രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടങ്ങൾ
- 2017 ജനുവരി 21 – ജഗദൽപൂർ-ഭുവനേശ്വർ ഹിരാഖണ്ഡ് എക്സ്പ്രസ് വിജയനഗരത്തിലെ കുനേരുവിനടുത്ത് പാളം തെറ്റി 41 മരണം
- 2016 നവംബർ 20 ഇൻഡോർ-രാജേന്ദ്ര നഗർ എക്‌സ്പ്രസ് കാൺപൂരിൽനിന്ന് ഏകദേശം 60 കിലോമീറ്റർ പുഖ്രായനിൽ 14 കോച്ചുകൾ പാളം തെറ്റി 152 മരണം
- 2015 മാർച്ച് 20 – ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഡെറാഡൂൺ-വാരണാസി ജന്ത എക്സ്പ്രസ് പാളം തെറ്റി 58 മരണം
- 2014 ജൂലൈ 23 മേഡക് ജില്ലയിൽ നന്ദേഡ്-സെക്കന്ദരാബാദ് പാസഞ്ചർ തീവണ്ടി മസായ്പേട്ട് ഗ്രാമത്തിൽ ആളില്ലാ ലെവൽ ക്രോസിൽ സ്കൂൾ ബസുമായി കൂട്ടിയിടിച്ച് 20 മരണം
- 2014 മേയ് 26 ഗോരഖ്ധാം എക്സ്പ്രസ് ഉത്തർപ്രദേശിലെ ഖലീലാബാദ് സ്റ്റേഷന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 25 മരണം
- 2011 ജൂലൈ 10 – ഉത്തർപ്രദേശിലെ ഫത്തേപൂരിനടുത്ത് കൽക്ക മെയിൽ പാളം തെറ്റി 70 മരണം
- 2010 ജൂലൈ 9 – ഉത്തര ബംഗ എക്‌സ്‌പ്രസും വനാഞ്ചൽ എക്‌സ്പ്രസും സൈന്തിയ റെയിൽവേ സ്റ്റേഷനിൽ കൂട്ടിയിടിച്ച് 66 മരണം
- 2008 ഓഗസ്റ്റ് 1 – ആന്ധ്രപ്രദേശിലെ കേസമുദ്രം സ്റ്റേഷൻ കടക്കുന്നതിനിടെ ഗൗതമി എക്‌സ്പ്രസിന് തീപിടിച്ച് 40 മരണം
- 2005 ഒക്ടോബർ 29 – ഡെൽറ്റ ഫാസ്റ്റ് പാസഞ്ചർ ട്രെയിൻ പാളം തെറ്റി 114 മരണം
- 2001 ജൂൺ 22 – മംഗലാപുരം-ചെന്നൈ മെയിൽ ട്രെയിൻ കടലുണ്ടി പുഴയിലേക്ക് വീണ് 52 മരണം
- 1999 ഓഗസ്റ്റ് 2 – ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്‌സ്പ്രസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 285 മരണം
- 1998 നവംബർ 26 – ജമ്മുതാവി-സീൽദ എക്‌സ്പ്രസ് ഖന്നയിലെ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 212 മരണം
- 1998 ജനുവരി 6- ബറേലി-വാരാണസി പാസഞ്ചർ ട്രെയിൻ, കാശി വിശ്വനാഥ് എക്സ്പ്രസുമായി കൂട്ടിയിടിച്ച് 70 മരണം
- 1997 ഏപ്രിൽ 18 – ഗോരഖ്പൂരിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 60 മരണം
- 1996 ഏപ്രിൽ 18 – ഗോരഖ്പൂരിനടുത്ത് പാസഞ്ചർ തീവണ്ടി നിർത്തിയിട്ട ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
- 1995 ഓഗസ്റ്റ് 20 – ഫിറോസാബാദിന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് 400 മരണം
- 1995 മേയ് 14 – മദ്രാസ്-കന്യാകുമാരി എക്സ്പ്രസ് സേലത്തിന് സമീപം ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 52 മരണം
- 1993 സെപ്റ്റംബർ 21- രാജസ്ഥാനിലെ ഛബ്രക്കു സമീപം കോട്ട-ബിന പാസഞ്ചർ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ച് 71 മരണം
- 1993 ജൂലൈ 16 – ബിഹാറിലെ ദർഭംഗ ജില്ലയിലുണ്ടായ ട്രെയിൻ അപകടത്തിൽ 60 മരണം
- 1990 ജൂൺ 25 – ബിഹാറിലെ മംഗരയിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ച് 60 മരണം
- 1989 നവംബർ 1 – ഉത്തർപ്രദേശിലെ സകൽദിഹയിൽ ഉദ്യാൻ അഭ തൂഫാൻ എക്സ്പ്രസ് പാളം തെറ്റി 48 മരണം
- 1989 മേയ് 14 – കർണാടക എക്‌സ്പ്രസ് പാളം തെറ്റി 69 മരണം
- 1988 ജൂലൈ 8 – ഐലൻഡ് എക്‌സ്പ്രസ് അഷ്ടമുടിക്കായലിൽ വീണ് 105 മരണം
- 1988 ഏപ്രിൽ 18- ലളിത്പൂരിനടുത്ത് ട്രെയിൻ പാളം തെറ്റി 75 മരണം
- 1987 ജൂലൈ 8- ആന്ധ്രപ്രദേശിലെ മച്ചേരിയലിൽ എക്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി 53 മരണം
- 1986 മാർച്ച് 10 – ബിഹാറിൽ െട്രയിനുകൾ കൂട്ടിയിടിച്ച് 50ലധികം മരണം
- 1984 സെപ്റ്റംബർ 15 – മധ്യപ്രദേശിലെ ചാരേഗാവിനു സമീപം പാസഞ്ചർ ട്രെയിൻ നദിയിൽ മുങ്ങി 150 മരണം
- 1982 ജനുവരി 27 – ആഗ്രക്കു സമീപം തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 50 മരണം
- 1981 ജൂലൈ 31- ബഹവൽപൂരിനടുത്ത് ട്രെയിനിന്റെ ആറ് കോച്ചുകൾ പാളം തെറ്റി 43 മരണം
- 1981 ജൂലൈ 16 -മധ്യപ്രദേശിൽ ചരക്ക് ട്രെയിൻ നർമദ എക്‌സ്പ്രസിന്റെ പിറകിൽ ഇടിച്ച് 50 മരണം
- 1981 ജൂൺ 6 – ബിഹാർ ട്രെയിൻ പാളം തെറ്റി ബാഗ്മതി നദിയിൽ വീണ് 500-800 മരണം
- 1974 ഫെബ്രുവരി 21- മൊറാദാബാദിൽ പാസഞ്ചർ ട്രെയിൻ ചരക്ക് തീവണ്ടിയിൽ ഇടിച്ച് 41 മരണം
- 1969 ജൂലൈ 14 – ജയ്പൂരിൽ ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനിൽ ഇടിച്ച് 85 മരണം
- 19 മാർച്ച് 1968 – ഡെക്കാൻ എക്‌സ്‌പ്രസും ബീരൂർ-ഹുബ്ലി പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ച് 53 മരണം
- 1966 ജൂൺ 13 – മാട്ടുംഗ റെയിൽവേ സ്റ്റേഷന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 57 മരണം
- 1964 ഡിസംബർ 23 – രാമേശ്വരം ചുഴലിക്കാറ്റിൽ പാമ്പൻ-ധനുഷ്കോടി പാസഞ്ചർ ഒലിച്ചുപോയി 126 മരണം
- 1963 ജൂലൈ 22 – ഉദ്യാൻ അബ തൂഫാൻ എക്സ്പ്രസ് തുണ്ടല ജങ്ഷനു സമീപം എത്മദ്പൂരിൽ പാളം തെറ്റി 100 മരണം
- 1961 ഒക്ടോബർ 20 – റാഞ്ചി എക്സ്പ്രസ് പാളം തെറ്റി, 47 മരണം
- 1961 ജനുവരി 4 – ഉമേഷ്നഗറിന് സമീപം രണ്ട് പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് 35 മരണം
- 1956 നവംബർ 23 മദ്രാസ്-തൂത്തുക്കുടി എക്‌സ്‌പ്രസ് നദിയിലേക്ക് മറിഞ്ഞു, 104 മരണം
- 1954 സെപ്റ്റംബർ 28 – ഹൈദരാബാദ് യസന്തി നദിയിൽ ട്രെയിൻ വീണ് 139 മരണം
- 1954 സെപ്റ്റംബർ 27ന് ജങ്കാവിനും രഘുനാഥ്പള്ളി സ്റ്റേഷനും ഇടയിൽ 319 ഡൗൺ എക്സ്പ്രസ് പാളം തെറ്റി, 136 മരണം
- 1954 മാർച്ച് 31- ഗൊരഖ്പൂരിനടുത്ത് പാസഞ്ചർ ട്രെയിനിൽ സ്ഫോടകവസ്തുക്കൾ കൊണ്ടുപോകുന്നത് പൊട്ടിത്തെറിച്ചു, 31 മരണം
- 1950 മേയ് 7 – ബിഹാറിൽ ട്രെയിൻ പാലത്തിൽനിന്ന് മറിഞ്ഞ് 81 മരണം
- 1950 ഏപ്രിൽ 12 – കുമയോൺ എക്സ്പ്രസ് പാളം തെറ്റി നദിയിൽ വീണ് 50 മരണം
advertisement
advertisement
advertisement
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Odisha
First Published :
June 03, 2023 7:50 AM IST