TRENDING:

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഈ ജില്ല ദക്ഷിണേന്ത്യയിലാണ്

Last Updated:

ഏകദേശം 11.46 ലക്ഷം രൂപയാണ് ഈ ജില്ലയുടെ പ്രതിശീര്‍ഷ ജിഡിപി

advertisement
പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജില്ലകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടി തെലങ്കാനയിലെ രംഗറെഡ്ഡി. 2024-25 വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രംഗറെഡ്ഡിയുടെ പ്രതിശീര്‍ഷ ജിഡിപി ഏകദേശം 11.46 ലക്ഷം രൂപയാണ്.
News18
News18
advertisement

നരവത്കരണം പ്രാദേശിക സമ്പത്തിനെ എങ്ങനെ പുനര്‍നിര്‍മ്മിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് രംഗറെഡ്ഡിയുടെ ഈ നേട്ടം. ഗുരുഗ്രാം, ബംഗളൂരു അര്‍ബന്‍, ഗൗതം ബുദ്ധ് നഗര്‍ (നോയിഡ, യുപി), സോളന്‍ (ഹിമാചല്‍ പ്രദേശ്), നോര്‍ത്ത് ആന്‍ഡ് സൗത്ത് ഗോവ, സിക്കിം (ഗാങ്‌ടോക്ക്, നാംചി, മംഗന്‍, ഗ്യാല്‍ഷിംഗ്), ദക്ഷിണ കന്നഡ (മംഗലാപുരം), മുംബൈ, അഹമ്മദാബാദ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ മറ്റ് സമ്പന്ന ജില്ലകള്‍.

രംഗറെഡ്ഡി പട്ടികയില്‍ ഇടം നേടിയതെങ്ങനെ ?

ഏകദേശം 11.46 ലക്ഷം രൂപയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയുടെ പ്രതിശീര്‍ഷ ജിഡിപി. ജില്ലയിലെ ഐടി മേഖല, പ്രമുഖ ടെക്ക് പാര്‍ക്കുകള്‍, ബയോടെക്-ഫാര്‍മ കമ്പനികള്‍ എന്നിവ ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ജില്ലയിലെ മികച്ച ഗതാഗത സൗകര്യമാണ് ഈ നേട്ടത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ജില്ലയുടെ മുന്നേറ്റത്തിന് സഹായകമായി. മെട്രോപോളിറ്റന്‍ സംയോജനത്തിന്റെ ഉത്തമ ഉദാഹരണമാണ് രംഗറെഡ്ഡി.

advertisement

ആധുനിക ലോകം പഴയ കാലത്തിന്റെ മനോഹരമായ കാഴ്ചകള്‍ കണ്ടുമുട്ടുന്ന ഒരിടമാണ് രംഗറെഡ്ഡി. ഒസ്മന്‍ സാഗര്‍ തടാകവും അനന്തഗിരി കുന്നുകളുമെല്ലാം ഇവിടേക്കെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കും. നഗര സൗന്ദര്യത്തിന്റെയും ഗ്രാമീണ ശാന്തതയുടെയും ഒരു കൂടിച്ചേരലാണ് ഈ ജില്ല.

പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടിയ മറ്റ് ജില്ലകളും അവയുടെ സവിശേഷതകളും

ഗുരുഗ്രാം (ഹരിയാന)

9.05 ലക്ഷം രൂപ പ്രതിശീര്‍ഷ ജിഡിപിയുമായി പട്ടികയില്‍ രണ്ടാമതുള്ള സമ്പന്ന ജില്ല ഹരിയാനയിലെ ഗുരുഗ്രാം ആണ്. ആഡംബര മാളുകളും മികച്ച ഭക്ഷണശാലകളും അംബര ചുംബികളായ ഗോപുരങ്ങളും നിറഞ്ഞ ഒരു സ്ഥലമാണ് ഗുരുഗ്രാം. ഒരു കോര്‍പ്പറേറ്റ് അന്തരീക്ഷം ഇവിടെയുണ്ട്. സുല്‍ത്താന്‍പൂര്‍ നാഷണല്‍ പാര്‍ക്ക് നഗരത്തിലെ പ്രധാന ആകര്‍ഷണമാണ്. പക്ഷി നിരീക്ഷകരുടെ ഒരു പറുദീസയാണിവിടം. ശൈത്യകാലത്ത് ഇവിടെ ദേശാടനകിളികളുടെ ആവാസ കേന്ദ്രമായി മാറും.

advertisement

ബംഗളൂരു അര്‍ബന്‍ (കര്‍ണാടക)

8.93 ലക്ഷം രൂപയാണ് കർണാടകയിലെ ബംഗളൂരുവിന്റെ പ്രതിശീര്‍ഷ ജിഡിപി. പട്ടികയിലെ മൂന്നാമത്തെ സമ്പന്ന ജില്ല. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നാണ് ബംഗളൂരു അറിയപ്പെടുന്നത്. സാങ്കേതികവിദ്യകളുടെ മുന്നേറ്റവും ഹരിതഭംഗിയും ഇവിടെ സംയോജിച്ച് ഈ നഗരത്തിന് പ്രത്യേക ഭംഗി നല്‍കുന്നു. കബ്ബണ്‍ പാര്‍ക്കിന്റെ കൊളോണിയല്‍ കാലഘട്ടത്തിലെ മനോഹാരിത മുതല്‍ കഫേ സംസ്‌കാരം, സൂര്യോദയ ട്രെക്കുകള്‍, നന്തി ഹില്‍സ് വരെ നഗരം തികഞ്ഞ സന്തുലിതാവസ്ഥ പ്രദാനം ചെയ്യുന്നു.

ഗൗതം ബുദ്ധ് നഗര്‍ (നോയിഡ, യുപി)

advertisement

8.48 ലക്ഷം രൂപ പ്രതിശീര്‍ഷ ജിഡിപിയുള്ള ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗറാണ് നാലാമത്തെ സമ്പന്ന ജില്ല. ഭാവി അടിസ്ഥാനസൗകര്യങ്ങളുടെയും മനം കുളിര്‍പ്പിക്കുന്ന പച്ചപ്പിന്റെയും സാംസ്‌കാരിക ഇടങ്ങളുടെയും സംയോജനമാണ് ഈ ജില്ല. വോള്‍ഡ് ഓഫ് വണ്ടര്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഓക്ല പക്ഷി സങ്കേതം എന്നിവ സന്ദര്‍ശകര്‍ക്ക് ഇവിടെ ആസ്വദിക്കാനാകും. മികച്ച ഷോപ്പിംഗ് അനുഭവവും ഈ ജില്ല വാഗ്ദാനം ചെയ്യുന്നു.

സോളന്‍ (ഹിമാചല്‍ പ്രദേശ്)

8.10 ലക്ഷം രൂപ പ്രതിശീര്‍ഷ വരുമാനമുള്ള ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയാണ് പട്ടികയില്‍ അഞ്ചാമതുള്ളത്. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം വളരെ മനോഹരമാണ്. പ്രകൃതി സൗന്ദര്യവും മികച്ച കാലാവസ്ഥയും ആത്മീയമായ അന്തരീക്ഷവും ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കുന്നു. ഇന്ത്യയുടെ കൂണ്‍ നഗരം (മഷ്‌റൂം സിറ്റി) എന്നാണ് സോളന്‍ അറിയപ്പെടുന്നത്. കരോള്‍ ടിബ്ബ, ശൂലിനി മാതാക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

advertisement

നോര്‍ത്ത് ആന്‍ഡ് സൗത്ത് ഗോവ 

7.63 ലക്ഷം രൂപയാണ് നോര്‍ത്ത് ആന്‍ഡ് സൗത്ത് ഗോവയുടെ പ്രതിശീര്‍ഷ ജിഡിപി. പട്ടികയില്‍ ആറാം സ്ഥാനത്താണ് ഈ ജില്ലകള്‍. ബീച്ച് സൗന്ദര്യവും പാര്‍ട്ടികളും ആഘോഷരാവുകളുംകൊണ്ട് ഈ ഇരട്ട ജില്ലകള്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നോര്‍ത്ത് ഗോവ മൊത്തത്തില്‍ ഒരു പാര്‍ട്ടി മൂഡ് ആണ്. സൗത്ത് ഗോവ എന്നാല്‍ ശാന്തമായ അന്തരീക്ഷം പ്രദാന ചെയ്യുന്നു. ബീച്ച് സൗന്ദര്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരുടെ പ്രഥമ സ്പോട്ട് തന്നെ ഗോവയാണ്.

സിക്കിം (ഗാങ്‌ടോക്ക്, നാംചി, മംഗന്‍, ഗ്യാല്‍ഷിംഗ്)

ഏതൊരു സഞ്ചാരിയുടെയും സ്വപ്‌ന സ്ഥലമാണ് സിക്കിം. ഹിമാലയത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം മനോഹരമായ മഞ്ഞുമലകള്‍, പുരാതന ആശ്രമങ്ങള്‍, മനോഹരമായ ഹോംസ്‌റ്റേകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. നഗരത്തിലെ ഷോപ്പിംഗ് തെരുവുകളും സഞ്ചാരികളെ ആകര്‍ഷിക്കും. സോംഗോ തടാകം, നാഥുല പാസ് എന്നിവ സിക്കിമിലെ പ്രധാന ആകര്‍ഷണങ്ങളാണ്. പ്രതിശീർഷ ജിഡിപിയുടെ അടിസ്ഥാനത്തിലുള്ള ഇന്ത്യയിലെ സമ്പന്ന നഗരങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഇവിടം.

ദക്ഷിണ കന്നഡ (മംഗലാപുരം, കർണാടക)

6.69 ലക്ഷം രൂപ പ്രതിശീര്‍ഷ വരുമാനമുള്ള മംഗലാപുരം ആണ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്. സുവര്‍ണ ബീച്ചുകള്‍, പുരാതന ക്ഷേത്രങ്ങള്‍, തീരദേശ സുഗന്ധദ്രവ്യങ്ങളുടെ സുഗന്ധം എന്നിവ ഇവിടേക്കെത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പോര്‍ച്ചുഗീസ്, തുളു, കൊങ്കണി സംസ്‌കാരങ്ങളുടെ മിശ്രിതം ജില്ലയുടെ സവിശേഷ പാചക ശൈലിയിലും കാണാം. സെന്റ് അലോഷ്യസ് ചാപ്പലും പനമ്പൂര്‍ ബീച്ചും ഇവിടുത്തെ  പ്രധാന ആകര്‍ഷണങ്ങളാണ്.

മുംബൈ (മഹാരാഷ്ട്ര)

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ആണ് പട്ടികയില്‍ 9-ാം സ്ഥാനത്ത്. ബോളിവുഡിന്റെ ഹൃദയമാണിവിടം. പൈതൃകത്തിന്റെയും ശബ്ദത്തിന്റെയും തംരഗം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. നഗരത്തിന്റെ പ്രതിശീര്‍ഷ ജിഡിപി 6.57 ലക്ഷം രൂപയാണ്.

അഹമ്മദാബാദ്  (ഗുജറാത്ത്)

6.54 ലക്ഷം രൂപ പ്രതിശീര്‍ഷ ജിഡിപിയുള്ള ഗുജറാത്തിലെ അഹമ്മദാബാദ് ആണ് പത്താം സ്ഥാനത്ത്. ഇന്ത്യയിലെ ആദ്യത്തെ യുനെസ്‌കോ ലോക പൈതൃക നഗരമാണ് അഹമ്മദാബാദ്. മുഗള്‍ പള്ളികളെയും ആധുനിക കലാ ഗാലറികളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച ഈ നഗരം സഞ്ചാരികള്‍ക്ക് നല്‍കുന്നു. ഇന്ത്യയുടെ ഉയര്‍ന്നുവരുന്ന ശക്തിയും വാഗ്ദാനവും പ്രദര്‍ശിപ്പിക്കുന്ന സബര്‍മതി നദീതീരത്തിന്റെ ഭംഗി മറ്റൊരു ആകര്‍ഷണമാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വളര്‍ന്നുവരുന്ന ഇന്ത്യയിലെ ഈ സാമ്പത്തിക കേന്ദ്രങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചാ ഘട്ടത്തിലെ പുതിയ അധ്യായത്തെ പ്രതിഫലിക്കുന്നു. പാരമ്പര്യത്തെ സാങ്കേതികവിദ്യയുമായും പ്രാദേശിക ശക്തിയെ ദേശീയ അഭിലാഷവുമായി സംയോജിപ്പിക്കുന്നു. നഗര വികസനവും സാമ്പത്തിക സമൃദ്ധിയും മെട്രോകളില്‍ മാത്രം ഒതുങ്ങേണ്ടതില്ലെന്ന് രംഗറെഡ്ഡി പോലുള്ള ജില്ലകള്‍ തെളിയിക്കുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഈ ജില്ല ദക്ഷിണേന്ത്യയിലാണ്
Open in App
Home
Video
Impact Shorts
Web Stories