TRENDING:

ISRO ഗൂഢാലോചന കേസ്: ഡി കെ ജയിന്‍ സമിതി പിരിച്ചു വിട്ടു; സിബിഐ സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കണം; സുപ്രീംകോടതി

Last Updated:

എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷം നിയമം അതിന്റെ സ്വാഭാവിക നടപടികളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയ കോടതി ജെയിൻ സമിതി പിരിച്ചു വിട്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ഗൂഢാലോചന കേസിൽ സിബിഐ സ്വന്തം നിലയ്ക്ക് തെളിവുകൾ ശേഖരിക്കണമെന്ന് സുപ്രീംകോടതി. ഡി കെ ജെയിൻ സമിതിയുടെ റിപ്പോർട്ടിനെ ആശ്രയിക്കേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. പ്രതികൾക്കെതിരെ ഡി കെ ജെയിൻ സമിതി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കേണ്ടതില്ല. റിപ്പോർട്ട് പ്രാഥമിക വിവരം മാത്രമാണ്. അതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് എതിരെ സിബിഐക്ക് നീങ്ങാൻ ആകില്ലെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
advertisement

എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷം നിയമം അതിന്റെ സ്വാഭാവിക നടപടികളിലേക്ക് പോകുമെന്ന് വ്യക്തമാക്കിയ കോടതി ജെയിൻ സമിതി പിരിച്ചു വിട്ടു. സമിതിയുടെ പ്രവർത്തനത്തെ കോടതി അഭിനന്ദിച്ചു. സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.എഫ്.ഐ.ആർ സിബിഐ സൈറ്റിൽ അപ്‌ലോഡ് ചെയ്തില്ലലോയെന്ന് ജസ്റ്റിസ് എ എം ഖാൻവിൽക്കർ ചോദിച്ചു.ഇന്നുതന്നെ അപ്‌ലോഡ് ചെയ്യാമെന്ന് സിബിഐ മറുപടി നൽകി.

ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കിയത് ആരാണെന്നത് സംബന്ധിച്ച സിബിഐയുടെ അന്വേഷണ പുരോഗതി റിപ്പോർട്ടാണ് കോടതി പരിശോധിച്ചത്. കഴിഞ്ഞ ഏപ്രിൽ പതിനഞ്ചിനാണ് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ജസ്റ്റിസ് ഡി.കെ. ജെയിൻ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു നടപടി.

advertisement

Also Read-Kargil Vijay Diwas | കാര്‍ഗില്‍ വിജയ് ദിവസ്: വീരമ്യത്യു വരിച്ചവരെ സ്മരിച്ച് രാജ്യം; 599 ദീപം തെളിയിച്ചു

ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സുപ്രീംകോടതിയാണ് സിബിഐക്ക് നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് മാസത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. നമ്പി നാരായണന്‍ അടക്കമുള്ളവരെ കേസില്‍ ഉള്‍പ്പെടുത്തി എന്നാരോപിക്കപ്പെടുന്നവരുടെ കൃത്യമായ പട്ടിക തയാറാക്കിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അന്നത്തെ പേട്ട സിഐ ആയിരുന്ന എസ് വിജയനാണ് എഫ്ഐആറിലെ ഒന്നാം പ്രതി. പേട്ട എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത്‌ രണ്ടാം പ്രതിയാണ്. തിരുവനനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി ആര്‍ രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ കെ ജോഷ്വ അഞ്ചാം പ്രതിയും ഐ ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്.

advertisement

Also Read-കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ രാജി വെച്ചു

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നേരത്തെ, കേസ് അന്വേഷിച്ച സിബിഐ നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. അതിനേ തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന ഡി കെ ജയിന്റെ നേതൃത്വത്തില്‍ സുപ്രീം കോടതി സമിതി രൂപികരിച്ചിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ISRO ഗൂഢാലോചന കേസ്: ഡി കെ ജയിന്‍ സമിതി പിരിച്ചു വിട്ടു; സിബിഐ സ്വന്തം നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കണം; സുപ്രീംകോടതി
Open in App
Home
Video
Impact Shorts
Web Stories