TRENDING:

ത്രിപുരയിലും നാഗാലാന്റിലും ബിജെപി; മേഘാലയിൽ NPP വലിയ ഒറ്റകക്ഷി: എക്സിറ്റ് പോൾ ഫലങ്ങൾ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ത്രിപുരയിൽ ബിജെപി സഖ്യത്തിന് വമ്പൻ വിജയവും സി പി എം-കോൺഗ്രസ് സഖ്യത്തിന് കനത്ത പരാജയവും പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. നാഗാലാൻഡിൽ NDPP -BJP സഖ്യത്തിനാണ് വിജയം പ്രവചിക്കുന്നത്. മേഘാലയയിൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുംമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഈ വ്യാഴാഴ്ചയാണ് ത്രിപുര, മേഘാലയ, നാഗലാൻഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ.
(PTI)
(PTI)
advertisement

ത്രിപുരയിൽ ബിജെപി 36-45 സീറ്റ് വരെ നേടുമെന്ന് ഇന്ത്യാടുഡേ എക്സിറ്റ്പോൾ ഫലം പറയുന്നു. മാർച്ച് രണ്ടിനാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.

ത്രിപുര BJP+ Left TMP
 ഇന്ത്യ ടുഡേ 36-45 6-11 9-16
 Matrize Exit poll 29-36 13-21 0

 ETG

24 21 14

advertisement

ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ 81 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.  259 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്.

മേഘാലയയിൽ എൻഎൻപി അധികാരം തുടരുമെന്നാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. എൻഎൻപി 21 മുതൽ 26 വരെ സീറ്റ് നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോൾ പറയുന്നു. 

മേഘാലയ NPP BJP Congress Others
ETG 22 5 3  29
India Today 21 9 4 22
Matrize 24 6-11 3-6 10-19

advertisement

നിലവിൽ പ്രതിപക്ഷമില്ലാത്ത നാഗാലാൻഡിൽ NDPP- BJP സഖ്യം വമ്പൻ ഭൂരിപക്ഷളിൽ അധികാരത്തിൽ വരുമെന്നാണ് നാലു പ്രധാന എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്.

മേഘലയയിൽ നാഷണൽ പീപ്പിൾസ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നാണ് പ്രവചനങ്ങൾ. നിലവിലെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് പരമാവധി 13 സീറ്റു വരെയും ബി ജെ പിക്ക് പരമാവധി എട്ട് സീറ്റു വരെയുമാണ് വിവിധ എക്സിറ്റ് പോളുകളുടെ പ്രവചനം.

 നാഗാലാന്റ് NPP NPF Congress others
Matrize 39 3 1-3 6-11
ETG 44 6 2 15
Jan ki Baat 40 8 0 12
 Axis My India  43 5 1 10

advertisement

ഇന്ന് വോട്ടെടുപ്പ് നടന്ന നാഗാലാൻഡിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ 7 മുതൽ വൈകിട്ട് നാല് വരെയായിരുന്നു വോട്ടെടുപ്പ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാഗാലാൻഡിൽ 75 ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, നാഗാലൻഡിനൊപ്പം പോളിംഗ് നടന്ന മേഘാലയയിൽ പോളിംഗ് ശതമാനം കുറഞ്ഞു. 65 ശതമാനം പോളിംഗാണ് മേഘാലയയിൽ രേഖപ്പെടുത്തിയത്.

നാഗാലാൻഡിലും മേഘാലയയിലും 60 സീറ്റുകളിൽ 59 എണ്ണത്തിലേക്കാണ് പോളിംഗ് നടന്നത്. നാഗാലാൻഡിലെ സുനെബോത്തോയിൽ ബിജെപിയുടെ സ്ഥാനാർഥി കാഷെതോ കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസിന്റെ സ്ഥാനാർഥി എൻകെ സൂമി പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഫെബ്രുവരി 10ന് പത്രിക പിൻവലിച്ചതിനെ തുടർന്ന് കിനിമി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മേഘാലയയിലെ സോഹിയോങിലെ തെരഞ്ഞെടുപ്പ് യുഡിപി സ്ഥാനാർഥിയും മുൻ ആഭ്യന്തര മന്ത്രിയുമായ എച്ച്ഡിആർ ലിങ്‌ദോയുടെ മരണത്തെ തുടർന്ന് മാറ്റിവെച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
ത്രിപുരയിലും നാഗാലാന്റിലും ബിജെപി; മേഘാലയിൽ NPP വലിയ ഒറ്റകക്ഷി: എക്സിറ്റ് പോൾ ഫലങ്ങൾ
Open in App
Home
Video
Impact Shorts
Web Stories