TRENDING:

പാകിസ്ഥാനെ പിന്തുണച്ച തുർക്കിയുടെയും അസർബൈജാന്റെയും നെഞ്ചിടിപ്പേറുന്നു; ബഹിഷ്കരണ ക്യാംപയിൻ ശക്തം

Last Updated:

തുർക്കിയിൽ നിന്ന് ആപ്പിൾ വാങ്ങുന്നത് നിർത്തിയെന്ന് ഇന്ത്യൻ വ്യാപാരികള്‍. വിവിധ രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ബഹിഷ്കര ആഹ്വാനവുമായി രംഗത്തെത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തുർക്കിയെയും അസർബൈജാനെയും ബഹിഷ്‌കരിക്കാനുള്ള ക്യാംപയിൻ ഇന്ത്യയിൽ ശക്തമാകുന്നു. 'ഓപ്പറേഷൻ സിന്ദൂർ' ഇന്ത്യ-പാകിസ്ഥാൻ ബന്ധങ്ങൾക്ക് മാത്രമല്ല, തുർക്കിയുമായും അസർബൈജാനുമായും ഇന്ത്യയുടെ ബന്ധത്തിനും നിർണായകമായി മാറുകയാണ്. രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും അടക്കുള്ളവർ ബഹിഷ്കരണത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
(Reuters/File)
(Reuters/File)
advertisement

ജമ്മു കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ലോകം മുഴുവൻ അപലപിച്ചപ്പോൾ, തുർക്കി പാകിസ്ഥാന്റെ പക്ഷം പിടിക്കുക മാത്രമല്ല, ഇന്ത്യയുടെ സൈനിക താവളങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുന്നതിനായി പാകിസ്ഥാൻ സൈന്യത്തിന് തുർക്കി സോംഗർ ഡ്രോണുകളും നൽകി.

ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാകിസ്ഥാൻ പക്ഷം ചേർന്ന തുർക്കിയെയും അസർബൈജാനെയും ബഹിഷ്‌കരിക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു. ടൂറിസത്തിലൂടെ വലിയൊരു തുക സമ്പാദിക്കുന്ന ഈ രണ്ട് രാജ്യങ്ങളും സന്ദർശിക്കരുതെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുന്ന മറ്റ് രാജ്യങ്ങൾ സന്ദർശിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

advertisement

തുർക്കി ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള വ്യാപകമായ ക്യാംപയിനും നടക്കുന്നു. ഈ അവധിക്കാലത്ത് തുർക്കിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പലരും സമൂഹ മാധ്യമങ്ങളിൽ അഭ്യർത്ഥിക്കുന്നു. ഇന്ത്യയിലെ നിരവധി വ്യാപാരികൾ ഇപ്പോൾ തുർക്കി ആപ്പിൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു.

advertisement

“തുർക്കിയിൽ നിന്ന് ആപ്പിൾ വാങ്ങുന്നത് നിർത്താൻ ഞങ്ങൾ തീരുമാനിച്ചു, കാരണം അവർ പാകിസ്ഥാനെ പിന്തുണയ്ക്കുന്നു, പകരം ഹിമാചലിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും ആപ്പിൾ വാങ്ങാൻ ഇഷ്ടപ്പെടുന്നു. ഇന്ത്യ തീവ്രവാദത്തിനെതിരെ നടപടിയെടുക്കുകയായിരുന്നു, പക്ഷേ തുർക്കി പാകിസ്ഥാന് ഡ്രോണുകൾ നൽകി. തുർക്കി ആപ്പിൾ വേണ്ടെന്ന് ചില്ലറ വ്യാപാരികളും പറയുന്നു," പൂനെയിലെ എപിഎംസി മാർക്കറ്റിലെ ആപ്പിൾ വ്യാപാരിയായ സുയോഗ് സെൻഡെ പറഞ്ഞു.

advertisement

നിരവധി ഇന്ത്യക്കാർ തുർക്കിയിലേക്കുള്ള യാത്ര ബഹിഷ്‌കരിക്കുകയും രാജ്യവുമായുള്ള ഏതെങ്കിലും തരത്തിലുള്ള പങ്കാളിത്തം താൽക്കാലികമായി നിർത്തിവയ്ക്കാൻ എയർലൈനുകളോട് ആവശ്യപ്പെടുകയും ചെയ്തു. “ഇന്ത്യ തുർക്കിയുമായുള്ള ബന്ധം പുനർനിർവചിക്കണം. ഇന്ത്യൻ എയർലൈനുകളും തുർക്കി എയർലൈനുകളും തമ്മിലുള്ള റൂട്ട് പങ്കിടൽ സംബന്ധിച്ച ഏതൊരു കരാറും അവസാനിപ്പിക്കണം," മുൻ യുപി പൊലീസ് മേധാവി പ്രകാശ് സിംഗ് പറഞ്ഞു.

മാത്രമല്ല, ഇന്ത്യ-പാകിസ്ഥാൻ സംഘർഷത്തിൽ അങ്കാറ സ്വീകരിച്ച നിലപാട് കണക്കിലെടുത്ത് ഗോവ വില്ലാസ്, ഗോവയിലെ തുർക്കി പൗരന്മാർക്ക് താമസ സൗകര്യം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. തുർക്കിയെക്കാൾ ഗ്രീസിനെ അനുയോജ്യമായ യാത്രാ കേന്ദ്രമായി ചിലർ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്രയും നിർണായകമായ ഒരു ഘട്ടത്തിൽ പാകിസ്ഥാനുമായി സഹകരിച്ചതിന് തുർക്കിയുമായുള്ള ബിസിനസ്സ് അവസാനിപ്പിച്ചതായി ഉദയ്പൂർ മാർബിൾ വ്യാപാരികൾ പറഞ്ഞു.

“ഏഷ്യയിലെ ഏറ്റവും വലിയ മാർബിൾ കയറ്റുമതിക്കാരാണ് ഉദയ്പൂർ. പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനാൽ തുർക്കിയുമായുള്ള വ്യാപാരം നിർത്താൻ കമ്മിറ്റിയിലെ എല്ലാ അംഗങ്ങളും ഏകകണ്ഠമായി സമ്മതിച്ചു… ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന മാർബിളിന്റെ 70% തുർക്കിയയിൽ നിന്നാണ്… ഉദയ്പൂർ മാത്രമല്ല, എല്ലാ മാർബിൾ അസോസിയേഷനുകളും തുർക്കിയുമായുള്ള വ്യാപാരം നിർത്തിയാൽ, ഇന്ത്യൻ സർക്കാർ ഒറ്റയ്ക്കല്ലെന്നും വ്യവസായങ്ങളും എല്ലാ ഇന്ത്യക്കാരും നമ്മുടെ സർക്കാരിനൊപ്പം നിൽക്കുന്നുവെന്നും ലോകത്തിന് ശക്തമായ സന്ദേശം നൽകും… തുർക്കിയുമായുള്ള വ്യാപാരം നമ്മൾ നിർത്തിയാൽ, ഇന്ത്യൻ മാർബിളിനുള്ള ആവശ്യം വർധിക്കും,” ഉദയ്പൂർ മാർബിൾ പ്രോസസ്സേഴ്‌സ് കമ്മിറ്റി പ്രസിഡന്റ് കപിൽ സുരാന പറഞ്ഞു.

“ദയവായി തുർക്കിയിലേക്കുള്ള ഞങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കാമോ? എല്ലാ ഇന്ത്യൻ സെലിബ്രിറ്റികളോടും സഞ്ചാരികളോടുമൊക്കെയുള്ള എന്റെ അഭ്യർത്ഥന ഇതാണ്. ഇന്ത്യക്കാർ എന്ന നിലയിൽ ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്,” ടിവി നടി രൂപാലി ഗാംഗുലി പറഞ്ഞു.

അസർബൈജാനെതിരെയും ബഹിഷ്‌കരണ ആഹ്വാനം

തുർക്കി മാത്രമല്ല, അസർബൈജാനും പാകിസ്ഥാനെ പിന്തുണയ്ക്കുകയും പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും (പി‌ഒ‌കെ) ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ ആക്രമണങ്ങളെ ‌അപലപിക്കുകയും ചെയ്തു. സംഘർഷകാലത്ത് പാകിസ്ഥാനുമായി ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.

‌“കഴിഞ്ഞ വർഷം ടൂറിസം വഴി ഇന്ത്യക്കാർ തുർക്കിക്കും അസർബൈജാനും 4000 കോടിയിലധികം രൂപ നൽകി. തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇന്ന്, പഹൽഗാം ആക്രമണത്തിന് ശേഷം ഇരുവരും പാകിസ്ഥാനോടൊപ്പം നിൽക്കുന്നു. ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ 2 സ്ഥലങ്ങൾ ഒഴിവാക്കുക," വ്യവസായി ഹർഷ് ഗോയങ്ക പറഞ്ഞു.

"ഇന്ത്യൻ വിനോദസഞ്ചാരികൾ കാരണം അസർബൈജാനും തുർക്കിയും ധാരാളം പണം സമ്പാദിക്കുന്നു. ഈ രണ്ട് രാജ്യങ്ങളും പാകിസ്ഥാനെ പരസ്യമായി പിന്തുണയ്ക്കുകയും ശക്തമായ ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികൾ ഈ രണ്ട് രാജ്യങ്ങളെയും ബഹിഷ്കരിക്കുന്നതായിരിക്കും ഉചിതം" എക്സിൽ മറ്റൊരാൾ പറഞ്ഞു.

സംസ്കാരം, ശ്രദ്ധേയമായ ഇസ്ലാമിക, ഓട്ടോമൻ കാലഘട്ടത്തിലെ വാസ്തുവിദ്യ, സൗഹൃദപരമായ നാട്ടുകാർ, എളുപ്പമുള്ള വിസ പ്രക്രിയകൾ എന്നിവയാണ് വിനോദസഞ്ചാരികളെ തുർക്കിയിലേക്കും അസർബൈജാനിലേക്കും ആകർ‌ഷിക്കുന്നത്. സമീപ വർഷങ്ങളിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് ഏറ്റവും മികച്ച അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രങ്ങമായി ഇവ രണ്ടും ഉയർന്നുവന്നു. ലളിതമായ വിസാ നടപടികളും നേരിട്ടുള്ള വിമാന സർവീസുകളും കാരണം 2024-ൽ ആകെ 5 കോടി ഇന്ത്യൻ വിനോദസഞ്ചാരികൾ ഈ രണ്ട് രാജ്യങ്ങളും സന്ദർശിച്ചു. 2023-ൽ തുർക്കിയിൽ വിനാശകരമായ ഭൂകമ്പം ഉണ്ടായപ്പോൾ, അങ്കാറയെ സഹായിക്കാൻ ഇന്ത്യ 'ഓപ്പറേഷൻ ദോസ്ത്' ആരംഭിച്ചു.

പഹൽഗാം ആക്രമണത്തിനും ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികൾക്കും ശേഷം, ദേശീയ വികാരത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ബിസിനസുകളും അവരുടെ പ്രവർ‌ത്തനങ്ങളിൽ മാറ്റം വരുത്തി. ജനപ്രിയ ഇന്ത്യൻ യാത്രാ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഈസ്മൈ ട്രിപ്പ് (EaseMyTrip) തുർക്കിയിലേക്കും അസർബൈജാനിലേക്കും ഉള്ള യാത്രയെ നിരുത്സാഹപ്പെടുത്തുന്ന നിർദേശം പുറത്തിറക്കി.

Summary: Indians are boycotting Turkey and Azerbaijan as they supported Pakistan after India launched Operation Sindoor. Turkish drones were also used by Pakistan against India.

മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാനെ പിന്തുണച്ച തുർക്കിയുടെയും അസർബൈജാന്റെയും നെഞ്ചിടിപ്പേറുന്നു; ബഹിഷ്കരണ ക്യാംപയിൻ ശക്തം
Open in App
Home
Video
Impact Shorts
Web Stories