അമ്മയ്‌ക്കൊപ്പമാണ് അക്ഷിത സംഭവദിവസം സ്‌കൂളിലെത്തിയത്. ആദ്യം അമ്മയ്‌ക്കൊപ്പം അടുക്കളയിലെത്തിയ കുട്ടി ഇവിടെനിന്ന് മടങ്ങുകയും അല്പസമയത്തിന് ശേഷം ഒറ്റയ്ക്ക് തിരികെ എത്തുകയുമായിരുന്നു. ഒരു പൂച്ചയെ പിന്തുടര്‍ന്നാണ് കുട്ടി അടുക്കളയിലേക്ക് വീണ്ടുമെത്തിയത്. ആദ്യം പൂച്ചയും പിന്നാലെ കുട്ടിയും ചെമ്പിനരികിലേക്ക് വരുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്.
എന്നാല്‍, തിളച്ച പാല്‍ സൂക്ഷിച്ചിരുന്ന ചെമ്പിനരികിലേക്ക് എത്തിയ കുട്ടി തട്ടിതടഞ്ഞ് അബദ്ധത്തില്‍ ചെമ്പിലേക്ക് വീഴുകയായിരുന്നു. തിളച്ച പാലിലേക്ക് വീണ കുട്ടി ഉറക്കെകരയുന്നതും ഉടന്‍തന്നെ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് അമ്മ കൃഷ്ണവേണി ഓടിയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്.
advertisement
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആദ്യം അനന്ത്പുര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കുര്‍ണൂല്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
Summary: The 18-month-old girl who suffered severe burns after falling into a vessel filled with boiling milk has died. The incident occurred in Anantapur, Andhra Pradesh. The deceased is Akshitha, the daughter of Krishnaveni, an employee at the Ambedkar Gurukul School in Korapadu, Anantapur. he child accidentally fell into the vessel on September 20th while in the Gurukul School kitchen. She succumbed to her injuries a few days ago while undergoing treatment for the severe burns.