ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഈ പ്രക്രിയ എങ്ങനെ എളുപ്പവും രസകരവുമാനാകും? അതിനൊരു ഉത്തരമാണ് കഥകൾ. കുട്ടികൾക്ക് (കൂടാതെ മുതിർന്നവർ പോലും) കഥകൾ വളരെ ഇഷ്ടമാണ്. അതുകൊണ്ടാണ് ഓരോ സംസ്കാരത്തിനും അതിന്റേതായ കെട്ടുകഥകൾ ഉള്ളത്, അത് ആയിരക്കണക്കിന് വർഷങ്ങളായി ഓർമ്മിക്കുകയും ആവർത്തിക്കുകയും ചെയ്യുന്നു! കഥകൾ നമ്മുടെ ഭാവനയെ ഉൾക്കൊള്ളുന്നു, സന്ദർഭത്തിനനുസരിച്ച് വസ്‌തുതകൾ ഓർത്ത് വയ്ക്കാൻ സഹായിക്കുന്നു, കഥാപാത്രങ്ങളോടും സാഹചര്യങ്ങളോടും സഹാനുഭൂതി വളർത്തിയെടുക്കാൻ സഹായിക്കുന്നു, എല്ലാറ്റിനും ഉപരിയായി, പ്രസംഗമോ പാഠങ്ങളോ പോലെ വിരസമായതും അല്ല.
advertisement
ടോയ്‌ലറ്റ് മര്യാദകൾ പഠിപ്പിക്കാൻ കഥപറച്ചിൽ ഉപയോഗിക്കുന്നത് എന്തുകൊണ്ട്?
രസകരമെന്നതിനപ്പുറം, കുട്ടികളുടെ വികസനത്തിന് കഥപറച്ചിൽ രീതിയ്ക്ക് നിരവധി ഗുണങ്ങളുണ്ട്, ചിലത് ഇനിപ്പറയുന്നു:
- പദാവലി, ഗ്രഹിക്കൽ, ആവിഷ്‌കാരം, സർഗ്ഗാത്മകത എന്നിവ പോലുള്ള അവരുടെ ഭാഷയും പഠന സംബന്ധമായ കഴിവുകളും വർദ്ധിപ്പിക്കുന്നു.
- ഓർമ്മ, യുക്തി, പ്രശ്‌നപരിഹാരം, സഹാനുഭൂതി, കാഴ്ചപ്പാടുകൾ സ്വീകരിക്കൽ തുടങ്ങിയ അവരുടെ വൈജ്ഞാനികവും വൈകാരികവുമായ കഴിവുകളെ ഉത്തേജിപ്പിക്കുന്നു.
- ആശയവിനിമയം, സഹകരണം, ബഹുമാനം, മൂല്യങ്ങൾ തുടങ്ങിയ അവരുടെ സാമൂഹികവും ധാർമ്മികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നു.
ടോയ്‌ലറ്റ് മര്യാദകൾ പഠിപ്പിക്കുമ്പോൾ, കഥപറച്ചിൽ ഇനിപ്പറയുന്ന വസ്തുതകളിൽ കുട്ടികൾക്ക് സഹായകമാകുന്നതാണ്:
- ടോയ്‌ലറ്റ് ശരിയായി ഉപയോഗിക്കുന്നതും വൃത്തിയായി സൂക്ഷിക്കുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നു.
- കൈ കഴുകൽ, ഫ്ലാഷ് ചെയ്യൽ, തുടയ്ക്കൽ തുടങ്ങിയ ടോയ്‌ലറ്റ് ശുചിത്വത്തിന്റെ അടിസ്ഥാന നിയമങ്ങളും നടപടികളും മനസ്സിലാക്കുന്നു.
- ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള അവരുടെ ഭയവും ഉത്കണ്ഠയും മറികടക്കുന്നു, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലോ അപരിചിതമായ സ്ഥലങ്ങളിലോ.
- അവരുടെ ശാരീരിക പ്രവർത്തനങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് നല്ല മനോഭാവവും ആത്മവിശ്വാസവും വളർത്തിയെടുക്കുന്നു.
- രസകരവും വിനോദം നിറഞ്ഞതുമായ രീതിയിൽ ടോയ്‌ലറ്റ് മര്യാദകൾ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന പ്രക്രിയ ആസ്വദിക്കുന്നു.
ടോയ്‌ലറ്റ് മര്യാദകൾ പഠിപ്പിക്കുന്നതിനുള്ള ചില നല്ല കഥകൾ ഏതൊക്കെയാണ്?
നിങ്ങളുടെ കുട്ടികളുമായി ടോയ്‌ലറ്റ് പെരുമാറ്റ മര്യാദ സംബന്ധിച്ച വിഷയം പരിചയപ്പെടുത്താനും ശക്തിപ്പെടുത്താനും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നിരവധി പുസ്തകങ്ങളും വിജ്ഞാന ഉറവിടങ്ങളും ഉണ്ട്.
- എവരിവൺ പൂപ്സ്, ടാരോ ഗോമി: നിങ്ങളുടെ കുട്ടികളുമായി മലമൂത്രവിസർജ്ജനത്തെക്കുറിച്ച് സംഭാഷണം ആരംഭിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഈ ക്ലാസിക് പുസ്തകം. മൃഗങ്ങൾ മുതൽ മനുഷ്യർ വരെ എല്ലാവർക്കും മലമൂത്രവിസർജ്ജനം ചെയ്യേണ്ടതുണ്ടെന്നും അത് ജീവിതത്തിന്റെ സ്വാഭാവികവും സാധാരണവുമായ ഭാഗമാണെന്നും ഇതിലൂടെ കാണിക്കുന്നു. മലമൂത്രവിസർജ്ജനത്തെക്കുറിച്ചുള്ള അവരുടെ നാണക്കേടോ ജിജ്ഞാസയോ മറികടക്കാൻ ഇത് കുട്ടികളെ സഹായിക്കുന്നു, കൂടാതെ ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ചിന്തകൾ പങ്കിടാനും അവരെ പ്രോത്സാഹിപ്പിക്കുകായും ചെയ്യുന്നു.
- ദി പോട്ടി ബുക്ക്, അലീസ സാറ്റിൻ കാപ്പുസില്ലി: ഈ പുസ്തകങ്ങളുടെ പരമ്പര ഹെൻറിയുടെയും ഹന്നയുടെയും സാഹസികതയെ പിന്തുടരുന്നു കൊണ്ടുള്ളതാണ്, അവർ പോട്ടി എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കുന്നു. ഇതിൽ പോട്ടി പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾക്കൊള്ളുന്നു, അതായത് തയ്യാറെടുക്കുക, പരീക്ഷിക്കുക, അബദ്ധങ്ങൾ ഉണ്ടാകുക, വിജയം ആഘോഷിക്കുക തുടങ്ങിയവ. കുട്ടികളുടെ ഇത്തരം നടപടികളിൽ എങ്ങനെ പിന്തുണയ്ക്കണം എന്നതിനെക്കുറിച്ചുള്ള ടിപ്സും ഉപദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.
- പൈറേറ്റ് പോളി'സ് പോട്ടി / പൈറേറ്റ് പീറ്റ്'സ് പോട്ടി, ആൻഡ്രിയ പിന്നിംഗ്റ്റൺ: ബട്ടണുകൾ അമർത്താനും ശബ്‌ദം കേൾക്കാനും ഇഷ്ടപ്പെടുന്ന കുട്ടികൾക്ക് ഈ സംവേദനാത്മക പുസ്തകങ്ങൾ അനുയോജ്യമാണ്. പൈറേറ്റ് പോളിയെയും പൈറേറ്റ് പീറ്റിനെയും അവരുടെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെ എങ്ങനെ ഉപയോഗിക്കാമെന്ന് അവർ പഠിക്കുന്നു. കുട്ടികളെ ശ്രമിക്കുന്നത് തുടരാൻ പ്രേരിപ്പിക്കുന്ന സ്റ്റിക്കറുകളും റിവാർഡ് ചാർട്ടും അവയിൽ ഉൾപ്പെടുന്നു.
- ദി സ്റ്റോറി ഓഫ് എ ലിറ്റിൽ മോൾ ഹു ന്യൂ ഇറ്റ് വാസ് നോൺ ഓഫ് ഹിസ് ബിസിനെസ്സ്, വെർണർ ഹോൾസ്‌വാർത്ത്: ഈ ഉല്ലാസകരമായ പുസ്തകം ഒരു ചെറിയ മോളിന്റെ കഥ പറയുന്നു, അവൻ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ ആരോ തന്റെ തലയിൽ മലമൂത്രവിസർജ്ജനം നടത്തിയതായി കണ്ടെത്തുന്നു. അവൻ കുറ്റവാളിയെ കണ്ടെത്താൻ പുറപ്പെടുന്നു, വ്യത്യസ്ത മൃഗങ്ങളോട് അവർ ഉത്തരവാദികളാണോ എന്ന് ചോദിക്കുന്നു. വഴിയിൽ, വ്യത്യസ്ത മൃഗങ്ങൾ ഉത്പാദിപ്പിക്കുന്ന വിസർജ്യങ്ങളുടെ വ്യത്യസ്ത ആകൃതികളെയും വലുപ്പങ്ങളെയും കുറിച്ച് അവൻ പഠിക്കുന്നു. ഈ പുസ്തകം കുട്ടികളെ പ്രകൃതിയുടെ വൈവിധ്യത്തെ പരിചയപ്പെടുത്തുന്നതിനും പരിസ്ഥിതിയോടുള്ള ബഹുമാനത്തെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും അവരെ പഠിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്.
- വാട്ട് ഡു യു ഡു വിത്ത് എ പോട്ടി?, മര്യാന്നെ ബോർഗർട്ട് & മാക്സിനെ ചാംബലിസ്: ഈ പുസ്തകം സ്വന്തമായി ടോയ്‌ലറ്റ് ഉപയോഗിക്കാൻ തയ്യാറുള്ള കുട്ടികൾക്കുള്ള ഒരു പ്രായോഗിക വഴികാട്ടിയാണ്. സീറ്റ് ഉയർത്തുന്നത് മുതൽ കൈ കഴുകുന്നത് വരെ പടിപടിയായി ടോയ്‌ലറ്റ് എങ്ങനെ ഉപയോഗിക്കാമെന്ന് ഇതിൽ വിശദീകരിക്കുന്നു.
- പോട്ടി, ലെസ്ലി പാട്രിസെല്ലി: എല്ലാവരുടെയും പ്രിയപ്പെട്ട ബേബിയുടെ ആന്തരിക സംഭാഷണങ്ങളും ഉല്ലാസകരമായ പ്രവർത്തനങ്ങളും ഈ പുസ്തകത്തിലൂടെ മനസ്സിലാക്കാം, കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഉറക്കെ ചിരിപ്പിക്കുന്ന ആശ്ചര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഒരു മൊത്ത വീക്ഷണമാണിത്.
- പോട്ടി പവർ, യൂനിസ് മോയിൽ & സബ്രീന മോയിൽ: ഇത് ഒരു നർമ്മം കലർന്ന പരിശീലന പുസ്തകമാണ്, ഒപ്പം ഒരു പിഞ്ചുകുഞ്ഞിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളെ വിശദീകരിക്കുകയും ചെയ്യുന്നു. കുട്ടികളും മാതാപിതാക്കളും ആരാധിക്കുന്ന സൂപ്പർ പൂപ്പർ, വിസ് കിഡ് എന്നീ രണ്ട് പുതിയ പോട്ടി സുഹൃത്തുക്കളെ പുസ്തകം പരിചയപ്പെടുത്തുന്നു.
- എ പോട്ടി ഫോർ മി!, കാരെൻ കാറ്റ്സ്: ഇത് ഒരു ലിഫ്റ്റ്-ദി-ഫ്ലാപ്പ് (ലഘുലേഖ പുസ്തകം) പുസ്തകമാണ്,കുട്ടികൾ പോട്ടി ഉപയോഗിക്കാൻ പഠിക്കുമ്പോൾ അവർക്ക് മനസിലാകുന്ന തരത്തിലുള്ളതാണ്. കുട്ടിയ്ക്ക് കളിക്കാനും,പോട്ടിയിൽ ഇരിക്കാനും ഇരിക്കാനും, ഭക്ഷണം കഴിക്കാനും, പൊടിയിൽത്തിൽ ഇരിക്കാനും, ഉറങ്ങാനും, വീണ്ടും പൊടിയിൽ ഇരിക്കാനും .. അവസാനം വിജയം വരുന്നതുവരെ പിന്തുടരാനും ഫ്ലാപ്പുകൾ ഉയർത്താനും കുട്ടികൾ ഇഷ്ടപ്പെടുന്നു.
- ദ ന്യൂ പോട്ടി, മെർസർ മേയർ: പുസ്തകത്തിൽ ചെറിയ കുട്ടിയായ ക്രിറ്റർ തന്റെ സഹോദരിയെ ബാത്ത്റൂമിൽ പോകാൻ സഹായിക്കുന്നു, അവൾ നന്നായി ചെയ്യുമ്പോൾ അവളെ പ്രോത്സാഹിപ്പിക്കുകയും പോകാത്ത സമയങ്ങളിൽ അവൾ നിരാശയാകുമ്പോൾ ആശ്വസിപ്പിക്കുന്നതുമായി പുസ്തകത്തിൽ കാണാം.
- എൽമോയെ അവതരിപ്പിക്കുന്ന പി ഫോർ പോട്ടി: ഇത് 30-ലധികം ഫ്ലാപ്പുകളുള്ള സെസെം സ്ട്രീറ്റ് ലിഫ്റ്റ്-ദി-ഫ്ലാപ്പ് ബോർഡ് പുസ്തകമാണ്. 1 മുതൽ 3 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളോടും ആൺകുട്ടികളോടും എൽമോ, പോട്ടി എങ്ങനെ ഉപയോഗിക്കണമെന്ന് പറയുന്നു.
നിങ്ങളുടെ കുട്ടിയുടെ സ്കൂളിൽ ടോയ്‌ലറ്റ് മര്യാദകൾ പഠിപ്പിക്കപ്പെടുന്നുണ്ടോ?
കുടുംബത്തിലെ ആരെങ്കിലും ടോയ്‌ലറ്റ് ശുചിത്വത്തിൽ അശ്രദ്ധയോടെ പെരുമാറിയാൽ കുടുംബത്തിലെ ടോയ്‌ലറ്റ് വൃത്തിയായി സൂക്ഷിക്കാൻ കഴിയില്ല, അതുപോലെ തന്നെയാണ് നമ്മുടെ പൊതുസ്ഥലങ്ങളിലും. സ്‌കൂളുകളിൽ, പ്രത്യേകിച്ച് എങ്ങനെ ടോയ്‌ലെറ്റ് ഉപയോഗിക്കണമെന്ന് പഠിച്ചു വരുന്ന ചെറിയ കുഞ്ഞുങ്ങളുള്ള സ്‌കൂളുകളിലും പ്ലേഗ്രൂപ്പുകളിലും ഇത് പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കാം.
വാസ്തവത്തിൽ, ലാവറ്ററി കെയർ വിഭാഗത്തിലെ ഇന്ത്യയിലെ മുൻനിര ബ്രാൻഡായ ഹാർപിക് പതിറ്റാണ്ടുകളായി ക്രിയാത്മകവും ചിന്തോദ്ദീപകവുമായ പരസ്യങ്ങളിലൂടെയും കാമ്പെയ്‌നുകളിലൂടെയും ഇത് പ്രാവർത്തികമാക്കുന്നു.എല്ലാവരേയും ഉൾക്കൊള്ളുന്ന ശുചിത്വം, എല്ലാ ലിംഗഭേദങ്ങളിലുമുള്ള കഴിവുകൾ, ജാതികൾ, വർഗങ്ങൾ എന്നിവയിൽ നിന്നുള്ളവർക്ക് ശുചിത്വസമത്വം, വൃത്തിയുള്ള ടോയ്‌ലറ്റുകൾ എന്നിവ ഒരു കൂട്ടുത്തരവാദിത്തമാണെന്ന ശക്തമായ വിശ്വാസം എന്നിവയ്‌ക്ക് വേണ്ടി പോരാടുന്ന മിഷൻ സ്വച്ഛത ഔർ പാനി പ്രസ്ഥാനത്തിൽ ന്യൂസ് 18 മായി ഹാർപിക് കൈകോർക്കുന്നു
മിഷൻ സ്വച്ഛത ഔർ പാനിയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യയിലുടനീളമുള്ള 17.5 ദശലക്ഷം കുട്ടികളുമായി ഇടപഴകുന്ന സ്‌കൂളുകളിലൂടെയും കമ്മ്യൂണിറ്റികളിലൂടെയും കുട്ടികൾക്കും കുടുംബങ്ങൾക്കുമിടയിൽ പോസിറ്റീവ് ശുചിത്വം, ശുചിത്വ പരിജ്ഞാനം, പെരുമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലാഭേശ്ചയില്ലാത്ത വിദ്യാഭാസപരമായ സെസെം വർക്ക്‌ഷോപ്പ് ഇന്ത്യയുമായി ഹാർപിക് സഹകരിച്ചു പ്രവർത്തിക്കുന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കും പ്രയോഗികമാക്കാവുന്ന പല പാഠങ്ങളും ഇവിടെയുണ്ട്.
വൃത്തിയും ശുചിത്വവുമുള്ള ഭാരതം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സ്കൂളിനും എങ്ങനെ പിന്തുണ നൽകാൻ സാധിക്കും എന്നതിനെക്കുറിച്ച് ഇവിടെ കൂടുതലറിയൂ.