ദുരന്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് (റിട്ടയേഡ്) അരുണ ജഗദീശിന്റെ നേതൃത്വത്തിലുള്ള കമ്മീഷനെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. സുരക്ഷാ വീഴ്ചകളടക്കം ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കമ്മീഷൻ പരിശോധിക്കും.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച കരുരിൽ റാലി സംഘടിപ്പിച്ചത്. റാലിയിൽ പങ്കെടുക്കാൻ 10,000 പേർക്ക് മാത്രമാണ് പോലീസ് അനുമതി നൽകിയിരുന്നതെങ്കിലും, 35000 പേർ കരൂരിൽ എത്തിച്ചേർന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു .
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
September 28, 2025 9:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍