''ബംഗാളില്‍ കോണ്‍ഗ്രസിന് ഒന്നുമില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ല. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കും. നാലാം തവണയും നമ്മള്‍ അധികാരത്തിലെത്തും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടി തൃണമൂല്‍ കോണ്‍ഗ്രസ് വിജയിക്കും,'' - മമത പറഞ്ഞു.
ഈയടുത്ത് നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ചവെച്ച കോണ്‍ഗ്രസിനെ മമത ബാനര്‍ജി വിമര്‍ശിച്ചുവെന്ന് ഒരു സംസ്ഥാന ക്യാബിനറ്റ് അംഗത്തെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 70 സീറ്റുള്ള ഡല്‍ഹി സംസ്ഥാന നിയമസഭയില്‍ 48 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരമുറപ്പിച്ചത്.
advertisement
'' ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ സഹായിച്ചില്ല. ഹരിയാനയിലും കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയെ കൈവിട്ടു. ഇതിന്റെ ഫലമായി രണ്ട് സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി. ഡല്‍ഹിയിലും ഹരിയാനയിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഒറ്റക്കെട്ടായി നിലനിന്നിരുന്നുവെങ്കില്‍ ഫലം ഇതാകുമായിരുന്നില്ല,'' മമത അഭിപ്രായപ്പെട്ടു.
അതേസമയം പാര്‍ട്ടി അംഗങ്ങളില്‍ ചിലര്‍ ഈയടുത്ത് നടത്തിയ പരസ്യപ്രസ്താവനകള്‍ പാര്‍ട്ടി നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്ന് മമത കൂട്ടിച്ചേര്‍ത്തു. ഒരേ തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ പൊറുക്കാനാകില്ലെന്ന് മമത പാര്‍ട്ടി അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഈയടുത്ത് മാവേറിക് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായ മദന്‍ മിത്ര നടത്തിയ പ്രസ്താവനയും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നാലെ മാപ്പപേക്ഷിച്ചുകൊണ്ട് അദ്ദേഹം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സുബ്രത ബക്ഷിയ്ക്ക് കത്തയയ്ക്കുകയും ചെയ്തു. ജില്ലാതലത്തില്‍ പാര്‍ട്ടിയിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോരുകള്‍ രൂക്ഷമാകുന്നതിനെതിരെയും മമത രംഗത്തെത്തി. ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മമത ആവശ്യപ്പെട്ടു. മാള്‍ഡ, വെസ്റ്റ് ബര്‍ദ്വാന്‍ ജില്ലകളില്‍ നിന്നുള്ള പാര്‍ട്ടി നിയമസഭാംഗങ്ങള്‍ക്ക് മമത മുന്നറിയിപ്പ് നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത നിയമസഭാംഗം അറിയിച്ചു.