Also Read-വധുവിന്‍റെ വീട് കണ്ടെത്താനായില്ല; വിവാഹച്ചടങ്ങിനെത്തിയ വരനും സംഘവും നിരാശരായി മടങ്ങി
ഖാസിപുർ-ഖസിയാബാദ് അതിർത്തിയിലെ പ്രക്ഷോഭവേദിയിലാണ് പ്രവീൺ സിഖുകാരനായി എത്തിയത്. ഇവിടെ സൗജന്യ ഭക്ഷണവും കഴിച്ച് സമരക്കാര്‍ക്കൊപ്പം കഴിഞ്ഞു വരികയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിനു മുമ്പും ഇയാളെ കാണാതായിട്ടുണ്ടെങ്കിലും കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ മടങ്ങിയെത്തുമായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ കാണാതായപ്പോൾ ഇവർ ആദ്യം പരാതി നൽകിയിരുന്നില്ല. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും കാണാതായതോടെ ഇക്കഴിഞ്ഞ ഡിസംബർ 12ന് കുടുംബം പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
advertisement
ഇയാളുടെ മൊബൈൽ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കർഷക പ്രക്ഷോഭ വേദിക്ക് സമീപത്തായി ഇയാളുടെ കാറും കണ്ടതോടെ ഇവിടെത്തന്നെയുണ്ടാകുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. കാറിൽ കയറാൻ ശ്രമിക്കുന്നതിനിടെ വ്യാഴാഴ്ചയോടെ പൊലീസ് ആളെ തിരിച്ചറിയുകയായിരുന്നു എന്നാണ് എസ് പി ഇരജ് രാജ അറിയിച്ചത്.
'താടി വളർത്തി സിഖുകാരനെപ്പോലെയായിരുന്നു പ്രവീൺ. കാറില്‍ കയറുന്നതിനിടെയാണ് ഇയാളെ തിരിച്ചറിഞ്ഞത്' പൊലീസ് പറയുന്നു. കടം കയറി മുങ്ങി നിൽക്കുകയാണെന്നും കടക്കാരിൽ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാൻ വയ്യാതെയാണ് മുങ്ങിയതെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.