TRENDING:

വീണ്ടുമൊരു നവംബർ എട്ട്: നോട്ടു നിരോധനത്തിന് മൂന്നാണ്ട് തികയുന്നു

Last Updated:

രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കണക്കുകൾ നിരത്തി പ്രതിപക്ഷം ഇപ്പോഴും നോട്ട് നിരോധനത്തെ വിമർശിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: നോട്ട് നിരോധനം നടപ്പിലാക്കിയിട്ട് നവംബർ എട്ടിന് മൂന്നു വർഷം. കള്ളപ്പണം തടയാൻ ഒന്നാം മോദി സർക്കാർ കൈക്കൊണ്ട നടപടി വൻവിജയമെന്നാണ് ബിജെപി ഇപ്പോഴും അവകാശപ്പെടുന്നത്. എന്നാൽ, നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് രാജ്യത്തിന്‍റെ സാമ്പത്തികമേഖല ഇതുവരെ കരകയറിയിട്ടില്ലെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു.
advertisement

രാജ്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായി കള്ളപ്പണം തടയാൻ സർക്കാർ സ്വീകരിച്ച ഏറ്റവും ശക്തമായ നടപടിയെന്നാണ് ഈ പ്രഖ്യാപനത്തെ മോദി അനുകൂലികൾ പുകഴ്ത്തുന്നത്. ആയിരത്തിന്‍റെയും അഞ്ഞൂറിന്‍റെയും 15.4 ലക്ഷം കോടി രൂപ അസാധുവാക്കപ്പെട്ടു. ഇതിൽ 99 ശതമാനം നോട്ടുകളും ബാങ്കുകളിൽ തിരിച്ചെത്തിയതോടെ നോട്ട് നിരോധനം പരാജയമാണെന്ന് വിമർശനം ഉയർന്നു. ഭീകരവാദത്തെ നോട്ട് നിരോധനം തുടച്ചു നീക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും കഴിഞ്ഞ മൂന്നുവർഷം കൊണ്ട് ഭീകരവാദ പ്രവർത്തനങ്ങളിൽ കാര്യമായ കുറവുണ്ടായതുമില്ല.

നടൻ വിനായകനെതിരായ കേസിൽ കുറ്റപത്രം; ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി

advertisement

രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന കണക്കുകൾ നിരത്തി പ്രതിപക്ഷം ഇപ്പോഴും നോട്ട് നിരോധനത്തെ വിമർശിക്കുന്നു. നോട്ട് നിരോധനത്തിന് ശേഷം തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം അഞ്ചു മില്യൺ കടന്നു. രാജ്യം കഴിഞ്ഞ 70 വർഷത്തെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെയാണ് കടന്നുപോകുന്നത്.

കഴിഞ്ഞ 45 വർഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്‌മ നിരക്കാണ് രാജ്യം അഭിമുഖീകരിക്കുന്നത്. കാർഷിക, വ്യവസായ മേഖലകളെ നിരോധനം പിന്നോട്ടടിച്ചതായും വിമർശനമുണ്ട്. 2000ത്തിന്‍റെ നോട്ടുകളുടെ അച്ചടി കേന്ദ്രസർക്കാർ നിർത്തി വെച്ചതായാണ് റിപ്പോർട്ടുകൾ. 2000ത്തിന്‍റെ നോട്ടുകൾ പിൻവലിക്കാനും കേന്ദ്രസർക്കാർ ആലോചിക്കുന്നതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികം കടന്ന് പോകുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
വീണ്ടുമൊരു നവംബർ എട്ട്: നോട്ടു നിരോധനത്തിന് മൂന്നാണ്ട് തികയുന്നു