ഡൽഹി, നോയിഡ, ലഖ്‌നൗ, കാൺപൂർ, വാരാണസി തുടങ്ങിയ നഗരങ്ങളിൽ നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NAFED), നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (NCCF) വഴി പുതിയ വിലയിൽ വിൽപ്പന ആരംഭിക്കും.
രാജ്യത്തെ 500 ലധികം ഇടങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം, 2023 ജൂലൈ 16 ഞായറാഴ്ച മുതൽ കിലോയ്ക്ക് എൺപത് രൂപയ്ക്ക് തക്കാളി വിൽക്കാൻ തീരുമാനിച്ചു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി ഡൽഹി, നോയിഡ, ലഖ്‌നൗ, കാൺപൂർ, വാരാണസി, പട്‌ന, മുസാഫർപൂർ, അറാഹ് എന്നിവിടങ്ങളിലെ നിരവധി പോയിന്റുകളിൽ ഇന്ന് വിൽപ്പന ആരംഭിച്ചു. അത്തരം സ്ഥലങ്ങളിലെ നിലവിലുള്ള വിപണി വിലയെ ആശ്രയിച്ച് നാളെ മുതൽ കൂടുതൽ നഗരങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും എന്ന് ഔദ്യോഗിക പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
advertisement
“ഡൽഹിയിലെ ഈ സ്ഥലങ്ങളിൽ ജൂലൈ 15 ശനിയാഴ്ച തക്കാളിയുടെ കിഴിവ് വിൽപ്പന ആരംഭിച്ചു. ലഖ്‌നൗവിലും കാൺപൂരിലും 15 മൊബൈൽ വാനുകൾ വീതമുള്ള വിൽപ്പന ആരംഭിക്കും,” ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗ് ട്വിറ്ററിൽ കുറിച്ചു.
എന്തുകൊണ്ടാണ് തക്കാളിയുടെ വില ഇത്ര ഉയർന്നത്?
സീസൺ അല്ലാത്തതും കനത്ത മഴയും കാരണം തക്കാളിയുടെ ചില്ലറ വിൽപ്പന വില കുത്തനെ ഉയർന്നു. പ്രധാന നഗരങ്ങളിൽ വെള്ളിയാഴ്ച കിലോയ്ക്ക് 244 രൂപയായിരുന്നു.
സർക്കാർ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ തക്കാളിയുടെ ശരാശരി ചില്ലറ വിൽപന വില കിലോയ്ക്ക് 116.76 രൂപയായിരുന്നു. പരമാവധി നിരക്ക് കിലോയ്ക്ക് 244 രൂപയും കുറഞ്ഞത് 40 രൂപയുമാണ്. മെട്രോ നഗരങ്ങളെ നോക്കിയാൽ, വ്യാഴാഴ്ച ഡൽഹിയിൽ തക്കാളി കിലോയ്ക്ക് 178 രൂപയും മുംബൈയിൽ 147 രൂപയും കൊൽക്കത്തയിൽ 145 രൂപയും ചെന്നൈയിൽ 132 രൂപയുമാണ് വില.
Summary: Price of tomatoes in India has been fixed at a subsidised rate after government intervention. In the national capital areas, tomatoes are ready to be sold for Rs 80 per kilogram