TRENDING:

നാരീശക്തി കാണാന്‍ വംഗനാട്ടിലേക്ക് നോക്കൂ; ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങളുമായി ദീദിയുടെ തൃണമൂല്‍

Last Updated:

ബംഗാളിലെ 42 മണ്ഡലങ്ങളില്‍ 25 എണ്ണത്തിലും പുരുഷന്‍മാരെ നിഷ്പ്രഭമാക്കിക്കൊണ്ട് വനിതകള്‍ മുന്നേറ്റം നടത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ആധിപത്യം ഊട്ടിയുറപ്പിച്ചിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. കൂടാതെ ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ വനിതാ പ്രതിനിധികളെ എത്തിക്കുന്ന പാര്‍ട്ടിയെന്ന ഖ്യാതിയും തൃണമൂല്‍ നേടിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്ന് 38 ശതമാനം വനിതാ നേതാക്കളാണ് പതിനെട്ടാം ലോക്‌സഭയിലെത്തുക.
advertisement

മഹുവ മൊയ്ത്ര, സജ്ദ അഹമ്മദ്, മാല റോയ്, കകോലി ഘോഷ് ദസ്തിദാര്‍, ശര്‍മ്മിള സര്‍കാര്‍, ജൂണ്‍ മാലിയ, റാച ബാനര്‍ജി, ശതാബ്ദി റോയ്, സയോനി ഘോഷ്, മിതാലി ബാഗ്, പ്രതിമ മൊണ്ഡാല്‍ തുടങ്ങി വനിതാ നിരയാണ് ഇത്തവണ തൃണമൂലില്‍ നിന്ന് ലോക്‌സഭയിലേക്ക് എത്തുന്നത്.

ബംഗാളിലെ 42 മണ്ഡലങ്ങളില്‍ 25 എണ്ണത്തിലും പുരുഷന്‍മാരെ നിഷ്പ്രഭമാക്കിക്കൊണ്ട് വനിതകള്‍ മുന്നേറ്റം നടത്തിയിരുന്നു. ഈ 25 സീറ്റുകളില്‍ 15 മണ്ഡലങ്ങള്‍ പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവയാണ്.

advertisement

തൃണമൂലില്‍ നിന്ന് ലോക്‌സഭയിലേക്ക് ആദ്യം എത്തിയ എട്ട് എംപിമാരില്‍ രണ്ട് പേര്‍ മാത്രമായിരുന്നു വനിതകളായി ഉണ്ടായിരുന്നത്. പാര്‍ട്ടി അധ്യക്ഷയായ മമത ബാനര്‍ജിയും സുഭാഷ് ചന്ദ്രബോസിന്റെ സഹോദരന്റെ മരുമകളായ കൃഷ്ണ ബോസുമായിരുന്നു അത്. 1999ലായിരുന്നു ഇവര്‍ ലോക്‌സഭയിലെത്തിയത്. 2019ല്‍ 17 വനിതാ പ്രതിനിധികളെയാണ് 42 സീറ്റുകളിലായി മമത അണിനിരത്തിയത്.

ഈ വര്‍ഷം ചില പുതുമുഖ വനിതകളും പാര്‍ലമെന്റില്‍ മുഖം കാണിക്കുന്നുണ്ട്. എല്‍ജെപിയില്‍ നിന്നുള്ള 25 കാരിയായ ശാംഭവി ചൗധരി, സമാജ് വാദി പാര്‍ട്ടി പ്രതിനിധിയായ പ്രിയ സരോജ്, കോണ്‍ഗ്രസില്‍ നിന്നുള്ള സഞ്ജന ജാദവ് എന്നിവരാണ് ഇത്തവണ ആദ്യമായി ലോക്‌സഭയിലെത്തുന്ന് വനിതാ പ്രതിനിധികൾ.

advertisement

"ബംഗാളിലെ ഗ്രാമങ്ങളിലെ സ്ത്രീകളെ സഹായിക്കുന്നതിനായി നിരവധി പദ്ധതികള്‍ ഞങ്ങള്‍ നടപ്പാക്കി. ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ത്രീകള്‍ക്ക് വലിയൊരു സ്ഥാനമാണുള്ളത്," തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സുഖേന്ദു ശേഖര്‍ റോയ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 18-ാം ലോക്‌സഭയില്‍ 13.44 ശതമാനം വനിതാ എംപിമാരുണ്ടാകും. പതിനേഴാം ലോക്‌സഭയില്‍ 78 വനിതാ എംപിമാരാണ് ഉണ്ടായിരുന്നത്. പതിനാറാം ലോക്‌സഭയില്‍ ആകട്ടെ 64 വനിതാ അംഗങ്ങളുണ്ടായിരുന്നു. പതിനഞ്ചാം ലോക്‌സഭയില്‍ 52 വനിതാ എംപിമാരാണ് ഉണ്ടായിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/India/
നാരീശക്തി കാണാന്‍ വംഗനാട്ടിലേക്ക് നോക്കൂ; ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ അംഗങ്ങളുമായി ദീദിയുടെ തൃണമൂല്‍
Open in App
Home
Video
Impact Shorts
Web Stories