ചിക്ക്മംഗളൂരുവിലെ എംഇഎസ് പി യു കോളേജിലാണ് സംഭവം. ഒന്നാം വർഷ പി യു വിദ്യാർത്ഥികളായ മൂന്നു വിദ്യാർത്ഥികൾ അയ്യപ്പമാലയും കറുപ്പണിഞ്ഞുമാണ് കോളേജിൽ എത്തിയത്. ഇതിനെ പ്രിൻസിപ്പൽ എതിർക്കുകയും ക്ലാസ് മുറിയിൽ ഇരിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. മാല ഊരിവെക്കാനും കോളേജിലെ ഡ്രസ് കോഡ് പാലിക്കാനും വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. വിവരം അറിഞ്ഞതോടെ ഹിന്ദു സംഘടനാ നേതാക്കൾ കോളേജിൽ എത്തി പ്രിൻസിപ്പലിന്റെ നടപടിയെ ചോദ്യം ചെയ്തു.
കോളേജിൽ നിഷ്‌കർഷിച്ച യൂണിഫോം മാത്രമേ അനുവദിക്കൂ എന്നും മറ്റു വേഷവിധാനം അനുവദിക്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. എന്നാൽ, ബുർഖ ധരിച്ചെത്തിയാലും ഇതേ നടപടി സ്വീകരിക്കുമോ എന്ന് നേതാക്കൾ ചോദിച്ചു. വിദ്യാർത്ഥികൾ കോളേജ് യൂണിഫോം ധരിച്ചാണ് വന്നതെന്നും കറുത്ത വസ്ത്രവും മാലയും മാത്രമേ അധികമായി ധരിച്ചിട്ടുള്ളൂ എന്നും അവർ വാദിച്ചു. ഹിന്ദു വിദ്യാർത്ഥികളെ മാത്രം ലക്ഷ്യമിടുകയാണ് കോളേജ് എന്നും അവർ ആരോപിച്ചു.
advertisement
പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ, വിദ്യാർത്ഥികളെ ക്ലാസ് മുറിയിൽ പ്രവേശിപ്പിക്കാൻ കോളേജ് അധികൃതർ ഒടുവിൽ അനുമതി നൽകി.
Summery: Ayyappa Mala controversy at MES PU College in Chikkamagaluru. The principal asked 3 students who came to college with Ayyappa Mala were asked to remove before entering into classroom. The incident has sparked anger among leaders of Hindu organizations, who barged into Principal chamber and demanded to allow the Ayyappa Mala students to enter into classroom.
