TRENDING:

'ഒന്നുകില്‍ നേരത്തെ വിരമിക്കുക അല്ലെങ്കില്‍...'; അഹിന്ദുക്കളായ ജീവനക്കാരോട് തിരുമല തിരുപ്പതി ദേവസ്ഥാനം

Last Updated:

ടിടിഡിയുടെ കീഴിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളായ എല്ലാ ജീവനക്കാരെയും നീക്കം ചെയ്യാനാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹിന്ദുക്കളായ ജീവനക്കാരെ നീക്കം ചെയ്യാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി). അഹിന്ദുക്കളായ ജീവനക്കാരോട് ഒന്നുകില്‍ നേരത്തെ വിരമിക്കാനോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ മേഖലകളില്‍ ജോലികള്‍ തേടാനോ ആവശ്യപ്പെടുന്ന പ്രമേയം ദേവസ്ഥാനം പാസാക്കി. ലഡ്ഡുവിവാദവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ തർക്കങ്ങൾക്കും പിന്നാലെ കൊണ്ടുവന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് പുതിയ നിര്‍ദേശം. ടിടിഡിയുടെ കീഴിൽ ജോലി ചെയ്യുന്ന അഹിന്ദുക്കളായ എല്ലാ ജീവനക്കാരെയും നീക്കം ചെയ്യാനാണ് ക്ഷേത്ര ട്രസ്റ്റ് ലക്ഷ്യമിടുന്നത്.
Pic : PTI
Pic : PTI
advertisement

ആന്ധ്രാപ്രദേശില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കിടേശ്വര ക്ഷേത്രം ഉള്‍പ്പെടെ വിവിധ ക്ഷേത്രങ്ങള്‍ നിയന്ത്രിക്കുന്ന ഒരു സ്വതന്ത്ര ട്രസ്റ്റാണ് ടിടിഡി. അഹിന്ദുക്കളായ തൊഴിലാളികളെ യാതൊരു കാരണവശാലും ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ബിആര്‍ നായിഡു പറഞ്ഞു.

അഹിന്ദുക്കളായ തൊഴിലാളികളുടെ പട്ടിക തന്റെ പക്കലുണ്ടെന്നും പരിഷ്‌കരണം എല്ലാ ഹിന്ദുക്കളും ആവശ്യപ്പെടുന്നതിനാല്‍ അവരുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ക്ഷേത്രത്തിനകത്തും പുറത്തും ഹിന്ദുക്കളായ കച്ചവടക്കാര്‍ക്ക് മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂവെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. അഹിന്ദുക്കളായ കച്ചവടക്കാരെ എല്ലാവരെയും നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

advertisement

"മുന്‍ വിആര്‍എസ്‌സിപി( Yuvajana Shramika Rythu Congress Party) സര്‍ക്കാര്‍ ഞങ്ങളുടെ അധികാര പരിധിയിലുള്ള ഭൂമി 'മുംതാസ്' എന്ന ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ നല്‍കിയിരുന്നു. അവര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാല്‍ ഞങ്ങള്‍ അത് റദ്ദാക്കി", നായിഡു പറഞ്ഞു.

മൂന്നാഴ്ച മുമ്പ് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് പുതിയ ഭരണ സമിതി രൂപീകരിച്ചതായി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ബി.ആര്‍. നായിഡുവിനെ ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിക്കുകയും ചെയ്തിരുന്നു.ആന്ധ്രാപ്രദേശിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ 24 അംഗങ്ങളാണ് പുതിയ സമിതിയില്‍ ഉള്ളത്.

advertisement

പ്രസിദ്ധമായ തിരുപ്പതി ലഡ്ഡു തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇത് സംസ്ഥാനത്തുടനീളം രാഷ്ട്രീയ തര്‍ക്കത്തിലേക്ക് നീങ്ങിയതിന് ശേഷമാണ് പുതിയ സമിതി രൂപീകരിച്ചത്. 300 വര്‍ഷത്തിലേറെയായി ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് 'ശ്രീവാരി ലഡു' എന്നറിയപ്പെടുന്ന തിരുപ്പതി ലഡു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുപ്പതി പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന നെയ്യില്‍ 'ബീഫ് ടാലോ' അടങ്ങിയ എണ്ണ അടങ്ങിയിട്ടുള്ളതായി ലാബോറട്ടറി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി ആന്ധ്രയിലെ ഭരണകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി സെപ്റ്റംബറില്‍ അവകാശപ്പെട്ടിരുന്നു. തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രം സന്ദര്‍ശിക്കുന്ന കോടിക്കടക്കിന് ഭക്തര്‍ക്ക് വിതരണം ചെയ്യുന്ന ലഡ്ഡു നിര്‍മിക്കാന്‍ മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാര്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതിന് പിന്നാലെ വിവാദം ആളിക്കത്തുകയായിരുന്നു. ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലും എത്തിയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'ഒന്നുകില്‍ നേരത്തെ വിരമിക്കുക അല്ലെങ്കില്‍...'; അഹിന്ദുക്കളായ ജീവനക്കാരോട് തിരുമല തിരുപ്പതി ദേവസ്ഥാനം
Open in App
Home
Video
Impact Shorts
Web Stories