'ഇന്ത്യയെ മറ്റൊരു ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കരുത്': മേഘാലയ ഹൈക്കോടതി

Last Updated:
ഷില്ലോങ്: വിവാദ ഉത്തരവുമായി മേഘാലയ ഹൈക്കോടതി. ഇന്ത്യയെ മറ്റൊരു ഇസ്ലാമിക രാഷ്ട്രമാക്കാന്‍ ആരും ശ്രമിക്കേണ്ടതില്ലെന്നും അത് രാജ്യത്തെ വലിയ കുഴപ്പത്തില്‍ കൊണ്ടു ചെന്നെത്തിക്കുമെന്നും നരേന്ദ്രമോദിയെ പോലൊരു ഭരണാധികാരിക്കേ ഈ നീക്കത്തെ ചെറുക്കാന്‍ കഴിയുകയുള്ളൂവെന്നും മേഘാലയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.ആര്‍. സെന്‍ ഉത്തരവില്‍ പറഞ്ഞു. വിഭജനം നടക്കുന്ന കാലത്തേ ഇന്ത്യയെ ഹിന്ദുമതരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നുവെന്നും വിധിന്യായത്തിൽ പറയുന്നു.
രാജ്യത്ത് സ്ഥിരതാമസക്കാരനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ട അമോൺ റാണ എന്നയാളുടെ കേസിന്റെ 37 പേജുള്ള വിധിന്യായത്തിലാണ് മേഘാലയ ഹൈക്കോടതി വിവാദ പരാമർശങ്ങൾ നടത്തിയത്. പാകിസ്താൻ അക്കാലത്ത് സ്വയം മുസ്ലിം രാഷ്ട്രമായി പ്രഖ്യാപിച്ചപ്പോൾ ഇന്ത്യ മതപരമായി വിഭജിക്കപ്പെട്ടു കിടക്കാനായി മതേതര രാഷ്ട്രമായി നിലനിൽക്കുകയാണുണ്ടായതെന്ന് വിധിന്യായത്തിൽ ജസ്റ്റിസ് എസ്.ആർ. സെൻ പറഞ്ഞു. വിഭജനം നടന്നത് മതാടിസ്ഥാനത്തിലായിരുന്നു എന്നതിനാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമായിരുന്നെന്നാണ് വിധിയിൽ പറയുന്നത്.
advertisement
പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍, ഗാരോസ് സമുദായങ്ങളോട് ഒരു ചോദ്യവും ഉന്നയിക്കാതെയും രേഖകള്‍ ആവശ്യപ്പെടാതെയും പൗരത്വം നല്‍കാന്‍ നിയമം കൊണ്ടുവരണമെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ സമുദായങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനായി നിയമ നിര്‍മാണം കൊണ്ടുവരാന്‍ ആവശ്യമായ നടപടികള്‍ എടുക്കുന്നതിനായി തന്റെ ഉത്തരവിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര, നിയമ മന്ത്രാലയങ്ങള്‍ക്ക് അയച്ചുകൊടുക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകനോട് ഹൈക്കോടതി നിർദേശിച്ചു.
advertisement
വിഭജന സമയത്ത് ലക്ഷക്കണക്കിന് സിഖുക്കാരും ഹിന്ദുക്കളും കൂട്ടക്കൊലക്കിരയാവുകയും ബലാല്‍സംഗത്തിനിരയാവുകയും സ്വത്തുവകകള്‍ നിര്‍ബന്ധിതമായി ഉപേക്ഷിക്കാനും ഇടയായിട്ടുണ്ട്. ഇവരുടെ ജീവിതവും അന്തസ്സും രക്ഷിക്കാന്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ അവരെ നിര്‍ബന്ധിപ്പിക്കണം. ഇന്ത്യയുടെ ചരിത്രം മൂന്ന് ഖണ്ഡികയിലേക്ക് ചുരുക്കി ഈ വിധിന്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. ഇതിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്ലാതെ ഒറ്റ ഭാരതമാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നതെന്ന് പറയുന്നുണ്ട്. ഇതിനെ തകർത്തത് മുഗളന്മാരാണെന്നും പറയുന്നു. മുഗളന്മാർ നിർബന്ധിത പരിവർത്തനം നടത്തിയെന്നും വിധിയിലുണ്ട്.
advertisement
വിഭജനകാലത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കളും സിഖുകാരും കൊല ചെയ്യപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തത് തർക്കമില്ലാത്ത വസ്തുതയാണെന്നും വിധിന്യായത്തിൽ പറയുന്നു. നിഷ്കളങ്കരായ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്റ്റ്യൻ, ജൈന്തിയ, ഗാരോ മതക്കാരെ രക്ഷിക്കാൻ ഇന്ത്യയിലെ നിലവിലെ സർക്കാരിന് സാധിക്കുമെന്ന് കോടതി പ്രതീക്ഷിക്കുന്നതായി വിധിയിലൊരിടത്ത് പറയുന്നുണ്ട്. വിഭജനകാലത്ത് സിഖുകാരെ പുനരധിവസിപ്പിച്ചപ്പോൾ ഹിന്ദുക്കൾക്ക് ആ പരിഗണന ലഭിച്ചില്ലെന്നും കോടതി പറയുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് അഹിംസയിലൂടെയാണെന്ന് പറയുന്നത് ശരിയല്ല. ലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും സിഖുകാരുടെയും രക്തം ചിന്തപ്പെട്ടിട്ടുണ്ട്. പ്രശ്നത്തിന്റെ ഗൗരവം പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് മനസ്സിലാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി മമതാ ബാനർജി അദ്ദേഹത്തെ പിന്തുണയ്ക്കണമെന്നും വിധിപ്രസ്താവത്തിൽ പറയുന്നു.
advertisement
താൻ മുസ്ലിം സഹോദരന്മാർക്കും സഹോദരിമാർക്കും എതിരല്ലെന്നും അവരെയും ഇന്ത്യൻ പൗരന്മാരായി കണക്കാക്കണമെന്നും പ്രത്യേകമായി ജഡ്ജി പ്രസ്താവിക്കുന്നുണ്ട്. ഇതോടൊപ്പം ഏക സിവിൽകോഡ് കൊണ്ടുവരണമെന്ന ആവശ്യവും ജഡ്ജി ഉന്നയിക്കുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഇന്ത്യയെ മറ്റൊരു ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിക്കരുത്': മേഘാലയ ഹൈക്കോടതി
Next Article
advertisement
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു'; മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചുവെന്ന് വിശദീകരണം
'‌ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച്‌ സമവായത്തിലെത്തുകയായിരുന്നു, മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചു'
  • വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് പാർട്ടി അംഗീകരിച്ചതായി സിപിഎം വ്യക്തമാക്കി

  • ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പാർട്ടി-മുഖ്യമന്ത്രി അഭിപ്രായവ്യത്യാസം അടിസ്ഥാനരഹിതമാണെന്ന് പ്രസ്താവന

  • സുപ്രീം കോടതി നിർദ്ദേശപ്രകാരം ഗവർണറും മുഖ്യമന്ത്രിയും സമവായത്തിലെത്തിയതാണെന്ന് സിപിഎം വ്യക്തമാക്കി

View All
advertisement