‍ ഭൂരിഭാഗത്തിനും വിദേശത്ത് താമസിക്കുന്ന ബന്ധുക്കളുണ്ട്. പ്രത്യേകിച്ച് യുകെ, യുഎസ്, കാനഡ, ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി ഗ്രാമത്തിലുള്ളവരുടെ ബന്ധുക്കള്‍ ജോലി ചെയ്യുന്നു. ഈ ഇന്ത്യന്‍ പ്രവാസികള്‍ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും വലിയ തോതില്‍ സമ്പത്തുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍, സമ്പാദ്യത്തിന്റെ ഒരു പങ്ക് അവര്‍ ഗ്രാമത്തിലുള്ളവര്‍ക്കും നല്‍കുന്നു.

advertisement

സ്വന്തം കുടുംബത്തിന്റെ അഭിവൃദ്ധിക്ക് മാത്രമല്ല ഇവര്‍ പണമയക്കുന്നത്. ഗ്രാമത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടിയും ഇവര്‍ നാട്ടിലേക്ക് പണമയക്കുന്നത് തുടരുന്നു. ഗ്രാമത്തിലെ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങള്‍, സാമൂഹിക ക്ഷേമം എന്നിവയില്‍ അവര്‍ സജീവമായി സംഭാവന ചെയ്യുന്നു. ഇത് മാധാപ്പറിനെ ലോകത്തിലെ തന്നെ ഒരു മാതൃകാ ഗ്രാമമാക്കി മാറ്റാന്‍ സഹായിക്കുന്നു.

12-ാം നൂറ്റാണ്ട് മുതലുള്ള പാരമ്പര്യമാണ് മാധാപ്പറിന് അവകാശപ്പെടാനുള്ളത്. 12-ാം നൂറ്റാണ്ടിലാണ് ഈ ഗ്രാമം ഉണ്ടായതെന്ന് വിശ്വസിക്കുന്നു. ഗുജറാത്തിലുടനീളം ക്ഷേത്രങ്ങളും ചരിത്ര സ്മാരകങ്ങളും നിര്‍മ്മിക്കുന്നതില്‍ പേരുകേട്ട കച്ചിലെ മിസ്ട്രി സമൂഹമാണ് ഈ ഗ്രാമത്തിന്റെ സ്ഥാപകര്‍. കാലക്രമേണ വിവിധ സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ ഗ്രാമത്തെ അവരുടെ വീടാക്കി. അതിന്റെ സമ്പന്നമായ സാംസ്‌കാരിക സ്വത്വത്തിന് അവര്‍ സംഭാവന നല്‍കി.

advertisement

ഒരു സാധാരണ ഗ്രാമം എന്നതില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയിലെ പല നഗരങ്ങളിലും കാണുന്ന ആധുനിക സൗകര്യങ്ങള്‍ മാധാപ്പറിലുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, പാര്‍ക്കുകള്‍, നന്നായി പരിപാലിക്കുന്ന റോഡുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെയുണ്ട്. ഗ്രാമത്തിലെ ജീവിത നിലവാരം വളരെ ഉയര്‍ന്നതാണ്.

കഠിനാധ്വാനവും ദര്‍ശനവും ഉണ്ടെങ്കില്‍ സാധ്യമാകുന്ന മുന്നേറ്റത്തിന്റെ ഉദാഹരണമാണ് മാധാപ്പര്‍. ഗുജറാത്തിന് മാത്രമല്ല ഇന്ത്യയുടെ തന്നെ സമൃദ്ധിയുടെയും ഐക്യത്തിന്റെയും അഭിമാനത്തിന്റെയും മൊത്തത്തിലുള്ള പ്രതീകമായി മാധാപ്പര്‍ നിലകൊള്ളുന്നു.

Summary: The richest village in the world is in India. Know everything about Madhapar in Gujarat

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയില്‍; പ്രാദേശിക ബാങ്കുകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം; ഓരോ വീട്ടിലും കോടീശ്വരന്‍
Open in App
Home
Video
Impact Shorts
Web Stories