ജവർഹർ സിർകാർ ഞായറാഴ്ചയാണ് മുഖ്യമന്ത്രി മമത ബാനർജിക്ക് രാജികത്ത് സമർപ്പിച്ചത്. വനിതാ ഡോക്റുടെ മരണത്തിന് പിന്നാലെയുള്ള മമതയുടെ പ്രതികരണം ശരിയായില്ല. സ്വാഭാവികമായുണ്ടായ ജനകീയ സമരങ്ങളെ പഴയ മമതയുടെ ശൈലിയിലല്ല കൈകാര്യം ചെയ്തതെന്നും ജവാഹർ ആരോപണം ഉന്നയിക്കുന്നു.
ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളിൽ പഴയ മമത ശൈലിയിൽ നിങ്ങൾ ഇടപെടുമെന്ന് ഞാൻ കരുതി, പക്ഷേ ഞാൻ അത് കണ്ടില്ല. സംസ്ഥാനത്തെ വീണ്ടെടുക്കണമെന്ന് നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. അഴിമതി ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുമെന്ന മോഹവും ഇപ്പോൾ ഇല്ലാതായിരിക്കുന്നു. ആർജികാർ മെഡിക്കൽ കോളേജിലെ ദുരനുഭവങ്ങൾക്ക് ശേഷം ഒരുമാസത്തോളമാണ് കാത്തിരുന്നത്. പ്രതിഷേധിക്കുന്ന ജൂനിയർ ഡോക്ടർമാർക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ മമത ബാനർജി എത്തുമെന്ന് പ്രതിക്ഷിച്ചു. അതും
advertisement
നടന്നില്ലെന്ന് കത്തിൽ പറയുന്നുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,West Bengal
First Published :
September 09, 2024 12:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കൊൽക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം; തൃണമൂൽ കോൺഗ്രസ് MP ജവഹർ സിർകാർ രാജിവച്ചു