TRENDING:

'ദാരിദ്ര്യം തുടച്ചുനീക്കാൻ സൗജന്യങ്ങൾക്ക് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കൂ': ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി

Last Updated:

വരുമാനം വർദ്ധിപ്പിക്കുന്നതിന് എഐയുടെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാനും സംരംഭകരോട് നാരായണ മൂർത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദാരിദ്ര്യത്തിന്റെ പ്രശ്നം സൗജന്യങ്ങൾ കൊണ്ട് പരിഹരിക്കപ്പെടില്ലെന്നും മറിച്ച് നവീകരണത്തിലൂടെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ മാത്രമേ അത് പരിഹരിക്കപ്പെടുകയുള്ളൂ എന്നും ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. മാർച്ച് 12ന് ബികെസിയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന ടൈ കോൺ മുംബൈ 2025 ൽ മുൻ നാസ്കോം ചെയർമാൻ ഹരീഷ് മേത്തയോടൊപ്പം സംസാരിക്കുകയായിരുന്നു മൂർത്തി.രാജ്യത്തെ വ്യവസായികള്‍ക്ക് നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കാനായാല്‍ പ്രഭാതത്തിലെ മഞ്ഞ് പോലെ ദാരിദ്ര്യം ഇല്ലാതാകുമെന്നും മൂർത്തി പറഞ്ഞു.
News18
News18
advertisement

"സൗജന്യങ്ങൾ കൊണ്ട് ദാരിദ്ര്യം പരിഹരിക്കാൻ കഴിയില്ല, ഒരു രാജ്യത്തിനും അത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ നവീകരണത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ദാരിദ്ര്യം ഇല്ലാതാകും," മൂർത്തി പറഞ്ഞു.

മുതലാളിത്തത്തെയും സോഷ്യലിസത്തെയും കുറിച്ച് മൂർത്തി പറഞ്ഞു. കാരുണ്യമുള്ള മുതലാളിത്തം ഹൃദയത്തിൽ സോഷ്യലിസമാണെന്നും നാരായണ മൂർത്തി പറഞ്ഞു. കാരുണ്യമുള്ള മുതലാളിത്തം ജീവനക്കാരെ മനുഷ്യരായി കാണുന്നു.വളരെക്കാലം സോഷ്യലിസം നിലനിന്നിരുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മുതലാളിത്ത വ്യവസ്ഥിതിയോട് സംശയമുണ്ടാകും- അദ്ദേഹം കൂട്ടിച്ചേർത്തു.

വരുമാനം വർദ്ധിപ്പിക്കുന്നതിന് കൃത്രിമബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാനും സംരംഭകരോട് മൂർത്തി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്ത്യയിലെ ജോലി സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന അടുത്തിടെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.പിന്നാലെയാണ് സൗജന്യങ്ങള്‍ക്കെതിരേ പുതിയ നിലപാടുമായി നാരായ മൂർത്തി രംഗത്തെത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/India/
'ദാരിദ്ര്യം തുടച്ചുനീക്കാൻ സൗജന്യങ്ങൾക്ക് പകരം തൊഴിലവസരങ്ങൾ സൃഷ്ടിക്കൂ': ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി
Open in App
Home
Video
Impact Shorts
Web Stories