TRENDING:

റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കൗമാരക്കാർ ട്രെയിനിടിച്ച് മരിച്ചു

Last Updated:

ഹെഡ്ഫോൺ ഉപയോഗിച്ചു ഗെയിം കളിച്ചതിനാൽ ട്രെയിൻ ശബ്ദം കേൾക്കാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച കൗമാരക്കാരായ മൂന്നു കുട്ടികൾ ട്രെയിൻ ഇടിച്ചു മരിച്ചു. ബീഹാറിലെ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിൽ മാൻസ തോലയിലെ റോയൽ സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കുട്ടികൾ ഹെഡ്ഫോണുകൾ ഉപയോഗിച്ചുകൊണ്ട് ഗെയിം കളിച്ചതിനാൽ ട്രെയിൻ വരുന്ന ശബ്ദം കേൾക്കാഞ്ഞതാണ് അപകടത്തിലേക്ക് നയിച്ചത്. ഫുർകാൻ ആലം,സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ സംസ്കാരനടത്താൻ കുടുംബാംഗങ്ങൾ നാട്ടിലേക്ക് കൊണ്ടുപോയി. നിരവധി ആളുകളാണ് സംഭവം അറിഞ്ഞ് റെയിൽവേ ട്രാക്കിന്റെ പരിസരത്ത് തടിച്ചുകൂടിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സദർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) വിവേക് ​​ദീപ്, റെയിൽവേ പോലീസ് എന്നിവർ സംഭവസ്ഥലത്തെത്തി അപകടത്തിൻ്റെ വിവരങ്ങൾ അന്വേഷിച്ചു.അപകടത്തിന്റെ യഥാർത്ഥ സാഹചര്യം കണ്ടെത്തുന്നതിന് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങളിൽ നിന്ന് മൊഴിയെടുക്കാനുള്ള ശ്രമം നടക്കുന്നെന്നും അപകടം നടക്കുമ്പോൾ കുട്ടികൾ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായും വിവേക് ദീപ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കുട്ടികളുടെ ഗെയിമിംഗ് ശീലങ്ങൾ നിരീക്ഷിക്കാനും ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതുഇടങ്ങളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവരെ ബോധവത്ക്കരിക്കാനും അധികൃതർ രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി കളിച്ച മൂന്ന് കൗമാരക്കാർ ട്രെയിനിടിച്ച് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories