പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു സംയുക്ത പാര്‍ലമെന്ററി സമിതി യോഗം നടന്നത്. വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു. മുറിവ് പറ്റിയതിന് പിന്നാലെ കല്യാണ്‍ ബാനര്‍ജി യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് യോഗം താത്കാലികമായി നിര്‍ത്തിവച്ചു.
advertisement
മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പി പൊട്ടിച്ച ബാനർജിയുടെ തള്ളവിരലിനും ചൂണ്ടുവിരലിനും പരിക്കേറ്റു. ചെയർമാന്റെ മേശയ്ക്കു നേരെ കുപ്പി എറിയാനും ബാനർജി ശ്രമിച്ചു.
കൈവരിലുകളിലെ മുറിവിൽ നാല് തുന്നലുകൾ ഇടേണ്ടിവന്നുവെന്നാണ് വിവരം.
സമിതി അധ്യക്ഷൻ ജഗദാംബിക പാലിനെതിരെ സംസാരിച്ചതിനും പൊട്ടിയ കുപ്പി എറിഞ്ഞതിനും ലോക്‌സഭയുടെ ചട്ടം 261, 374(1)(2) പ്രകാരം ബാനർജിയെ ഒരു ദിവസത്തേക്കും രണ്ടു സിറ്റിംഗിലേക്കും സസ്പെൻഡ് ചെയ്തു. ബാനർജിയെ സസ്‌പെൻഡ് ചെയ്യുന്നതിനായി ബിജെപി എംപി നിഷികാന്ത് ദുബെ കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ച് 9 വോട്ടുകളും എതിരായി എട്ട് വോട്ടുകളും ലഭിച്ചു.
പിന്നീട്, വാർത്താ ഏജൻസിയായ പിടിഐ പങ്കിട്ട ഒരു വീഡിയോയിൽ എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസിയും ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്ങും ചേർന്ന് ബാനർജിയെ മീറ്റിംഗ് റൂമിലേക്ക് തിരികെ കൊണ്ടുപോകുന്നതും കാണാം.
Summary: Trinamool Congress MP Kalyan Banerjee injured himself on Tuesday after he smashed a glass water bottle following an argument with former Calcutta High Court judge and Bharatiya Janata Party (BJP) MP Abhijit Ganguly.