TRENDING:

മുടി വിറ്റ് തിരുപ്പതി ക്ഷേത്രത്തിന് പ്രതിവർഷവരുമാനം 150 കോടി; പ്രതിഫലം തുച്ഛമെന്ന് ബാർബർമാർ

Last Updated:

വിജിലൻസ് ജീവനക്കാരുടെ നടപടിയെത്തുടർന്ന് ബാർബർമാർ ജോലി നിർത്തി പ്രതിഷേധം രേഖപ്പെടുത്തി. രണ്ട് മണിക്കൂറോളം പ്രതിഷേധം തുടർന്നു. ബാർബർമാരുടെ സേവനം നിലച്ചതോടെ തല മുണ്ഡനം ചെയ്യാനെത്തുന്ന ഭക്തരുടെ വലിയ ക്യൂ ആണ് ക്ഷേത്രപരിസരത്ത് ഉണ്ടായത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ജി ടി ഹേമന്ത് കുമാർ
advertisement

ആന്ധ്രാപ്രദേശിലെ തിരുമല തിരുപ്പതി ദേവസ്ഥാനത്ത് (Tirumala Tirupati Devasthanam) ബാർബർമാർക്കിടയിൽ വിജിലൻസ് നടത്തിയ റെയ്ഡിനെതിരെ വൻ പ്രതിഷേധം. ബാർബർമാർ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് മണിക്കൂറുകളോളം ഭക്തർക്ക് തല മുണ്ഡനം (head tonsure) ചെയ്യാനായില്ല. ഭക്തരുടെ തല മുണ്ഡനം ചെയ്തു ലഭിക്കുന്ന മുടി വിറ്റ് തിരുപ്പതി ക്ഷേത്രം 150 കോടി രൂപ വാർഷിക വരുമാനം നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇവിടുത്തെ ബാർബർമാരുടെ ജീവിതം ഇപ്പോഴും ശോചനീയാവസ്ഥയിലാണ്. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന മുടി ലേലം ചെയ്ത് ക്ഷേത്രത്തിന് കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും തങ്ങളുടെ സേവനങ്ങൾക്ക് അർഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്ന് ഇവർ ആരോപിക്കുന്നു.

advertisement

വിജിലൻസ് ഉദ്യോഗസ്ഥർ പെട്ടെന്നെത്തി റെയ്ഡ് നടത്തുകയായിരുന്നെന്ന് ബാർബർമാർ പറഞ്ഞു. സ്ത്രീകളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവരെ പരിശോധിച്ചു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും തിരിച്ചറിയൽ കാർഡുകളും ബലം പ്രയോഗിച്ച് പിടിച്ചെടുത്തതായും ബാർബർമാർ ആരോപിച്ചു. ജീവനക്കാർ തങ്ങളെ വ്യക്തിപരമായും ജാതി അടിസ്ഥാനത്തിലും അധിക്ഷേപിച്ചതായും അവർ പറഞ്ഞു. സ്വകാര്യ ലോക്കറിന്റെ താക്കോൽ നൽകിയാൽ ഫോൺ ലഭിക്കുമെന്ന് വിജിലൻസ് ജീവനക്കാർ അറിയിച്ചതായും ബാർബർമാർ കൂട്ടിച്ചേർത്തു.

Also Read- LPG Price| കേരളപ്പിറവിദിനത്തിൽ ആശ്വാസ വാർത്ത; എൽപിജി വാണിജ്യ സിലിണ്ടർ വില 115 രൂപ കുറഞ്ഞു

advertisement

വിജിലൻസ് ജീവനക്കാരുടെ നടപടിയെത്തുടർന്ന് ബാർബർമാർ ജോലി നിർത്തി പ്രതിഷേധം രേഖപ്പെടുത്തി. രണ്ട് മണിക്കൂറോളം പ്രതിഷേധം തുടർന്നു. ബാർബർമാരുടെ സേവനം നിലച്ചതോടെ തല മുണ്ഡനം ചെയ്യാനെത്തുന്ന ഭക്തരുടെ വലിയ ക്യൂ ആണ് ക്ഷേത്രപരിസരത്ത് ഉണ്ടായത്. എംപ്ലോയീസ് യൂണിയൻ ഭാരവാഹികളും നേതാക്കളും സ്ഥലത്തെത്തി ബാർബർമാരുമായി സംസാരിച്ച ശേഷമാണ് ഇവർ സേവനം തുടർന്നത്.

8000 രൂപയിൽ താഴെയാണ് തങ്ങളുടെ മാസവരുമാനമെന്നും ഒരു തല മുണ്ഡനം ചെയ്താൽ ലഭിക്കുന്നത് 11 രൂപയാണെന്നും തിരുപ്പതി ക്ഷേത്രത്തിലെ ബാർബർമാർ പറയുന്നു. ഏതോ ചെക്കിന്റെ പേരു പറഞ്ഞ് വിജിലൻസ് ഉദ്യോ​ഗസ്ഥർ തങ്ങളെ പീഡിപ്പിക്കുകയാണെന്നും ബാർബർമാർ ആരോപിച്ചു. ഭക്തരിൽ ചിലർ സന്തോഷത്തോടെ ടിപ്പുകൾ നൽകാറുണ്ട്. എന്നാൽ ഇക്കാര്യം പറഞ്ഞ് ഉദ്യോഗസ്ഥർ തങ്ങളോട് മോശമായി പെരുമാറിയെന്നും ബാർബർമാർ പറഞ്ഞു.

advertisement

Also Read- ബ്ലൂ ടിക്ക് ഉണ്ടോ? വെരിഫൈഡ് അക്കൗണ്ടുകൾക്ക് ട്വിറ്റർ പ്രതിവർഷം 20,000 രൂപയോളം ഈടാക്കിയേക്കും

ബാർബർമാർ ഭക്തരിൽ നിന്ന് ശേഖരിക്കുന്ന മുടി വിറ്റ് തിരുപ്പതി ക്ഷേത്രത്തിന് നല്ല വരുമാനം ലഭിക്കുന്നുണ്ടെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങൾ പറയുന്നു. ഇങ്ങനെ ശേഖരിക്കുന്ന മുടി അവയുടെ നീളം അനുസരിച്ചാണ് തരം തിരിക്കുന്നത്. 27 ഇഞ്ചിനു മുകളിലുള്ള മുടി ഒന്നാം വിഭാഗത്തിലും 19 ഇഞ്ച് മുതൽ 26 ഇഞ്ച് വരെ നീളമുള്ള മുടി രണ്ടാം വിഭാഗത്തിലും 10 മുതൽ 18 ഇഞ്ച് വരെയുള്ള മുടി മൂന്നാം വിഭാഗത്തിലും 5 ഇഞ്ച് മുതൽ 9 ഇഞ്ച് വരെ നാലാം വിഭാഗത്തിലും 5 ഇഞ്ച് നീളത്തിൽ താഴെയുള്ള മുടി അഞ്ചാം വിഭാഗത്തിലുമാണ് പെടുന്നത്. ലഭ്യമായ കണക്കുകൾ പ്രകാരം, മുകളിൽ പറഞ്ഞ വിഭാഗങ്ങളിലുള്ള മുടി ഇ-ലേലം നടത്തുന്നതിലൂടെ ക്ഷേത്രത്തിന് 150 കോടി രൂപ വാർഷിക വരുമാനം ലഭിക്കുന്നുണ്ട്. അതിനാൽ ക്ഷേത്രത്തിന്റെ പ്രധാന വരുമാന മാർ​ഗം കൂടിയാണിത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മനുഷ്യരുടെ മുടികൾ കൊണ്ട് നിർമ്മിച്ച വിഗ്ഗുകൾക്ക് ആവശ്യക്കാരേറെയാണ്. ടിടിഡി ലേലം ചെയ്ത മുടി മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാറുണ്ട്. ഇതിനും ആവശ്യക്കാരേറെയാണ്.

മലയാളം വാർത്തകൾ/ വാർത്ത/India/
മുടി വിറ്റ് തിരുപ്പതി ക്ഷേത്രത്തിന് പ്രതിവർഷവരുമാനം 150 കോടി; പ്രതിഫലം തുച്ഛമെന്ന് ബാർബർമാർ
Open in App
Home
Video
Impact Shorts
Web Stories