TRENDING:

പാകിസ്ഥാനെ സഹായിച്ച തുർക്കി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെ സുരക്ഷാ ജോലികൾ കൈകാര്യം ചെയ്യുന്നതിൽ ആശങ്ക

Last Updated:

വിമാനത്താവളങ്ങളിലെ ഉയർന്ന സുരക്ഷാ മേഖലകളായ എയർസൈഡ് സോണുകളിൽ കമ്പനിയുടെ ജീവനക്കാർ പ്രവർത്തിക്കുന്നു, കൂടാതെ വിമാനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിമാനങ്ങളിൽ കാർഗോ ലോജിസ്റ്റിക്സും യാത്രക്കാരുടെ ബാഗേജും സെലിബി ജീവനക്കാർ കൈകാര്യം ചെയ്യുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യാ-പാക് സംഘർഷത്തിൽ പരസ്യമായി പാകിസ്ഥാനെ പിന്തുണച്ച രാജ്യമാണ് തുർക്കി. അതുമാത്രമല്ല, ഇന്ത്യയെ നേരിടുന്നതിന് ഡ്രോണുകൾ പാകിസ്ഥാന് നൽകിയതും തുർക്കിയാണ്. വെടിനിർത്തലിന് പിന്നാലെ തുർ‌ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ശക്തമാകുകയാണ്. തുർക്കിയെ ബഹിഷ്കരിക്കാനുള്ള ക്യാംപയിനിനും വലിയ പ്രചാരണമാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ സുരക്ഷാ ജോലികള്‍ കൈകാര്യം ചെയ്യുന്നത് തുർക്കിയുടെ സംയുക്ത കമ്പനിയായ സെലിബി ഏവിയേഷൻ ആണെന്ന വിവരം പുറത്തുവരുന്നത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഡൽഹി, മുംബൈ, ചെന്നൈ എന്നിവയുൾപ്പെടെ 8 ഇന്ത്യൻ വിമാനത്താവളങ്ങളിലാണ് സെലിബി ഏവിയേഷൻ ഉയർന്ന സുരക്ഷാ ജോലികൾ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയിൽ പ്രതിവർഷം 58,000 വിമാന സർവീസുകൾ കമ്പനി കൈകാര്യം ചെയ്യുന്നതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ മാനേജ്‌മെന്റ് അടക്കമുള്ള ജോലികളാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. വിമാനത്താവളങ്ങളിലെ ഉയർന്ന സുരക്ഷാ മേഖലകളായ എയർസൈഡ് സോണുകളിൽ കമ്പനിയുടെ ജീവനക്കാർ പ്രവർത്തിക്കുന്നു, കൂടാതെ വിമാനങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുകയും ചെയ്യുന്നു. അന്താരാഷ്ട്ര വിമാനങ്ങളിൽ കാർഗോ ലോജിസ്റ്റിക്സും യാത്രക്കാരുടെ ബാഗേജും സെലിബി ജീവനക്കാർ കൈകാര്യം ചെയ്യുന്നു.

advertisement

Also Read- പാകിസ്ഥാനെ പിന്തുണച്ച തുർക്കിയുടെയും അസർബൈജാന്റെയും നെഞ്ചിടിപ്പേറുന്നു; ബഹിഷ്കരണ ക്യാംപയിൻ ശക്തം

പാകിസ്ഥാന്റെ സഖ്യകക്ഷിയെ പോലെ പെരുമാറുന്ന തുർക്കിയുടെ കമ്പനി ഇന്ത്യയിലെ നിരവധി പ്രധാന വിമാനത്താവളങ്ങളിൽ ഉയർന്ന സുരക്ഷാ ജോലികൾ ചെയ്യുന്നത് ആശങ്ക ഉയർത്തുന്നു. സെലെബി ഏവിയേഷൻ ഇന്ത്യയിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികളിൽ ഇൻഡിഗോ, എയർ ഇന്ത്യ എന്നിവ ഉൾപ്പെടുന്നു.

2008ലാണ് കമ്പനി ഇന്ത്യയിലെ പ്രവർത്തനം തുടങ്ങിയത്. പ്രതിവർഷം 58,000ത്തിലധികം വിമാനങ്ങളും 5,40,000 ടൺ കാർഗോയും കൈകാര്യം ചെയ്യുന്നുണ്ടെന്നും 7800 ജീവനക്കാരുണ്ടെന്നും സെലിബി ഏവിയേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു.

advertisement

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു സംയുക്ത സംരംഭവുമായാണ് സെലിബി ഇന്ത്യയിൽ പ്രവേശിച്ചത്. ഒരു വർഷത്തിനുള്ളിൽ, സെലിബി ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ രണ്ട് സ്ഥാപനങ്ങൾക്ക് കീഴിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തു. സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ ഫോർ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, സെലിബി ഡൽഹി കാർഗോ ടെർമിനൽ മാനേജ്‌മെന്റ് ഇന്ത്യ ഫോർ കാർഗോ സർവീസസ് എന്നിവ ന്യൂഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ ദശകത്തിൽ ഈ രണ്ട് പ്രാരംഭ സ്റ്റേഷനുകളും ഇന്ത്യയിലുടനീളമുള്ള ഒമ്പത് വിമാനത്താവളങ്ങളുടെ ശൃംഖലയായി വികസിച്ചു. അവയിൽ മുംബൈ, ഡൽഹി, കൊച്ചി, കണ്ണൂർ, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ എന്നിവ ഉൾപ്പെടുന്നു.

advertisement

Also Read- ഇന്ത്യൻ സൈന്യത്തിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചു; ചൈനീസ്–തുര്‍ക്കി സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്‌

പാസഞ്ചർ സർവീസുകൾ, ലോഡ് കൺട്രോൾ, ഫ്ലൈറ്റ് ഓപ്പറേഷൻസ്, റാമ്പ് സർവീസുകൾ, ജനറൽ ഏവിയേഷൻ സർവീസുകൾ, കാർഗോ, പോസ്റ്റൽ സർവീസുകൾ, വെയർഹൗസ് സർവീസുകൾ, ബ്രിഡ്ജ് ഓപ്പറേഷൻസ് എന്നിവയാണ് ഇന്ത്യയിലെ സെലിബിയുടെ സേവനങ്ങൾ. മണികൺട്രോൾ റിപ്പോർട്ട് പ്രകാരം സെലിബി ഏവിയേഷൻ ഹോൾഡിംഗ്‌സിന്റെ ബിസിനസിന്റെ ഏകദേശം 75 ശതമാനവും വിദേശ വിമാനക്കമ്പനികളുമായിട്ടാണ് നടത്തുന്നത്, ബാക്കി 25 ശതമാനം ഇന്ത്യൻ എയർലൈനുകളുമായാണ്. 2025 ജനുവരിയിലെ റിപ്പോർട്ട് അനുസരിച്ച്, തുർക്കി കമ്പനി ലയൺ എയർ, ലുഫ്താൻസ, കാത്തേ പസഫിക്, അമേരിക്കൻ എയർലൈൻസ് തുടങ്ങിയ കൂടുതൽ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു.

advertisement

1958ൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗിലൂടെയാണ് സെലിബി വ്യോമയാന വ്യവസായത്തിലേക്ക് കടന്നത്. തുർക്കിയിലെ ആദ്യത്തെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവന കമ്പനിയായിരുന്നു ഇതെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു. മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി 70 വിമാനത്താവളങ്ങളിൽ ഇത് പ്രവർത്തിക്കുന്നുവെന്ന് സെലിബി വെബ്‌സൈറ്റ് പറയുന്നു.

Summary: Subsidiaries of Turkish company, Celebi Aviation, are involved in high-security tasks, including cargo handling, at several Indian airports.

മലയാളം വാർത്തകൾ/ വാർത്ത/India/
പാകിസ്ഥാനെ സഹായിച്ച തുർക്കി ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിലെ സുരക്ഷാ ജോലികൾ കൈകാര്യം ചെയ്യുന്നതിൽ ആശങ്ക
Open in App
Home
Video
Impact Shorts
Web Stories