TRENDING:

മാവോയിസ്റ്റ് ഭീഷണി അകന്നു; ഈ ഗ്രാമത്തിൽ ഇന്ന് മൊബൈൽ നെറ്റ്‌വർക്ക് എത്തി

Last Updated:

പരമ്പരാഗതമായ ധോൾ, മന്ദർ വാദ്യം മുഴക്കിയാണ് തങ്ങളുടെ മൊബൈൽ ഫോണുകളിൽ സിഗ്നൽ ബാറുകൾ പ്രത്യക്ഷപ്പെത് ഗ്രാമീണർ ആഘോഷമാക്കിയത്

advertisement
ഒരുകാലത്ത് മാവോയിസ്റ്റ് അക്രമം മൂലം ഭയവും ഒറ്റപ്പെടലും നിറഞ്ഞിരുന്ന ഛത്തീസ്ഗഡിലെ ബസ്തറിലെ പ്രദേശങ്ങൾ ഇന്ന് മാറ്റത്തിന്റെ പാതയിലാണ്. ഒരുകാലത്ത് മാവോയിസ്റ്റ് കേന്ദ്രമായിരുന്ന ബിജാപൂർ ജില്ലയിലെ കൊണ്ടപ്പള്ളി ഗ്രാമത്തിൽ ആദ്യമായി മൊബൈൽ നെറ്റ്‌വർക്ക് എത്തിയതാണ് ഇതിൽ പ്രധാനം. പ്രദേശത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മാവോയിസത്തിന്റെ പതനം കൂടിയാണ് ഈ മാറ്റങ്ങൾ അടയാളപ്പെടുത്തുന്നത്.
News18
News18
advertisement

പരമ്പരാഗതമായ ധോൾ, മന്ദർ വാദ്യം മുഴക്കിയാണ് തങ്ങളുടെ മൊബൈൽ ഫോണുകളിൽ സിഗ്നൽ ബാറുകൾ പ്രത്യക്ഷപ്പെത് ഗ്രാമീണർ ആഘോഷമാക്കിയത്. പ്രായമായ ഗ്രാമീണർ ഭക്തിപൂർവ്വം മൊബൈൽ ടവറിൽ സ്പർശിക്കുകയും നിരവധി സ്ത്രീകൾ വിളക്കുകൾ കത്തിച്ച് പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.ഇവിടുത്തെ ജനസമൂഹം പതിറ്റാണ്ടുകളായി കാത്തിരുന്ന ഒരു പരിവർത്തനമാണിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.

പുറം ലോകവുമായുള്ള ബന്ധം

തെലങ്കാന-ഛത്തീസ്ഗഡ് അതിർത്തിയിലെ വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൊണ്ടപ്പള്ളി ഗ്രാമത്തിൽ, റോഡുകൾ, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വളരെക്കാലമായി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ഒരു മൊബൈൽ ടവർ ഇവിടെ സ്ഥാപിച്ചത് കേവലം ഒരു അടിസ്ഥാന സൗകര്യ വികസനം മാത്രമല്ല മറിച്ച് അത് ഗ്രാമത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുക കൂടി ചെയ്യുന്നു.

advertisement

ദുഷ്‌കരമായ ഭൂപ്രകൃതിയും മാവോയിസ്റ്റ് ഭീഷണിയും കാരണം ഭരണസംവിധാനങ്ങൾക്ക് ഈ പ്രദേശത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, തുടർച്ചയായ സുരക്ഷാ പ്രവർത്തനങ്ങൾ, മെച്ചപ്പെട്ട ഭരണപരമായ ഇടപെടലുകൾ, കേന്ദ്രീകൃത സർക്കാർ ഇടപെടലുകൾ എന്നിവയിലൂടെ ഈ പ്രദേശം അതിവേഗം വികസനത്തിലേക്ക് നീങ്ങുകയാണ്. ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, മൊബൈൽ കണക്റ്റിവിറ്റിയുടെ വരവ് ഒരു പുതിയ ജീവിതത്തിന്റെ തുടക്കമാണ്.

മുഖ്യമന്ത്രി വിഷ്ണു ദിയോ സായിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ "നിയാദ്‌ നെല്ല നാർ" സംരംഭം ഈ മാറ്റത്തിന് വഴിയൊരുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം, പുതുതായി സ്ഥാപിതമായ 69 സുരക്ഷാ, ഭരണ ക്യാമ്പുകൾക്ക് ചുറ്റുമുള്ള 403 ഗ്രാമങ്ങളിലേക്ക് സേവനങ്ങൾ എത്തിക്കുന്നു. ഒമ്പത് വകുപ്പുകൾ കമ്മ്യൂണിറ്റി സേവനങ്ങൾ നൽകുന്നു, 11 വകുപ്പുകൾ വ്യക്തിഗത ആനുകൂല്യ പദ്ധതികൾ നേരിട്ട് കുടുംബങ്ങളിലേക്ക് എത്തിക്കുന്നു. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, റേഷൻ വിതരണം, ആശയവിനിമയം, കുടിവെള്ളം തുടങ്ങിയ പ്രധാന സൗകര്യങ്ങൾ ഇപ്പോൾ കൂടുതൽ കാര്യക്ഷമതയോടെ വിദൂര പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്.മ

advertisement

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആശയവിനിമയ മേഖല ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ 116 ഉം ഭീഷണിയുള്ള ജില്ലകളിൽ 115 ഉം ഉൾപ്പെടെ ആകെ 728 പുതിയ മൊബൈൽ ടവറുകൾ സ്ഥാപിച്ചു. ഏകദേശം 467 ടവറുകൾ ഇപ്പോൾ 4G സേവനങ്ങളുമായി പ്രവർത്തിക്കുന്നു, അതേസമയം 449 പഴയ ടവറുകൾ 2G യിൽ നിന്ന് 4G യിലേക്ക് മാറ്റി.

കൊണ്ടപ്പള്ളിയിൽ അഡ്മിനിസ്ട്രേറ്റീവ് ക്യാമ്പ് സ്ഥാപിതമായതിനുശേഷം, ഉദ്യോഗസ്ഥർക്ക് പതിവായി പൊതുജന സമ്പർക്കം ഉറപ്പാക്കാൻ കഴിഞ്ഞു. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ഏകദേശം 50 കിലോമീറ്റർ റോഡ് പണി ത്വരിതഗതിയിൽ നടത്തുന്നു. രണ്ട് മാസം മുമ്പ്, ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി ലഭിച്ചു. ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും സുരക്ഷ ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു. സർക്കാർ പദ്ധതികൾ എല്ലാ വീട്ടിലും കാലതാമസമില്ലാതെ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.

advertisement

മൊബൈൽ നെറ്റ്‌വർക്കിന്റെ ഗുണങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ ലഭ്യത ആധാർ പരിശോധന, ബാങ്കിംഗ്, പെൻഷൻ വിതരണം, റേഷൻ പ്രക്രിയകൾ, ഓൺലൈൻ വിദ്യാഭ്യാസം, ടെലിമെഡിസിൻ തുടങ്ങിയ അവശ്യ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലാക്കും. ഒരുകാലത്ത് അടിസ്ഥാന സേവനങ്ങൾക്കായി ഇടതൂർന്ന വനങ്ങളിലൂടെ കിലോമീറ്ററുകൾ നടക്കേണ്ടിയിരുന്ന താമസക്കാർക്ക് ഇപ്പോൾ അവരുടെ വീട്ടുവാതിൽക്കൽ സേവനങ്ങൾ ലഭിക്കും.ബസ്തറിന്റെ ഭാവിയിലേക്കുള്ള ഒരു പുതിയ തുടക്കമായിട്ടാണ് മുഖ്യമന്ത്രി സായ് ഈ നേട്ടത്തെ വിശേഷിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/India/
മാവോയിസ്റ്റ് ഭീഷണി അകന്നു; ഈ ഗ്രാമത്തിൽ ഇന്ന് മൊബൈൽ നെറ്റ്‌വർക്ക് എത്തി
Open in App
Home
Video
Impact Shorts
Web Stories