TRENDING:

യോഗിയൊക്കെ എന്ത്? 3000 സ്ഥലങ്ങളുടെ പേരു മാറ്റാൻ തമിഴ്നാട് സർക്കാർ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: സ്ഥലങ്ങളുടെ പേര് മാറ്റിയതിലൂടെ യോഗി ആദിത്യനാഥും ഉത്തർപ്രദേശും വാർത്തകളിൽ ഇടംനേടിയിട്ടു കുറച്ചുദിവസമേ ആയിട്ടുള്ളു. എന്നാൽ യോഗിയെയും ഉത്തർപ്രദേശിനെയും വെല്ലുന്നതരത്തിൽ ഒറ്റയടിക്ക് 3000 സ്ഥലങ്ങളുടെ പേര് മാറ്റാൻ ഒരുങ്ങുകയാണ് തമിഴ് നാട്. 3000 സ്ഥലങ്ങളുടെ പുനർനാമകരണം നടത്താൻ സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് തമിഴ് ഔദ്യോഗിക ഭാഷ- സാംസ്കാരികവകുപ്പു മന്ത്രി മാ.ഫോയ്.കെ പണ്ഡ്യരാജൻ പറഞ്ഞു.
advertisement

ഇതനുസരിച്ച് ത്രിപ്ലക്കേൻ, തിരുവല്ലിക്കേനിയായും ട്രിച്ചി, തിരുച്ചിറപ്പള്ളിയായും തൂത്തിക്കോറിൻ, തൂത്തുക്കുടിയായും പൂനമലെ, പൂവീർണ്ഡവല്ലിയായും അറിയപ്പെടും. 32 ജില്ലകളിലെ സ്ഥലങ്ങളാണ് പേരുമാറ്റുന്നത്. ഇതിനായി ഒരു സംയുക്ത സമിതി രൂപീകരിച്ചിട്ടുണ്ട്. ചരിത്രകാരൻമാരും തമിഴ് പണ്ഡിതരും ഉൾപ്പെടുന്നതാണ് സമിതി.

'ഇന്ത്യയെ മറ്റൊരു ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കരുത്': മേഘാലയ ഹൈക്കോടതി

സ്ഥലങ്ങളുടെ പേര് തമിഴ് നാടിന്‍റെ സാംസ്ക്കാരികതനിമയ്ക്ക് അനുസൃതമായി മാറ്റാനുള്ള സർക്കാർ തീരുമാനത്തെ തമിഴ് നാട് ഭാഷാ പണ്ഡിതർ സ്വാഗതം ചെയ്തു. ഗ്രാമീണരുടെ തെരുവുകൾക്കും സ്ഥലങ്ങൾക്കും ചില അർഥങ്ങളുണ്ടാകണമെന്ന് തമിഴ് നാട്ടിലെ ബിജെപി വക്താവ് നാരായണൻ തിരുപ്പതി പറയുന്നു. ഓരോ സ്ഥലത്തിന്‍റെയും ചരിത്രപരമായ പ്രാധാന്യം കൂടി കണക്കിലെടുത്ത് വേണം പേരുകൾ. ഉദാഹരണത്തിന് പണ്ടുകാലത്ത് തിരുവള്ളികേനി എന്ന സ്ഥലം പിന്നീട് അറിയപ്പെട്ടത് ട്രിപ്ലക്കേൻ എന്നാണ്. പുന്നമല്ലി പിന്നീട് പൂജണ്ടവല്ലി ആയി. ബ്രിട്ടീഷുകാരുടെ കാലത്തെ ഈ പേരുമാറ്റത്തിന് പ്രത്യേക അർഥങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പഴയ പേരുകളിലേക്ക് തിരിച്ചുപോകുന്നത് നല്ല കാര്യമാണെന്നും നാരായണൻ തിരുപ്പതി പറഞ്ഞു.

advertisement

ചരിത്രത്തിന്റെ പേരിൽ സംരക്ഷിക്കപ്പെടേണ്ട ചില പേരുകളുണ്ടെന്ന് തന്ത്രി പെരിയാർ ദ്രാവിഡർ കഴകം ജനറൽ സെക്രട്ടറി കെ. രാമകൃഷ്ണൻ പറയുന്നു. എന്നാൽ ബ്രിട്ടീഷുകാർ പേരുകൾ നൽകിയിട്ടുള്ള ധാരാളം സ്ഥലങ്ങളുണ്ട്, ചരിത്രപരമായ പ്രാധാന്യത്തോടെയാണ് അവർ പേരിട്ടിട്ടുള്ളത്. അതിനാൽ ചരിത്രപരമായ ആ പേരുകൾ നീക്കം ചെയ്യരുതെന്ന് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ആദ്യ 'ഗോപാലന്‍' മന്ത്രി പരാജയപ്പെട്ടു

എന്നാൽ മറ്റു ചില പേരുകൾ മാറ്റണമെന്നും രാമകൃഷ്ണൻ പറയുന്നു. ഗൌണ്ടർപള്ളം, നായകരുള്ളലായ്, പല്ലപ്പള്ളം എന്നീ പേരുകളിൽ ജാതി അടിസ്ഥാനത്തിൽ ഉള്ളവയാണ്. ഈ പേരുകൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തണമെന്നും എം ജി ആർ (എം ജി രാമചന്ദ്രൻ) കൊണ്ടുവന്ന ഉത്തരവനുസരിച്ചും മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 1979 ൽ മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രൻ തമിഴ് നാട്ടിൽ ജാതി അടിസ്ഥാനത്തിൽ അറിയപ്പെട്ടിരുന്ന സ്ഥലപ്പേരുകളും തെരുവുനാമങ്ങളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
യോഗിയൊക്കെ എന്ത്? 3000 സ്ഥലങ്ങളുടെ പേരു മാറ്റാൻ തമിഴ്നാട് സർക്കാർ